Connect with us

ഫ്രാൻസ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് മീനാക്ഷി ദിലീപ്

Malayalam

ഫ്രാൻസ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് മീനാക്ഷി ദിലീപ്

ഫ്രാൻസ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് മീനാക്ഷി ദിലീപ്

സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും ദിലീപിന്റെ മകൾ മീനാക്ഷിയ്ക്ക് ആരാധകർ ഏറെയാണ്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്.

സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരപുത്രി പങ്കുവെയ്ക്കാറുണ്ട് . താരപുത്രി സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങും മുമ്പ് വരെ മീനൂട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് ദിലീപ് വഴിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വഴിയുമാണ്.

സോഷ്യൽ മീഡിയയിലും മീനാക്ഷി സജീവമല്ല. വല്ലപ്പോഴുമാണ് ഒരു ഫോട്ടോ മീനാക്ഷി പങ്കുവെക്കാറ്. ഇപ്പോഴിതാ തന്റെ ഫ്രാൻസ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.

പലരും ബോളിവുഡ‍് നടി ദീപിക പദുകോണുമായി മീനാക്ഷിയെ താരതമ്യം ചെയ്തു. ജൂനിയർ ദീപിക എന്നാണ് കമന്റുകൾ. നേരത്തെയും ദീപിക പദുകോണുമായി മീനാക്ഷിക്ക് സാമ്യമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മീനാക്ഷി എന്നാണ് സിനിമാ രംഗത്തേക്ക് വരികയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ സിനിമാ രംഗത്തേക്കുള്ള മീനാക്ഷി വരവുണ്ടാകില്ലെന്നാണ് വിവരം.

പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മീനാക്ഷി. പൊതുവേദികളിൽ എത്തിയാലും മാധ്യമങ്ങളോടൊന്നും സംസാരിക്കാറില്ല. മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞത് ഇപ്പോൾ മകൾ പഠിക്കുകയാണെന്നും സിനിമയിലേക്ക് വരുന്നത് അവളുടെ താൽപര്യമനുസരിച്ചായിരിക്കുമെന്നുമാണ്.

സിനിമാ ലോകത്ത് മീനാക്ഷിക്ക് അധികം സുഹൃത്തുക്കളുമില്ല. നമിത പ്രമോദാണ് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. നടിയല്ലെങ്കിലും ഗോസിപ്പ് കോളങ്ങളിൽ പലപ്പോഴും മീനാക്ഷിയും ഉൾപ്പെടാറുണ്ട്. എന്നാൽ ഇതൊന്നും മീനാക്ഷി ഗൗനിക്കാറില്ലെന്നാണ് നമിത പ്രമോദ് മുമ്പൊരിക്കൽ പറഞ്ഞത്.

More in Malayalam

Trending

Recent

To Top