Connect with us

കാവ്യയുടെ ലക്ഷ്യ ബ്രാൻഡിന് മോഡലായി മീനാക്ഷി; വൈറലായി ചിത്രങ്ങൾ

Social Media

കാവ്യയുടെ ലക്ഷ്യ ബ്രാൻഡിന് മോഡലായി മീനാക്ഷി; വൈറലായി ചിത്രങ്ങൾ

കാവ്യയുടെ ലക്ഷ്യ ബ്രാൻഡിന് മോഡലായി മീനാക്ഷി; വൈറലായി ചിത്രങ്ങൾ

മലയാളികൾക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും വിശേഷാൽ അവസരങ്ങളിലും മറ്റും പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്.

ഇപ്പോഴിതാ നാളുകൾക്ക് ശേഷം മാനീക്ഷിയുടെ പുതിയ പോസ്റ്റ് എത്തിയിരിക്കുകയാണ്. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച്അതീവ സുന്ദരിയായി ആണ് ചിത്രത്തിൽ മീനാക്ഷി എത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോ​ഗ്രാഫറായ രജി ഭാസ്കറാണ് മീനാക്ഷിയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റായിട്ടുള്ള ഉണ്ണി പിഎസ് ആണ് മീനാക്ഷിയെ ഇത്രയും സുന്ദരിയായി ഒരുക്കിയിരിക്കുന്നത്.

ഫ്രോക്ക് പോലുള്ള ഡ്രസിൽ മീനാക്ഷി സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരും പറയുന്നത്. കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയിലേതാണ് വസ്ത്രങ്ങൾ. മീനാക്ഷിയുടെ പ്രിയപ്പട്ട കാവ്യയ്ക്ക് വേണ്ടി മീനാക്ഷി ചെയ്യുന്നത് കണ്ടോ, കാവ്യയുടെ ലക്ഷ്യയ്ക്ക് മോഡലായി തന്നെ മീനാക്ഷിയെത്തിയല്ലോ ഇനി ദിലീപ് എന്നാണ് വരിക എന്നെല്ലാമാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം, നിരവധി പേരാണ് മഞ്ജുവിനെ കുറിച്ച് ചോദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. എന്നാണ് ഇനി മീനാക്ഷി അമ്മ മഞ്ജുവിനൊപ്പം ഇത്തരത്തിലൊന്ന് കാണാനാകുക, ഞങ്ങള്‌ വെയ്റ്റിംങിൽ ആണ് എത്രയും വേ​ഗം ഞങ്ങൾക്ക് അങ്ങനൊരു കാഴ്ച കാണാനാകട്ട, എന്നെല്ലാമാണ് കമന്റുകൾ.

അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക. ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.

ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നുഎന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.

അതേസമയം, കാവ്യയുടെ പിറന്നാളിനോ മറ്റ് ഫംങ്ഷനുകളിലോ എല്ലാം മീനാക്ഷി ആശംസളുമായി വരാറുണ്ട്. മഞ്ജുവുമായി മീനാക്ഷഇ അടുപ്പം കാണിക്കുന്നത് കാവ്യയ്ക്ക് ഇഷ്‍ടമല്ലാത്തത് കൊണ്ടാണെന്നും ദിലീപ് മിണ്ടാൻ സമ്മതിച്ചാലും കാവ്യ അതിന് സമ്മതിക്കെല്ലെന്നുമാണ് ആരാധകർ പറയുന്നത്. എന്നാൽ പതിന്നാല് വർഷം മഞ്ജു തന്റെ കരിയർ ഉപേക്ഷിച്ചത് മീനാക്ഷിയ്ക്ക് വേണ്ടിയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ്. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെയെന്നും ദിലീപ് പറഞ്ഞിരുന്നു.

More in Social Media

Trending