Connect with us

കീർത്തിയുടെ വിവാഹം കളറാക്കാൻ എത്തി മീനാക്ഷിയും ഐശ്വര്യ ലക്ഷ്മിയും അവന്തികയും?; വൈറലായി ചിത്രങ്ങൾ

Actress

കീർത്തിയുടെ വിവാഹം കളറാക്കാൻ എത്തി മീനാക്ഷിയും ഐശ്വര്യ ലക്ഷ്മിയും അവന്തികയും?; വൈറലായി ചിത്രങ്ങൾ

കീർത്തിയുടെ വിവാഹം കളറാക്കാൻ എത്തി മീനാക്ഷിയും ഐശ്വര്യ ലക്ഷ്മിയും അവന്തികയും?; വൈറലായി ചിത്രങ്ങൾ

മലയാളികൾക്ക് പ്രത്യേകം പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും വിശേഷാൽ അവസരങ്ങളിലും മറ്റും പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ കാണാറുള്ളത്.

ഇപ്പോഴിതാ നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് എത്തിയപ്പോഴെടുത്ത ചിത്രങ്ങളെന്ന തരത്തിൽ ശ്രദ്ധിക്കപ്പെടുകയാണ് മീനാക്ഷിയുടെ ചിത്രങ്ങൾ. ഗോവയിലേക്ക് പോവുകയാണെന്ന വിശേഷം കഴിഞ്ഞ ദിവസം മീനാക്ഷി പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മീനൂട്ടിയ്ക്കുമൊപ്പമുള്ള ഫോട്ടോയുമായി അവന്തിക രഞ്ജിത്ത് എത്തിയത്.

ഐശ്വര്യ ലക്ഷ്മിയേയും മീനാക്ഷിയേയും മെൻഷൻ ചെയ്താണ് ചിത്രങ്ങൾ സ്റ്റോറിയായി പങ്കിട്ടത്. ഗോവയിലാണെന്ന് വ്യക്തമാക്കിയതോടെയാണ് കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി പോയതാണോയെന്ന ചോദ്യങ്ങൾ ഉയർന്നത്. കൂടുതൽ വിശേഷങ്ങളും ചിത്രങ്ങളും പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം, ഇനിയെന്നാണ് മീനാക്ഷിയുടെ വിവാഹെന്നാണ് ആരാധകർ ചോദിക്കുന്നത്. എംബിബിഎസ് ഒക്കെ നേടിയല്ലോ അടുത്തത് മീനാക്ഷിയാണോ വിവാഹിതയാകുന്നത്. ഇനി കാണാൻ കാത്തിരിക്കുന്നത് മീനാക്ഷിയുടെ വിവാഹമാണ്, അന്നെങ്കിലും അമ്മ മഞ്ജു വാര്യരെ വിളിക്കുമോ എന്നെല്ലാം ആരാധകർ ചോദിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ബാലതാരമായി സിനിമലേയ്ക്കെത്തി ഇന്ന് ബോളിവുഡിൽ ഉൾപ്പെടെ തന്റേതായ സ്ഥാനം ഉറപ്പിച്ച കീർ‍ത്തി സുരേഷിന്റെ വിവാഹം. 15 വർഷത്തെ പ്രണയമാണ് പൂവണിഞ്ഞത്. നടിയുടെ ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലാണ് വരൻ. ഗോവയിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

മാത്രമല്ല അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. തമിഴ് ബ്രാഹ്മണൻ കൾച്ചർ മിക്സ് ചെയ്തുള്ള വിവാഹമാണ് ഇതെന്ന് വ്യക്തമാകുന്നത്. കീർത്തിയുടെ അമ്മ മേനക സുരേഷ് തമിഴ് ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ളതിനാലാണ് ഈ ആചാരത്തിൽ വിവാഹം നടക്കുന്നത്.

കീർത്തി ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ പ്രണയത്തിന്റെ തുടക്കം. അന്ന് ആന്റണി കൊച്ചിയിൽ ബിരുദാനന്തര ബിരുദം പഠിക്കുക ആയിരുന്നു. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല.

താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല. അതേസമയം, ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടക്കുകയാണ് കീർത്തി. വരുൺ ധവാൻ നായകനാകുന്ന ബേബി ജോൺ തമിഴ് ചിത്രം തെറിയുടെ റീമേക്കാണ്.

തമിഴിൽ സമാന്ത ചെയ്ത വേഷമാണ് ബോളിവുഡ് റീമേക്കിൽ കീർത്തി ചെയ്യുന്നത്. നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ബേബി ജോൺ. മാമന്നൻ, ഭോല ശങ്കർ,ദസറ എന്നീ സിനിമകളിലെ കീർത്തിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്.

മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്.

More in Actress

Trending