Connect with us

ആ വിളിയിൽ മീനാക്ഷി ഓടിയെത്തി! ചിത്രങ്ങൾ ഞെട്ടിച്ചു, ക്യാമറ കണ്ണുകളിൽ തിളങ്ങി താരപുത്രി

Social Media

ആ വിളിയിൽ മീനാക്ഷി ഓടിയെത്തി! ചിത്രങ്ങൾ ഞെട്ടിച്ചു, ക്യാമറ കണ്ണുകളിൽ തിളങ്ങി താരപുത്രി

ആ വിളിയിൽ മീനാക്ഷി ഓടിയെത്തി! ചിത്രങ്ങൾ ഞെട്ടിച്ചു, ക്യാമറ കണ്ണുകളിൽ തിളങ്ങി താരപുത്രി

ദിലീപ്-മഞ്ജു വാര്യർ മകൾ മീനാക്ഷി ദിലീപിന് ആരാധകർ ഏറെയാണ്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷി ദിലീപ് ഇപ്പോഴെ ഒരു കൊച്ചുസെലിബ്രിറ്റിയാണ്.

മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടി നമിത പ്രമോദ്. കൊച്ചിയില്‍ പുതിയൊരു കഫേ ആരംഭിച്ചിരിക്കുകയാണ് നമിത. സമ്മര്‍ ടൗണ്‍ എന്നാണ് താരത്തിന്റെ കഫേയുടെ പേര്. മീനാക്ഷി ദിലീപ്, നാദിർഷായുടെ രണ്ടു പെണ്മക്കൾ, രജീഷ, അപർണ്ണ ബാല മുരളി, അനുശ്രീ, മിയ തുടങ്ങി സിനിമ രംഗത്തെ പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മീനാക്ഷിയും നാദിർഷായുടെ മക്കളും ഒരുമിച്ചാണ് ദീപം തെളിയിച്ചത്. അതേസമയം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മീനാക്ഷിയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മഞ്ജുവിന്റെ ഹെയർ സ്റ്റൈൽ അല്ലെ നമിതയുടേത് എന്നും കമന്റുകൾ നിറയുന്നുണ്ട്. പ്രിയ കൂട്ടുകാരിയുടെ കഫേയ്ക്ക് ഇൻസ്റാഗ്രാമിലൂടെ മീനാക്ഷി ആശംസ അറിയിച്ചിട്ടുണ്ട്

ഞാന്‍ ഒരിക്കലും ഹോട്ടല്‍ ബിസിനസ്സിലേക്ക് വരുമെന്ന് കരുതിയില്ലെന്നാണ് നമിത പറഞ്ഞത്. സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉദ്‌ഘാടനത്തിനു പെൺകുട്ടികൾ വരണം എന്ന ആഗ്രഹം നിറവേറി എന്നും താരം പറയുകയുണ്ടായി. കൊച്ചി പനമ്പിള്ളി നഗറിലാണ് സമ്മർ ടൗൺ

മീനാക്ഷിയെ കുറിച്ച് പല അഭിമുഖങ്ങളിലും നമിത സംസാരിക്കാറുണ്ട്. താൻ എങ്ങനെയാണ് മീനാക്ഷിയുമായി ഇത്രത്തോളം സൗഹൃദത്തിലായതെന്ന് അടുത്തിടെ നമിത വെളിപ്പെടുത്തിയത് വൈറലായിരുന്നു.

ആദ്യം കണ്ടപ്പോൾ മീനാക്ഷിയെ ഭയങ്കര ജാഡക്കാരിയായിട്ടാണ് തനിക്ക് തോന്നിയതെന്നും നമിത പറഞ്ഞിരുന്നു.

എന്റെ സഹോദരിയെപ്പോലെയും ആത്മാര്‍ഥ സുഹൃത്തിനെപോലെയുമുള്ള ഒരാളാണ് മീനാക്ഷി ദിലീപ്. അഞ്ച് വര്‍ഷം മുമ്പ് ഒരു യുഎസ് ട്രിപ്പിന് പോവുമ്പോഴാണ് മീനാക്ഷിയുമായി സംസാരിക്കുന്നതും അടുപ്പത്തിലാവുന്നതും. ഞങ്ങളങ്ങനെ സംസാരിക്കാറില്ലായിരുന്നു. കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി. അവള്‍ പൊതുവേ മിണ്ടുന്നത് വളരെ കുറവാണ്. ഒന്നും മിണ്ടില്ല. സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം അവള്‍ ലൊക്കേഷനില്‍ വന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നിലോ മറ്റോ പഠിക്കുകയാണ്. സെറ്റില്‍ വന്ന മീനാക്ഷി ഇടയ്ക്ക് എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. ഞാനും ഇവളെ നോക്കും. ഒരു തവണ അവളെന്നെ ചിരിച്ച് കാണിച്ചപ്പോള്‍ ഞാനും ചിരിച്ചു. എന്തൊരു അഹങ്കാരിയാണെന്ന് മനസില്‍ പറഞ്ഞാണ് ഞാനന്ന് ചിരിച്ചത്.’ ‘പിന്നീട് യുഎസ് ട്രിപ്പിന് പോകുമ്പോൾ ഫ്ലൈറ്റിൽ വെച്ച് കൂട്ടായി’, നമിത പറഞ്ഞു.

More in Social Media

Trending

Recent

To Top