News
ബാല്യകാല സുഹൃത്തുമായി കീര്‍ത്തിയ്ക്ക് വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് അമ്മ മേനക സുരേഷ്
ബാല്യകാല സുഹൃത്തുമായി കീര്‍ത്തിയ്ക്ക് വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് അമ്മ മേനക സുരേഷ്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായികുന്നു നടി കീര്‍ത്തി സുരേഷ് വിവാഹതിയാകുന്നു എന്ന വാര്‍ത്തകല്‍ പുറത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അമ്മ മേനക സുരേഷ്. 13 വര്‍ഷമായി കീര്‍ത്തി പ്രണയത്തിലാണെന്നും വീട്ടുകാര്‍ ഇപ്പോഴാണ് സമ്മതം മൂളിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായ ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.
കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മേനക വ്യക്തമാക്കിയതായാണ് വിവരം. കുറച്ചു നാളുകളായി കീര്‍ത്തിയുടെ വിവാഹത്തെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
തമിഴില്‍ രജനികാന്ത്, സൂര്യ, വിജയ്, തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ വാശി എന്ന സിനിമയിലാണ് കീര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് കീര്‍ത്തി എത്തിയത്. കീര്‍ത്തിയുടെ അച്ഛന്‍ ജി.സുരേഷ് കുമാര്‍ ആണ് ചിത്രം നിര്‍മിച്ചത്.
തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മാരി സെല്‍വരാജിന്റെ ഉദയനിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രണങ്ങളാകുന്ന മാമനനും അതില്‍ ഉള്‍പ്പെടുന്നു. തെലുങ്കില്‍ ചിരഞ്ജീവിക്കും നാനിക്കും ഒപ്പം ഓരോ ചിത്രങ്ങളിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കീര്‍ത്തി അടുത്തിടെ ബിക്കിനിയിട്ട തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് ഏറെ വൈറലായിരുന്നു. ഒരു കൂട്ടര്‍ ഇതിനെ അഭിനന്ദിച്ച് എത്തിയപ്പോള്‍ വിമര്‍ശനവും പരിഹാസവുമായും ഒരു കൂട്ടര്‍ എത്തിയിരുന്നു. വൈകുന്നേരം സണ്‍ സെറ്റ് കാണുന്നതിനൊപ്പം എടുത്ത ചില ഫോട്ടോസാണ് നടി പുറത്ത് വിട്ടത്. അതില്‍ ബിക്കിനി ധരിച്ച് വെള്ളത്തില്‍ കിടക്കുന്നതും അല്ലാതെയുമായി നിരവധി ചിത്രങ്ങളുണ്ട്.
ശരീരം തുറന്ന് കാണിക്കുന്നതായി ഒന്നുമില്ലെങ്കിലും കീര്‍ത്തിയില്‍ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. കീര്‍ത്തിയും ബിക്കിനി ധരിച്ച് ഫോട്ടോയുമായി വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാലത്ത് കേവലം ലൈക്കുകള്‍ കിട്ടാന്‍ വേണ്ടി ശരീരം തുറന്ന് കാണിക്കുന്ന നിലയിലേക്കാണ് ഓരോ നടിമാരും പോകുന്നത്. അതുകൊണ്ട് ഉണ്ടായിരുന്ന ബഹുമാനം കൂടി പോയി കിട്ടി. പഴയ കീര്‍ത്തിയായിരുന്നു നല്ലത്.
നിങ്ങളും ബോളിവുഡിലെ നടിമാരെ പോലെയാവാന്‍ നില്‍ക്കരുത്. വസ്ത്രം കൂടുതല്‍ ധരിച്ചാലും സൗന്ദര്യത്തിന് യാതൊരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല. ഞാന്‍ കീര്‍ത്തിയുടെ വലിയ ആരാധകനാണ്. എന്നാല്‍ ഇങ്ങനെയുള്ള ഫോട്ടോസ് എനിക്കിഷ്ടപ്പെട്ടില്ല. സാരി ഉടുത്തുള്ള നിങ്ങളെ കാണാന്‍ എത്ര സുന്ദരിയാണെന്ന് അറിയാമോ എന്നാണ് ഒരു ആരാധകന്‍ കീര്‍ത്തിയോട് ചോദിച്ചിരുന്നത്.