Connect with us

മറ്റാരേക്കാളും പ്രിയപ്പെട്ടത്, മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം ഡിപി കണ്ടോ! മറച്ചുവെയ്ക്കാനായില്ല! ആ ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നു

Malayalam

മറ്റാരേക്കാളും പ്രിയപ്പെട്ടത്, മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം ഡിപി കണ്ടോ! മറച്ചുവെയ്ക്കാനായില്ല! ആ ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നു

മറ്റാരേക്കാളും പ്രിയപ്പെട്ടത്, മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം ഡിപി കണ്ടോ! മറച്ചുവെയ്ക്കാനായില്ല! ആ ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്. കാവ്യയുടേയും മീനാക്ഷിയുടെയും മഹാലക്ഷിയുടേയും വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രി കൂടിയാണ് മീനാക്ഷി ദിലീപ്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരപുത്രി പങ്കുവെയ്ക്കാറുണ്ട് .

രണ്ട് വർഷം മുമ്പാണ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. പ്രൊഫൈൽ തുറന്ന് വൈകാതെ തന്നെ രണ്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സിനെ മീനാക്ഷിക്ക് ലഭിച്ചു. 44 പേരെയാണ് മീനാക്ഷി ഫോളോ ചെയ്യുന്നത്. അതിൽ നമിത, ടോവിനോ, പ്രയാഗ മാർട്ടിൻ ചിപ്പിയുടെ മകൾ അവന്തിക, കീർത്തി സുരേഷ് തുടങ്ങി 44 ആളുകൾ ആണുള്ളത്. വെറും മുപ്പത്തിരണ്ട് പോസ്റ്റുകൾ മാത്രമാണ് ഇക്കാലയളവിൽ മീനാക്ഷി പങ്കിട്ടിട്ടുള്ളത്. അതിൽ ഏറെയും കുടുംബത്തോടൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണ്.

മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം ഡിപിയാണ് ഇപ്പോൾ ദിലീപ് ഫാൻസിനിടയിൽ വൈറലാകുന്നത്. കുഞ്ഞനുജത്തി മഹാലക്ഷ്മി തന്നെ ചുംബിക്കുന്ന ചിത്രമാണ് മീനാക്ഷി ഡിപിയാക്കിയിരിക്കുന്നത്. ചേച്ചിയും അനിയത്തിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് ആ ഡിപിയിൽ നിന്ന് തന്നെ വ്യക്തമാണ്. മാമാട്ടി എന്നാണ് മഹാലക്ഷ്മിയെ ഓമനിച്ച് വിളിക്കുന്നത്.

മഹാലക്ഷ്മിക്കും ഏറ്റവും പ്രിയം ചേച്ചി മീനാക്ഷിയോട് തന്നെയാണ്. എല്ലാ കാര്യത്തിനും മഹാലക്ഷ്മിക്ക് ചേച്ചി മീനാക്ഷി മതിയെന്നും ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്നും ആരും കാണാതെയാണ് സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകൾ എടുക്കുന്നതെന്നും പിന്നീട് തങ്ങളെ അവൾ കാണിക്കുമെന്നും ദിലീപിന്റെ സഹോദരൻ അനൂപ് പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് നടി നമിത പ്രമോദിന് നൃത്തം കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കുന്നതും മീനാക്ഷിയാണ്.

സിനിമാ താരം നമിത പ്രമോദ്… നാദിർഷയുടെ രണ്ട് പെൺമക്കൾ എന്നിവരെല്ലാമായാണ് മീനൂട്ടിക്ക് അധികവും കമ്പനി. നമിത തന്റെ ഉറ്റ ചങ്ങാതിയാണെന്ന് മീനൂട്ടി തന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയാറുണ്ട്.

താരങ്ങളുടെ വിവാഹം പോലുള്ള ചടങ്ങുകൾ വരുമ്പോഴാണ് മീനാക്ഷി ദിലീപിനും കാവ്യയ്ക്കുമൊപ്പം മീഡിയയ്ക്ക് മുമ്പിൽ‌ പ്രത്യക്ഷപ്പെടുക. ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് താരപുത്രി. മീനാക്ഷിയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ് ദിലീപ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. മകളോട് അത്തരം കാര്യങ്ങൾ ചോദിച്ചിട്ടില്ലെന്നും അവൾ ഇപ്പോൾ പഠനത്തിനാണ് ശ്രദ്ധ കൊടുക്കുന്നത് എന്നുമാണ് മീനാക്ഷിയുടെ സിനിമാ എൻട്രിയെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത്.

More in Malayalam

Trending

Recent

To Top