വീണ്ടും വെള്ളിത്തിരിയില്‍ സജീവമാകാനൊരുങ്ങി മീരാ ജാസ്മിന്‍; അണിയറിയിലൊരുങ്ങുന്നത് ഈ ചിത്രങ്ങള്‍
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.
മാത്രമല്ല, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, പാട്ടിന്റെ പാലാഴി, ഒന്നും മിണ്ടാതെ, പത്ത് കല്‍പനകള്‍ എന്നിവയാണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങിയ മലയാളം സിനിമകളില്‍ പ്രധാനപ്പെട്ടവയാണ്.
2016ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിന്‍ ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായി എത്തിയ മകള്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്.
കരിയറിലും വ്യക്തി ജീവിതത്തിലും വിവാദങ്ങളിലൂടെ കടന്നു പോയ താരം ഇപ്പോള്‍ 41 ലെത്തി നില്‍ക്കുന്നു. ഇടവേളയ്ക്കു ശേഷം മലയാളത്തിലും തമിഴിലുമായി മികച്ച സിനിമകളുടെ ഭാഗമാവുകയാണ് താരം ഇനി. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബെത്ത്, തമിഴ് ചിത്രം വിമാനം എന്നീ ചിത്രങ്ങളിലൂടെയാണ് താരം വീണ്ടും സജീവമാകുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇതര ഭാഷകളിലേക്ക് മീര എത്തുന്നത്.
എല്ലാക്കാലത്തും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി മീര ജാസ്മിന്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച താരം അഭിനയ ലോകത്ത് നിന്നും ഇടവേളയെടുക്കുകയും വിദേശ ജീവിതത്തിലുമായിരുന്നു. ഇപ്പോള്‍ വീണ്ടും വെള്ളിത്തിരിയില്‍ സജീവമാകുന്ന താരത്തിന് അണിയറയിലൊരുങ്ങുന്നത് മലയാളത്തിലും തമിഴിലും മികച്ച പ്രോജക്ടുകളാണ്.
ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് വന്ന ആളാണ് താനെന്നും രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടര്‍ ആവണമെന്നായിരുന്നു വിചാരിച്ചതെന്നു മീര തുറന്നു പറഞ്ഞിട്ടുള്ളതാണ്. പിന്നീട് സിനിമ മേഖല ഇഷ്ടപ്പെട്ടു കുറച്ച് നാള്‍ കഴിഞ്ഞപ്പോഴെയ്ക്കും തന്റെ പേരില്‍ അവശ്യമില്ലാത്ത ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വെറുക്കാന്‍ തുടങ്ങിയെന്നും മീര ജാസ്മിന്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ മലയാളത്തില്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബെത്ത് എന്ന ചിത്രത്തിലൂടെ ശക്തമായ കഥാപത്രത്തെ അവതരിപ്പിച്ചാണ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് താരം എത്തുന്നത്. നരേനാണ് ചിത്രത്തില്‍ നായകുന്നത്. ഇതിനൊപ്പം തമിഴില്‍ സമുദ്രക്കനിക്കൊപ്പമുള്ള ചിത്രവും റിലീസിന് തയാറെടുക്കുകയാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇതര ഭാഷകളിലേക്ക് മീര എത്തുന്നത്.
തെലുങ്ക്, തമിഴ് ഭാഷകളിലൊരുക്കുന്ന വിമാനം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ ഭാഗമാകുന്ന വിവരം താരത്തിന്റെ 41 ാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. മലയാളത്തില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച മീര ജാസ്മിന്‍ സിനിമാ രംഗത്തെ ചില പ്രവണതകളോട് തനിക്ക് ഒത്തുപോവാന്‍ പറ്റില്ലെന്നും ഒരു ഘട്ടമെത്തിയപ്പോള്‍ സിനിമാ ലോകം താന്‍ വെറുത്തെന്നും നേരത്തെ തുറന്നു പറഞ്ഞിരുന്നു.
കസ്തൂരിമാന്‍, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരവും കേരള സംസ്ഥാന സ!ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണയും സ്വന്താമാക്കിയിട്ടുള്ളതാണ്. തെലുങ്കിലും തമിഴിലും മികച്ച സിനിമകളുടെ ഭാഗമായ മീര ജാസ്മിന്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും നേടിയിട്ടുണ്ട്.
എന്നാല്‍ വ്യക്തി ജീവിതത്തിലും കരിയറിലും പല വെല്ലുവിളികളെ നേരിട്ടായിരുന്നു മീര ജാസിന്റെ സഞ്ചാരം. പൃഥ്വിരാജിനൊപ്പമുള്ള പ്രണയ കഥയില്‍ ഇടംപിടിച്ചതും അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലാത്ത ക്ഷേത്രത്തില്‍ പ്രവേശിച്ചതും കരിയറിന്റെ ആദ്യ പതിറ്റാണ്ടിലെ വാര്‍ത്തകളായിരുന്നു. മലയാള സിനിമയിലെ താരങ്ങള്‍ അണിനിരന്ന ട്വന്റി ട്വന്റി സിനിനമയുമായി ബന്ധപ്പെട്ട് മലയാളത്തില്‍ താരത്തെ ബാന്‍ ചെയ്‌തെന്നും വാര്‍ത്ത എത്തിയിരുന്നു.
‘അന്ന് ട്വന്റി ട്വന്റി സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തതിന്റെ കാരണമായി പല തരത്തില്‍ ഗോസിപ്പുകള്‍ പരന്നിരുന്നു. അതൊക്കെ കേട്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്നെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി, സിനിമയില്‍ നിന്ന് ബാന്‍ ചെയ്തു എന്നൊക്കെയുള്ള നിരവധി വാര്‍ത്തകള്‍ ആണ് പ്രചരിച്ചത്. സത്യം അതൊന്നുമായിരുന്നില്ല.
ഡേറ്റിന്റെ പ്രശ്‌നം കാരണത്താലാണ് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത്. ദിലീപേട്ടന്‍ എന്റെ അടുത്ത സുഹൃത്താണ്. ചേട്ടന്‍ ആദ്യം വിളിച്ച് എന്നോട് ഡേറ്റ് ചോദിച്ചു. ഞാന്‍ ഡേറ്റ് കൊടുക്കുകയും ചെയ്തു. എന്നാല്‍ ഷൂട്ട് നീണ്ടു പോയി.
പിന്നെ ഷൂട്ട് തുടങ്ങാറയപ്പോഴേക്കും എനിക്ക് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയമായി. വളരെ മുമ്പേ അവര്‍ ഡേറ്റ് വാങ്ങിയതായിരുന്നു. ആ കാരണം കൊണ്ട് എനിക്ക് ട്വന്റി ട്വന്റിയില്‍ അഭിനയിക്കാന്‍ പറ്റാതെയായത്. പ്രചരിച്ച മറ്റു വാര്‍ത്തകള്‍ പോലെയായിരുന്നില്ല സത്യം, മീര നാളുകള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
