Malayalam
മകൾ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപും കുടുംബവും! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
മകൾ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപും കുടുംബവും! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
നിരവധി പേരാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ പിറന്നാളിന് ആശംസകളേകി രംഗത്തെത്തിയിട്ടുള്ളത്.സോഷ്യല്‍ മീഡിയയിലെങ്ങും ഈ താരപുത്രിയുടെ ചിത്രങ്ങളാണ്. ദേ പുട്ടില്‍ ദിലീപും കാവ്യ മാധവനും എത്തിയതിന്‍റെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.ഫേസ്ബുക്ക് പേജിലൂടെ ദിലീപിന്‍റെ ആരാധകരും മീനൂട്ടിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.
താരങ്ങളെക്കുറിച്ചും അവരുടെ മക്കളെക്കുറിച്ചുമൊക്കെ അറിയാനായി കാത്തിരിക്കാറുണ്ട് പ്രേക്ഷകര്‍. ദിലീപിന്‍റെ മകളായ മീനാക്ഷിയാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം. താരപുത്രിക്ക് പിറന്നാളാശംസയുമായാണ് ആരാധകരെത്തിയിട്ടുള്ളത്. കുട്ടിക്കാല ചിത്രങ്ങള്‍ മുതല്‍ സമീപകാല ഫോട്ടോ വരെ ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരുകാലത്ത് തന്നോടൊപ്പം നായികയായി അഭിനയിച്ചിരുന്ന മഞ്ജു വാര്യരേയാണ് ദിലീപ് ജീവിത സഖിയാക്കിയത്. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ് കുടുംബ ജീവിതവുമായി കഴിയുകയായിരുന്നു മഞ്ജു വാര്യര്‍. ഇതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് മീനാക്ഷി എത്തിയത്. മീനൂട്ടി എന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്. കുടുംബജീവിതത്തിലെ അഭിപ്രായ ഭിന്നതകള്‍ കാരണം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി യാതൊരുവിധ കുറ്റപ്പെടുത്തലുകളുമില്ലാതെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി വ്യക്തമാക്കിയത്.
മകള്‍ സിനിമയിലേക്കെത്തുമോയെന്ന് ചോദിച്ചപ്പോള്‍ സിനിമയിലേക്കില്ലെന്നും ഡോക്ടറാവാനാണ് അവള്‍ക്ക് താല്‍പര്യമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി.
ഓണ്‍സ്‌ക്രീനില്‍ ദിലീപിന്റെ മികച്ച ജോഡിയായിരുന്ന കാവ്യ മാധവനെ ജീവിതസഖിയാക്കിയതിന് പിന്നിലും മീനൂട്ടിയാണെന്ന് ദിലീപ് പറഞ്ഞിരുന്നു. സിനിമാതിരക്കുകളുമായി നീങ്ങുന്നതിനിടയില്‍ മകളുടെ ഭാവിയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും തനിക്ക് കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. എന്നാല്‍ രണ്ടാം വിവാഹത്തെക്കുറിച്ച് ഇങ്ങോട്ട് പറഞ്ഞ് അവിടെയും മീനാക്ഷി അച്ഛനെ അത്ഭുതപ്പെടുത്തി. കാവ്യാ മാധവനെയാണ് വിവാഹം കഴിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷത്തിലായിരുന്നു താരപുത്രി. ഇവരുടെ വിവാഹത്തില്‍ നിറപുഞ്ചിരിയുമായി മീനാക്ഷി നിറഞ്ഞുനിന്നിരുന്നു.
ദിലീപിന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ അച്ഛന് ശക്തമായ പിന്തുണ നല്‍കി മീനൂട്ടി ഒപ്പമുണ്ടായിരുന്നു. കുഞ്ഞുമനസ്സിനെ തളരാതെ പിടിച്ചുനിര്‍ത്താന്‍ കാവ്യാ മാധവനും കഴിഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരും നല്‍കിയ ശക്തമായ പിന്തുണയാണ് ദിലീപിന്റെ ശക്തമായ തിരിച്ചുവരവിലേക്ക് നയിച്ചത്. ദിലീപിനെ കാണാനായി പോയപ്പോള്‍ അനാവശ്യമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെ പക്വതയോടെയാണ് ഈ താരപുത്രി പെരുമാറിയത്.
മാതാപിതാക്കള്‍ക്ക് പിന്നാലെ മീനാക്ഷിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു. അഭിനയത്തോടല്ല ആതുരസേവനത്തോടാണ് മകള്‍ക്ക് താല്‍പര്യമെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. . ചെന്നൈയില്‍ മെഡിക്കല്‍ ബിരുദപഠനത്തിന്റെ തിരക്കുകളിലാണ് മീനാക്ഷി.
ശുഭരാത്രി ആണ് ഇപ്പോൾ ദിലീയറിന്റേതായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന അടുത്ത ചിത്രം .കൈ നിറയെ സിനിമകളുമായി ശക്തമായ തിരിച്ചു നടത്തിയിരിക്കുകയാണെന്നു ദിലീപ് .
meenakshi birthday celebration
