Connect with us

നിരവധി ആലോചനകള്‍ വന്നിട്ടുണ്ടെങ്കിലും അല്‍പം സ്‌പെഷലായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു; മനസ്സ് തുറന്ന് മീര

Malayalam Breaking News

നിരവധി ആലോചനകള്‍ വന്നിട്ടുണ്ടെങ്കിലും അല്‍പം സ്‌പെഷലായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു; മനസ്സ് തുറന്ന് മീര

നിരവധി ആലോചനകള്‍ വന്നിട്ടുണ്ടെങ്കിലും അല്‍പം സ്‌പെഷലായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു; മനസ്സ് തുറന്ന് മീര

ടെലിവിഷന്‍ അവതാരകയായ മീര അനില്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലൂടെയാണ് മീര പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാവുന്നത് .മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്ത് അറിഞ്ഞത്. ബിസ്സിനസ്കാരനായ വിഷ്ണുവാണ് വരന്‍. മല്ലപ്പള്ളിക്കാരനാണ് വിഷ്ണു. മാട്രിമോണിയല്‍ വഴിയാണ് ഈ ആലോചന വന്നത്.

വിഷ്ണു ആദ്യമായി കണ്ട പെണ്ണ് താനായിരുന്നുവെന്നും തന്നെ ആദ്യമായി കാണാനെത്തിയ ആളും വിഷ്ണുവായിരുന്നുവെന്നും മീര പറയുന്നു. ‘ജാതകപ്പൊരുത്തവും ഉത്തമമായിരുന്നു. വിവാഹത്തിന് മുമ്ബ് ചെറുക്കനോട് സംസാരിക്കണമെന്ന കാര്യത്തെക്കുറിച്ച്‌ മാത്രമേ താന്‍ പറഞ്ഞിരുന്നുള്ളൂ. നിരവധി ആലോചനകള്‍ വന്നിട്ടുണ്ടെങ്കിലും അല്‍പം സ്‌പെഷലായിരിക്കണം ആളെന്ന് താന്‍ ആഗ്രഹിച്ചിരുന്നു’. പ്രപ്പോസല്‍ വന്നപ്പോള്‍ വിഷ്ണുവിന് ഒത്തിരി കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. അധികം മേക്കപ്പ് ഉപയോഗിക്കാത്ത ആളെയായിരുന്നു വിഷ്ണു നോക്കിയിരുന്നത്. ഓവര്‍ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോളര്‍മാര്‍ കളിയാക്കി കൊല്ലുന്നയാളാണ് താന്‍. നേരില്‍ കാണുമ്ബോഴും മേക്കപ്പിലായിരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു വിഷ്ണുവിന്. എന്നാല്‍ വളരെ സിംപിളായാണ് താന്‍ ചെന്നത്. അതോടെ വിഷ്ണു അതിശയിച്ച്‌ പോയെന്നും മീര പറഞ്ഞു

മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്.ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുംഅവാര്‍ഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. ടോപ് 3 മോഡല്‍സ്, ഹലോ ഗുഡ്‌ഈവനിങ് തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും മീര എത്തിയ കോമഡി സ്റ്റാര്‍സ് ഏറെ ശ്രദ്ധയാണ് നേടിയത്. ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ പരിപാടികളില്‍ എല്ലാം സ്ഥിരം അവതാരക മീരയാണ്. ഇതിനിടയ്ക്ക് മിലി എന്ന ലാല്‍ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.

meera

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top