Connect with us

മീനാക്ഷിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് സംഭവിച്ചത്!; പഞ്ഞിക്കിട്ട് ദിലീപ് ഫാന്‍സ്

News

മീനാക്ഷിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് സംഭവിച്ചത്!; പഞ്ഞിക്കിട്ട് ദിലീപ് ഫാന്‍സ്

മീനാക്ഷിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് സംഭവിച്ചത്!; പഞ്ഞിക്കിട്ട് ദിലീപ് ഫാന്‍സ്

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നിലവില്‍ മെഡിസിന് പഠിച്ച് കൊണ്ടിരിക്കുകയാണെങ്കിലും അടുത്തിടെ മീനാക്ഷിയും അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിട്ട്.

വിശേഷ ദിവസങ്ങളില്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിലീപും മഞ്ജു വാര്യരും വേര്‍ പിരിഞ്ഞ ശേഷം അച്ഛന്‍ ദിലീപിനൊപ്പമാണ് മീനാക്ഷി. അതുകൊണ്ടു തന്നെ മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളോ ഒന്നും തന്നെ മീനാക്ഷി പങ്കുവെയ്ക്കാറില്ല.

സംവിധായകന്‍ അരുണ്‍ ഗോപിയുടെ മക്കളുടെ പിറന്നാളിന് എത്തിയ മീനൂട്ടിയുടെയും ദിലീപേട്ടന്റെയും ചിത്രം അതിവേഗമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വൈറലായത്. സല്‍വാറില്‍ അതി സുന്ദരി ആയി എത്തിയ ചിത്രം ആണ് കഴിഞ്ഞദിവസം മീനാക്ഷി തന്റെ ഇന്‍സ്റ്റയിലൂടെ പങ്കുവച്ചത്. അരലക്ഷം ലൈക്‌സ് ആണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ സിംഗിള്‍ പിക് വാങ്ങി കൂട്ടിയത്.

ക്യൂട്ടി ദി ബ്യൂട്ടി എന്ന കമന്റ് പങ്കിട്ടുകൊണ്ടാണ് മീനൂട്ടിയുടെ ആത്മമിത്രം നമിത പ്രമോദ് എത്തിയത്.നമിതയ്ക്ക് സ്‌നേഹത്തില്‍ നിറഞ്ഞ മറുപടിയും മീനാക്ഷി നല്‍കുകയുണ്ടായി. ചിത്രം വൈറല്‍ ആയതോടെ താരപുത്രിക്ക് പ്രണയാഭ്യര്‍ത്ഥനയും ലഭിക്കുന്നുണ്ട്. എന്നാല്‍ ദിലീപേട്ടന്‍ ഫാന്‍സ് അവരെ വെറുതെ വിട്ടില്ല. ചുട്ട മറുപടി തന്നെ അത്തരക്കാര്‍ക്ക് ഫാന്‍സ് നല്‍കുകയും ചെയ്തു.മുസ്‌ളീം ആയിരുന്നെങ്കില്‍ ഞാന്‍ കല്യാണം കഴിച്ചേനെ! സാരമില്ല ഇനിയും സമയം ഉണ്ടെന്ന് മീനൂട്ടിയോട് ആരാധകന്‍ പറഞ്ഞത്. ഇതിനെയാണ് ഫാന്‍സ് പൊളിച്ചടുക്കിയത്.

മുന്‍പ് മീനാക്ഷി നല്‍കുന്ന പിന്തുണയെക്കുറിച്ച് ദിലീപ് പറഞ്ഞിട്ടുണ്ട്. രണ്ടാം വിവാഹം പോലും മകളുടെ താല്‍പര്യം കൂടി പരിഗണിച്ചായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷിയുടെ സമ്മതത്തോടെയാണ് താന്‍ കാവ്യയെ ജീവിതത്തിലേക്ക് കൂട്ടിയതെന്ന് നടന്‍ വിവാഹസമയത്ത് വ്യക്തമാക്കിയിരുന്നു.

രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചത് മോളാണ്. അവള്‍ക്ക് കൂടി അറിയാവുന്ന ആളായിരിക്കണം എന്നുണ്ടായിരുന്നു. കാവ്യയെ മീനാക്ഷിക്ക് അറിയാം. അവര്‍ നല്ല കൂട്ടാണ് എന്നുമാണ് ദിലീപ് വിവാഹദിനത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ഇപ്പോള്‍ മീനാക്ഷിയെ കൂടാതെ ഒരു മകള്‍ കൂടെ ദിലീപിനുണ്ട്. കാവ്യയില്‍ ജനിച്ച കുഞ്ഞിന് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. മാമാട്ടിയെന്ന് വിളിക്കുന്ന മഹാലക്ഷ്മിയോടൊപ്പമുള്ള ചിത്രങ്ങള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അവള്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും ചേച്ചിയെ മതിയെന്നാണ് ഒരിക്കല്‍ ദിലീപും കാവ്യയും പറഞ്ഞത്.

ഇപ്പോള്‍ ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ് താരപുത്രി. മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്നും ആരും കാണാതെയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്ന വീഡിയോകള്‍ എടുക്കുന്നതെന്നും പിന്നീട് തങ്ങളെ അവള്‍ കാണിക്കുമെന്നും ദിലീപിന്റെ സഹോദരന്‍ അനൂപ് പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് നടി നമിത പ്രമോദിന് നൃത്തം കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കുന്നതും മീനാക്ഷിയാണ്.

മഞ്ജുവിനൊപ്പം ഏറെനാള്‍ മീനാക്ഷിയും നൃത്തം പഠിച്ചിരുന്നു. ശേഷമാണ് മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ മോചനം സംഭവിച്ചത്. മീനാക്ഷിയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ് ദിലീപ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. മകളോട് അത്തരം കാര്യങ്ങള്‍ ചോദിച്ചിട്ടില്ലെന്നും അവള്‍ ഇപ്പോള്‍ പഠനത്തിനാണ് ശ്രദ്ധ കൊടുക്കുന്നത് എന്നുമാണ് മീനാക്ഷിയുടെ സിനിമാ എന്‍ട്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് മുമ്പൊരിക്കല്‍ പറഞ്ഞത്.

ഇതേ കുറിച്ച് പറഞ്ഞ മീനാക്ഷിയുടെ ഉറ്റ സുഹൃത്ത് നമിതയുടെ വാക്കുകളും വൈറലായിരുന്നു. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവള്‍ പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞാനും അവള്‍ക്ക് അയച്ച് കൊടുത്തു. അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്‌മൈലിയാണ് അവളെനിക്ക് അയച്ചതെന്ന് നമിത പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവള്‍ നോക്കാറില്ല. കാരണം പലതിലും ടോക്‌സിക്കായ കാര്യങ്ങളാണ്. അവള്‍ വളരെ ഫ്രണ്ട്‌ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള കൊച്ചാണ് മീനാക്ഷിയെന്നും നമിത പറയുന്നു. എന്തായാലും മീനാക്ഷിയെ നന്നായി അറിയാവുന്ന നടിയുടെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഉടനെ ഒന്നും മീനൂട്ടിയെ വെള്ളിത്തിരയില്‍ കാണാന്‍ സാധിക്കില്ലെന്നും വ്യക്തമായി.

More in News

Trending