Connect with us

‘വിവാഹത്തിന് മുൻപ് ഡിവോഴ്സ്’ ‌ താലികെട്ടുംമുന്‍പ് പൊട്ടിക്കരഞ്ഞു തുറന്നുപറഞ്ഞ് മീര അനില്‍

Malayalam

‘വിവാഹത്തിന് മുൻപ് ഡിവോഴ്സ്’ ‌ താലികെട്ടുംമുന്‍പ് പൊട്ടിക്കരഞ്ഞു തുറന്നുപറഞ്ഞ് മീര അനില്‍

‘വിവാഹത്തിന് മുൻപ് ഡിവോഴ്സ്’ ‌ താലികെട്ടുംമുന്‍പ് പൊട്ടിക്കരഞ്ഞു തുറന്നുപറഞ്ഞ് മീര അനില്‍

കഴിഞ്ഞ ദിവസമായിരുന്നു ടെലിവിഷൻ അവതാരക മീര അനില്‍ വിവാഹിതയായായത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മീരയുടെയും വിഷ്ണുവിന്റെയും വിവാഹം നടന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മീരാ അനിലിന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് മീരയ്ക്കും വിഷ്ണുവിനും ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നത്. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും മീര മുന്‍പ് അറിയിച്ചിരുന്നു. ഈ വര്‍ഷമാദ്യം ആയിരുന്നു മീരയുടെയും വിഷ്ണുവിന്റെ വിവാഹ നിശ്ചയം നടന്നത്.

നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ പ്രിയ അവതാരകമാരിലൊരാളായി മാറാൻ മീരയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കഴിഞ്ഞു. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പിന്തുണയും അതിഥികളോടും വിധികര്‍ത്താക്കളോടുമുള്ള താരത്തിന്റെ ഇടപെടലുമായിരുന്നു മീരയെ വേറിട്ട് നിര്‍ത്തിയത്

സെറ്റും മുണ്ടുമണിഞ്ഞായിരുന്നു മീര എത്തിയത്. തുളസിമാലകളായിരുന്നു വധൂവരന്‍മാര്‍ പരസ്പരം അണിയിച്ചത്. വിവാഹ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോൾ ഇതാ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. താലികെട്ടുംമുന്‍പ് കരഞ്ഞുപോയതിന്റെ കാരണം അഭിമുഖത്തില്‍ മീര തുറന്നുപറഞ്ഞു.

രണ്ടാണ് കാരണം. ഒന്ന് എറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചുതുടങ്ങുന്നതിന്റെ സന്തോഷം, മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടുപോകുന്നതിന്റെ വിഷമം. ഞാന്‍ ഒറ്റ മോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുളള ആളുമാണ് ഞാന്‍. വിവാഹത്തിന്‌റെ അന്ന് അച്ഛനും ഭയങ്കര കരച്ചിലായിരുന്നു. നിശ്ചയത്തിന് കൂടുതല്‍ ആളുകള്‍ പങ്കെടുത്തപ്പോള്‍ കല്യാണത്തിന് അമ്പത് പേരാണ് പങ്കെടുത്തതെന്നും മീര പറയുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വന്ന ഡിവോഴ്‌സ് വാര്‍ത്തകളെക്കുറിച്ചും മീര അനില്‍ തുറന്നുപറഞ്ഞു. നിശ്ചയം നടന്നിട്ട് ആറുമാസം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൊക്കെ വലിയ വാര്‍ത്തകള്‍ വന്നു.

ഞാന്‍ പലയിടത്തും പോകുമ്പോള്‍ എല്ലാവരും ചോദിക്കുക കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നിലല്ലോ, എന്താ ഡിവോഴ്‌സ് ആണോ എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്ന് പറഞ്ഞു പറഞ്ഞു മടുത്തു. ലോകം ഇത്തരം ഒരു വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ മറ്റുളളവരുടെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചോ എന്നറിയാനാണ് ആളുകള്‍ക്ക് ആകാംക്ഷ എന്നതാണ് മറ്റൊരു തമാശ,

കല്യാണം കഴിയുന്നതിന് മുന്‍പ് തന്നെ തന്നെ പലരും വിവാഹമോചിതയാക്കിയാണ് തന്നെ ചിത്രീകരിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളില്‍പ്പോലും നെഗറ്റീവ് കമന്‍സുകളായിരുന്നു. ഇത് പോലെ തന്നെ വിവാഹമോചനവും ആഘോഷിക്കേണ്ടതല്ലേയെന്നായിരുന്നു പലരും ചോദിച്ചത്. ആദ്യം ഞങ്ങള്‍ കല്യാണം കഴിക്കട്ടെ എന്നിട്ടാവാം ഡിവോഴ്‌സ് എന്ന് തമാശയ്ക്ക് പറഞ്ഞിരുന്നു. ഡിവോഴ്‌സിനെക്കുറിച്ച് മീര എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു ഇതെന്ന് താരം പറയുന്നു.

നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു. അവതാരക മാത്രമല്ല, മീര ഒരു നർത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

More in Malayalam

Trending

Recent

To Top