Connect with us

ശീതക്കാറ്റിലും സൂര്യന്റെ നിശബ്ദതയിലും സംഗീതത്തിന്റെ മാന്ത്രികത കണ്ടെത്തുന്നു; ക്രിസ്മസ് വൈബിൽ മീര ജാസ്മിൻ, ചിത്രങ്ങളുമായി നടി

Actress

വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത മീര ജാസ്മിൻ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ച് എത്തിയത്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ സജീവമായ മീര തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

ദുബായിൽ ആണ് ഇപ്പോൾ മീരയുടെ താമസം. അടുത്തിടെയാണ് മീര ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഫോട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി ഷെയർ ചെയ്യാനും മീര സമയം കണ്ടെത്താറുണ്ട്. ലോകം ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ക്രിസ്മസ് വൈബിലാണ് മീരയും. തന്റെ ഏതാനും പുതിയ ചിത്രങ്ങളാണ് മീര ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

സിംപിൾ ലുക്കിലാണ് മീരയെ ചിത്രങ്ങളിൽ കാണാനാവുക. ശീതക്കാറ്റിലും സൂര്യന്റെ നിശബ്ദതയിലും സംഗീതത്തിന്റെ മാന്ത്രികത കണ്ടെത്തുന്നുവെന്നാണ് മീര ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. അതോടൊപ്പം എല്ലാവർക്കും സ്നേഹവും വെളിച്ചവും നേരുന്നുവെന്നും മീര കുറിച്ചിട്ടുണ്ട്.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ‘മകള്‍’ എന്ന ചിത്രത്തിൽ മീര എത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ ‘ പത്ത് കല്‍പനകള്‍’ എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകള്‍’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരില്‍ നിന്നും ലഭിച്ചത്.

More in Actress

Trending

Recent

To Top