Malayalam
സഹിക്കാൻ പറ്റുന്നില്ല എന്റെ പൊന്ന് സഹോദരാ ഈ വേർപാട്… മരണമില്ലാത്ത ഒരുപാട് ഓർമകൾ; സുഹൃത്തിന്റെ വേർപാട് താങ്ങാനാകാതെ എംജി ശ്രീകുമാർ
സഹിക്കാൻ പറ്റുന്നില്ല എന്റെ പൊന്ന് സഹോദരാ ഈ വേർപാട്… മരണമില്ലാത്ത ഒരുപാട് ഓർമകൾ; സുഹൃത്തിന്റെ വേർപാട് താങ്ങാനാകാതെ എംജി ശ്രീകുമാർ
മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാതെ ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലുണ്ടാവില്ല. ഗാനരംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അദ്ദേഹം.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. സൗഹൃദങ്ങൾക്കും വലിയ പ്രാധാന്യം ജീവിതത്തിൽ നൽകുന്ന വ്യക്തിയാണ് എം.ജി. മോഹൻലാൽ, പ്രിയദർശൻ എന്നിവരുമായെല്ലാം അടുത്ത സൗഹൃദം വർഷങ്ങളായി എം.ജിക്കുണ്ട്. കരിയറിൽ നേട്ടങ്ങൾ കൊയ്യാൻ സൗഹൃദ കൂട്ടായ്മയിൽ ലഭിച്ച ഗാനങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്.
പ്രിയദർശൻ-മോഹൻലാൽ-എം.ജി ശ്രീകുമാർ കോംബോയിൽ പുറത്തെത്തിയിട്ടുള്ള എല്ലാ സൃഷ്ടികളും വലിയ ഹിറ്റുകളായിരുന്നു മലയാള സിനിമയ്ക്ക് സമ്മനിച്ചത്. ഇപ്പോഴും സൗഹൃദത്തെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് അദ്ദേഹത്തിന്. എന്നാൽ ഇപ്പോൾ തന്റെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയിൽ നീറുകയാണ് അദ്ദേഹം.
പനി ബാധിച്ച് മ രിച്ച പ്രിയ സുഹൃത്തിനെ കുറിച്ച് ഹൃദയ വേദനയോടെ എം.ജി പങ്കിട്ട കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. സഹിക്കാൻ പറ്റുന്നില്ല എന്റെ പൊന്ന് സഹോദരാ ഈ വേർപാട്… മരണമില്ലാത്ത ഒരുപാട് ഓർമകൾ. ആന്റണി എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. നിസാരം ഒരു കൊതുക്. ഡെങ്കി. വെറും മൂന്ന് ദിവസം… എത്ര ക്രൂരമാണ് ഈ വിധി. നിമ്മിക്കും മക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശേഷി ദൈവം നൽകട്ടെ എന്നാണ് പ്രിയ സുഹൃത്തിന്റെ വേർപാടിനെ കുറിച്ച് എം.ജി ശ്രീകുമാർ എഴുതിയത്.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഗായകന്റെ സുഹൃത്ത് ആന്റണി മരിച്ചത്. എം.ജി ശ്രീകുമാറിന്റെ കുറിപ്പ് വൈറലായതോടെ നിരവധി പേർ ഗായകനെ ആശ്വസിപ്പിച്ച് കമന്റുകളുമായി എത്തുന്നുണ്ട്. മഴക്കാലമായതോടെ ഡെങ്കിപ്പനി അടക്കമുള്ള അസുഖങ്ങൾ അതിവേഗത്തിലാണ് ആളുകളെ ബാധിക്കുന്നത്. പനിയായതുകൊണ്ട് തന്നെ സുഹൃത്ത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ഗായകൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ് കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.
സഹോദരൻ എം.ജി.രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും നിന്നുമായി ഏകദേശം 35000ത്തോളം ഗാനങ്ങൾ ഇതിനോടകം എംജി ശ്രീകുമാർ പാടിയിട്ടുണ്ട്. രണ്ട് തവണ നാഷണൽ അവാർഡും നേടി. മൂന്ന് തവണ കേരള സംസ്ഥാന അവാർഡിനും എംജി ശ്രീകുമാർ അർഹനായി. എംജിയുടെ ഫാസ്റ്റ് നമ്പർ ഗാനങ്ങൾ കേൾക്കാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.
അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് എംജി ശ്രീകുമാർ മതം മാറി ക്രിസ്ത്യാനി ആവാൻ പോവുകയാണെന്ന തരത്തിൽ പ്രചാരണം ഉണ്ടായിരുന്നു. വാർത്തയിലെ സത്യമെന്താണെന്ന് അറിയാതെ ഗായകനെ ശക്തമായി വിമർശിച്ച് കൊണ്ട് ചിലർ രംഗത്തെത്തിയിരുന്നു. പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി അദ്ദേഹം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഒരു ഗായകൻ എന്ന നിലയിൽ ഞാൻ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ദികൾ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാൻ മതം മാറിയെന്നു. ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ ഒരു ശക്തിയിൽ വിശ്വസിക്കുന്നു. ഏതു ശക്തിയിൽ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്.
എന്റെ ഗുരുക്കന്മാർ ശബരിമലയിൽ പോകുന്നു, കൂട്ടുകാർ ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓൾ എന്നാണ് മറുപടിയായി എംജി പറഞ്ഞത്.
