Connect with us

ഷാജി -അത് ജാതിയും മതവും ഇല്ലാത്ത പേരാണ് വ്യത്യസ്ത കാഴ്ചപാടിൽ ഹാസ്യം നിറച്ചു നാദിർഷ ഒരുക്കുന്ന ‘ മേരാ നാം ഷാജി ‘ പ്രദർശനത്തിനൊരുങ്ങുന്നു

Malayalam

നടനും കോമഡി ആർട്ടിസ്റ്റുമായ നാദിർഷ സംവിധാനം മേഖലയിലെ തന്റെ കഴിവ് അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഋതിക് റോഷൻ ഇനീ ചിത്രങ്ങളിലൂടെ മുന്നേ തെളിയിച്ചതാണ് .നാദിർഷ ഒരുക്കുന്ന അടുത്ത ചിത്രമാണ് ആസിഫ് അലിയെയും ബിജു മേനോനെയും ബൈജുവിനെയും നായകനാക്കി ഒരുക്കുന്ന മേരാ നാം ഷാജി .ബി രാഖേഷിന്റെ നിർമാണത്തിൽ ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്.

കോമഡി നിറഞ്ഞ ചിത്രത്തിൽ 3 വ്യത്യസ്ത വ്യക്തികൾക്ക് ഒരേ പേര് എന്നുള്ളതാണ് പ്രമേയം .ഇവർ തമ്മിൽ എന്താണ് ബന്ധം എന്നുള്ളതൊക്കെ തന്നെ ആണ് ചിത്രത്തിലെ സസ്പെൻസ് .എന്തായാലും രസകരമായ ഒരു എന്റെർറ്റൈനെർ തന്നെ ആകും മേരാ നാം ഷാജി .

ഇതിൽ കൊച്ചിൻ ഷാജി എന്ന കഥാപാത്രം ആസിഫ് അലി ആണ് കൈകാര്യം ചെയ്യുന്നത് .

കോഴിക്കോടൻ ഷാജി ആയി ബിജു മേനോൻ എത്തുന്നു .

ട്രിവാൻഡ്രം ഷാജി ആയി എത്തുന്നത് ബൈജുവും ആണ് .

കട്ടപ്പന ഹിറ്റാക്കിയ നാദിര്‍ഷ മേരാ നാം ഷാജിയിലും പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ . ഏത് പ്രായക്കാര്‍ക്കും മതിമറന്ന് ചിരിക്കാനുള്ള വകതന്നെയാണ് സിനിമയെന്നും ഫാമിലി എന്‍റര്‍ടെയ്നറായാണ് ചിത്രമൊരുക്കുന്നതെന്നും അണിയറപ്രവര്‍ത്തകരും സമര്‍ഥിക്കുന്നു.

mera naam shaji by naadirsha

More in Malayalam

Trending

Recent

To Top