Social Media
മുല്ലപ്പൂ ചൂടി സാരിയിൽ അതിസുന്ദരിയായി മീനാക്ഷി; ന്യൂ ഇയർ ചിത്രങ്ങൾ വൈറൽ
മുല്ലപ്പൂ ചൂടി സാരിയിൽ അതിസുന്ദരിയായി മീനാക്ഷി; ന്യൂ ഇയർ ചിത്രങ്ങൾ വൈറൽ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.
പുതുവർഷത്തിലെ ആദ്യ ദിനം മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ച സാരി ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുല്ലപ്പൂ ചൂടി ചെറുചിരിയോടെയാണ് കാമറയ്ക്ക് മുൻപിൽ മീനാക്ഷി എത്തിയത്. മീനാക്ഷിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ആയെത്തിയത് ഉണ്ണി പി എസ് ആണ്. നിരവധി തവണ കാവ്യാ മാധവന്റെ വിവാഹം മുതൽക്കേ അവരുടെ മേക്കപ്പ് ആർട്ടിസ്റ്റായി ഉണ്ണിയും ഉണ്ട്. പല ഫങ്ഷനുകളിലും കുടുംബത്തെ ഒരുക്കിയതും ഉണ്ണിയാണ്.
അതേസമയം എംബിബിഎസ് കഴിഞ്ഞപ്പോൾ മുതൽ ആരാധകർ ചോദിച്ചത് വിവാഹം എന്നാണ് എന്നായിരുന്നു. ഈ വർഷം ഉണ്ടാകുമോ, അതിനുള്ള മുന്നോടിയാണോ ഈ ചിത്രം എന്നെല്ലാമാണ് പലരും കമന്റുകളായി രേഖപ്പെടുന്നുന്നത്. എന്നാൽ ഉപരിപഠനത്തിനാണ് മീനാക്ഷി പ്രാധാന്യം നൽകുന്നത് എന്നാണ് സൂചന.
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു. സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക.
ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന് ശേഷമാണ് അമ്മ മഞ്ജുവും മീനാക്ഷിയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് തുടങ്ങിയത് തന്നെ. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തു. എന്നാൽ മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്. മീനാക്ഷിയുടെ ചിത്രങ്ങൾക്ക് ലൈക്കും ചെയ്യുന്നുണ്ട്.
എന്തായാലും പരസ്പര വിദ്വേഷങ്ങളും പിണക്കവും മറന്ന് മീനൂട്ടിയും അമ്മയും ഒരുമിച്ച് നിൽക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ആരാധകർ പറയുന്നു. ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകൻ അൽഫോൻസ് പുത്രൻറെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ സൽക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതുപോലെ തന്നെ ഇനിയെന്നാണ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നതെന്നതും ആരാധകർ ചോദിക്കാറുണ്ട്. ഇതിനുള്ള ഉത്തരം ദിലീപ് തന്നെ നേരത്തെ പറഞ്ഞിരുന്നു. മീനാക്ഷി ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെയെന്നായിരുന്നു ദിലീപ് പറഞ്ഞത്. മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്.
എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.
