Connect with us

തപ്പി തപ്പിയുള്ള ഇംഗ്ലീഷിൽ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷിൽ ഒരു തീപ്പൊരി പ്രസംഗമാണ് ഡൽഹിയിൽ സുരേഷ് ​ഗോപി നടത്തിയത്, സാധാരണക്കാരുടെ കൂടെ കാണും എന്ന കാര്യത്തിൽ സംശയം വേണ്ട; എംജി ശ്രീകുമാർ

Malayalam

തപ്പി തപ്പിയുള്ള ഇംഗ്ലീഷിൽ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷിൽ ഒരു തീപ്പൊരി പ്രസംഗമാണ് ഡൽഹിയിൽ സുരേഷ് ​ഗോപി നടത്തിയത്, സാധാരണക്കാരുടെ കൂടെ കാണും എന്ന കാര്യത്തിൽ സംശയം വേണ്ട; എംജി ശ്രീകുമാർ

തപ്പി തപ്പിയുള്ള ഇംഗ്ലീഷിൽ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷിൽ ഒരു തീപ്പൊരി പ്രസംഗമാണ് ഡൽഹിയിൽ സുരേഷ് ​ഗോപി നടത്തിയത്, സാധാരണക്കാരുടെ കൂടെ കാണും എന്ന കാര്യത്തിൽ സംശയം വേണ്ട; എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ​ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അർഹനാണെന്ന് പറയുകയാണ് പ്രിയ ​ഗായകൻ എം ജി ശ്രീകുമാർ.

കുടുംബപരമായും അല്ലാതെയും സുരേഷ് ഗോപിയുമായി നല്ല ബന്ധമാണ് ഉള്ളത്. കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് അർഹനാണ്. അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനം എല്ലാവർക്കും അറിയുന്ന ഒന്നാണ്. എംപി ആയിരുന്ന സമയത്ത് ഇംഗ്ലീഷിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു. അതും തപ്പി തപ്പിയുള്ള ഇംഗ്ലീഷിൽ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷിൽ അതിമനോഹരമായി ഒരു തീപ്പൊരി പ്രസംഗം.

ഡൽഹിയിൽ പ്രസംഗിച്ചതിനു ശേഷം ഞാൻ സുരേഷ് ഗോപിയെ വിളിച്ചിരുന്നു. സുരേഷിനെ എംപി സ്ഥാനം അല്ല വേണ്ടത്, മന്ത്രി സ്ഥാനമാണ് വേണ്ടത്. ഞാൻ മിക്കവാറും സുരേഷിനെ വിളിക്കാറുണ്ട്. എന്തെങ്കിലും ആവശ്യത്തിനു വേണ്ടിയല്ല, ഞാൻ ആശയങ്ങൾ കൈമാറാനാണ് വിളിക്കുന്നത്.

അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് പ്രയോജനപ്പെടും. അവരുടെ കൂടെ കാണും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിലും വലിയ സ്ഥാനങ്ങൾ കിട്ടട്ടെ എന്നാണ് പ്രാർത്ഥന എന്നും എംജി ശ്രീകുമാർ പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സുരേഷ് ഗോപിക്ക് ഫിലിം ഫ്രട്ടേണിറ്റി നൽകിയ ആദരവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം ജി ശ്രീകുമാർ.

ഈ വേദിയിൽ നടൻ മധുപാൽ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപി എന്ന നന്മയുള്ള മനുഷ്യന് ഇങ്ങനെയൊരു സ്ഥാനത്ത് എത്താൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്.

തൊണ്ണൂറുകൾ മുതൽ സുരേഷിനെ എനിക്ക് പരിചയമുണ്ട്. എന്റെ ആദ്യ സിനിമ കാശ്മീരം സുരേഷിനൊപ്പമായിരുന്നു. നന്മയുള്ള, സ്നേഹമുള്ള ഒരു വ്യക്തിയാണ് സുരേഷ്. മനുഷ്യനെ സഹായിക്കാൻ വേണ്ടി തന്റെ സമയവും സ്വത്തും ചെലവഴിക്കാൻ ധൈര്യമുള്ള ഒരാളാണ്.

അങ്ങനെയുള്ള വ്യക്തികൾ സമൂഹത്തിൽ വളരെ കുറവാണ്. സുരേഷ് ഗോപി എന്ന വ്യക്തിക്ക് ഒരു നന്മയുടെ മനസ്സ് ഉണ്ട് എന്നതാണ് സത്യം. എംപി ആകുന്നതിനു മുൻപും കോടീശ്വരൻ എന്ന പരിപാടിയിലൂടെ ഒരുപാട് പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. തന്റെ കഴിവുകളെല്ലാം നന്മയുടെ ഭാഗത്തിനു വേണ്ടി നൽകുന്ന വ്യക്തിയാണ് സുരേഷ്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുന്ന കൊണ്ടാണ് ഇത്തരമൊരു പദവിയിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ കഴിഞ്ഞത് എന്നും മധുപാൽ പറഞ്ഞിരുന്നു.

More in Malayalam

Trending