Connect with us

‘അന്ന് സന്തോഷത്തോടെയാണ് പിരിഞ്ഞത്; തുടര്‍ന്നും ആ കുട്ടി വിളിച്ചിരുന്നു’: ആരോപണത്തിൽ സിദ്ദിഖിൻ്റെ മറുപടി.

Malayalam Breaking News

‘അന്ന് സന്തോഷത്തോടെയാണ് പിരിഞ്ഞത്; തുടര്‍ന്നും ആ കുട്ടി വിളിച്ചിരുന്നു’: ആരോപണത്തിൽ സിദ്ദിഖിൻ്റെ മറുപടി.

‘അന്ന് സന്തോഷത്തോടെയാണ് പിരിഞ്ഞത്; തുടര്‍ന്നും ആ കുട്ടി വിളിച്ചിരുന്നു’: ആരോപണത്തിൽ സിദ്ദിഖിൻ്റെ മറുപടി.

നടൻ സിദ്ദിഖിനെതിരെ ഇന്നലെ വൈകീട്ട് രേവതി സമ്പത് എന്ന നടി നടത്തിയ മീ ടൂ ആരോപണത്തിനെതിരെ പ്രതികരിച്ച് താരം. 2016ൽ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിനിടെ സിദ്ദിഖ് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഇത് വെറും ആരോപണമാണെന്ന് നടൻ പ്രതികരിച്ചു. പെൺകുട്ടിയും കുടുംബവും പ്രിവ്യു ചടങ്ങിന് എത്തിയത് തൻ്റെ ക്ഷണപ്രകാരമാണെന്നും സിദ്ദിഖ് വ്യക്തമാക്കി. താൻ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിൽ തൻ്റെ ക്ഷണം പ്രകാരമാണ് ഈ കുട്ടി, മാതാപിതാക്കളോടൊപ്പം വന്നത്. പ്രിവ്യുവിനു ശേഷം ഞങ്ങൾ ഒരുമിച്ച് മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി തന്നെ വിളിച്ചിരുന്നു. ആരോപണത്തിൽ പറയുന്നതു പോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോൾ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും തനിക്ക് അറിയില്ല. 

2016ൽ തിരുവനന്തപുരത്തെ നിള തിയേറ്ററിൽവെച്ച് സിദ്ദിഖ് തന്നെ വാക്കുകൾക്കൊണ്ടുള്ള ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് നടി പറയുന്നത്. സിദ്ദിഖും കെ പി എസി ലളിതയും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വീഡിയോ ഷെയർചെയ്താണ് അവർ തൻ്റെ അനുഭവം തുറന്നുപറഞ്ഞത്. ‘ഈ വീഡിയോ വീണ്ടും കണ്ടശേഷം ഇനിയും എനിക്ക് തന്നെ തടഞ്ഞുനിർത്താനാവില്ല. സിദ്ദിഖ് എന്ന നടൻ 2016ൽ തിരുവനന്തപുരം നിള തിയേറ്ററിൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ ഷോയുടെ അന്ന് വാക്കുകൾ കൊണ്ട് ലൈംഗികാധിക്ഷേപം നടത്തി. ഇരുപത്തിയൊന്നുകാരിയായ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എൻ്റെ ഊഹം. അവള്‍ അദ്ദേഹത്തിൻ്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് കരുതുന്നു’വെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

അതിന് പിന്നാലെ നടി രേവതി സമ്പത്തിന് പിന്തുണയുമായി വുമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി) സംഘടന. നടി രേവതി സമ്പത്ത് ഡബ്ലുസിസിയിൽ അംഗമായിരുന്നെങ്കിലും നടി ഇപ്പോള്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം സംഘടന അറിയുന്നതെന്നും ഇതേ തുടർന്ന് രേവതിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതായും ഡബ്ല്യൂസിസി പ്രവർത്തകയായ നടി സജിത മഠത്തിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഡബ്ല്യൂസിസിയുടെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ പിന്തുണയും നടിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ രേവതിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചാൽ മാത്രമാണ് ഇനി കൂടുതൽ എന്തെങ്കിലും പറയാനാകുകയുള്ളൂവെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു. 

നമ്മുടെ ഇൻഡസ്ട്രിയിൽ ഇത്തരം കാര്യങ്ങളൊന്നും നടക്കാറില്ലെന്ന് വാദിക്കുന്നവർ തന്നെ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കൂടി മനസിലാക്കിയിരിക്കുകയാണ് ഈ വെളിപ്പെടുത്തലെന്നും സജിത പറയുന്നു. സിനിമയിൽ സജീവമാകും മുമ്പ് ചെറിയ പ്രായത്തിൽ തനിക്ക് നേരിട്ടൊരു അനുഭവം തുറന്ന് പറയുന്നതുകൊണ്ട് ആ കുട്ടിക്ക് പ്രത്യേകിച്ച് ഒന്നും നേടാനില്ലെന്നും സജിത വ്യക്തമാക്കി. കൂടാതെ അതിനിടെ സിദ്ദിഖ് ഇന്ന് വൈകീട്ട് തന്‍റെ ഫേസ്ബുക്ക് പേജിൽ ഇതിന് മറുപടിയെന്നോണേ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീലിലെ ഒരു ഡിലീറ്റഡ് സീനാണ് അദ്ദേഹം ഷെയർ ചെയ്‌തിരിക്കുന്നത്‌. മീ ടൂവിനെ പരിഹസിച്ചു കൊണ്ടുള്ള ഒരു സീനാണത്. ഇത് ഇതിനുമുമ്പും അദ്ദേഹം പങ്കുവെച്ചിരുന്നതാണ്. എന്നാൽ ഇപ്പോള്‍ ഈ സാഹചര്യത്തിൽ ഇത് പങ്കുവെച്ചിരിക്കുന്നത് മനപ്പൂര്‍വ്വം തന്നെയെന്നാണ് പലരും ഈ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. 

ചിത്രത്തിൽ ദിലീപിന്‍റെ അച്ഛനായി അഭിനയിക്കുന്ന സോമശേഖരൻ പിള്ള എന്ന കഥാപാത്രത്തിന്‍റെ വീ‍ഡിയോയാണ് സിദ്ദിഖ് പങ്കുവെച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സിദ്ദിഖ് തന്നെയാണ്. രേവതി ഇതിനു മുൻപും തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്നു പറഞ്ഞിട്ടുണ്ട്. മീ ടൂ വിവാദമായ സമയത്ത് സംവിധായകൻ രാജേഷ് ടച്ച്റിവറിനെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയിട്ടുമുണ്ട് രേവതി സമ്പത്ത്. രാജേഷ് ടച്ച്റിവറിൽ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. അദ്ദേഹത്തിന്‍റെ സിനിമയിൽ അഭിനയിക്കുന്നതിനിടെ സംവിധായകൻ പാതിരാത്രി തന്റെ ഫോണിലേയ്ക്ക് മിസ്ഡ് കോൾ അടിക്കുകയും മോശപ്പെട്ട മെസേജുകൾ അയക്കുകയും ചെയ്തുവെന്നും രേവതി പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത തന്നെ ഒറ്റപ്പെടുത്തുകയും ബ്ലാക്ക്മെയിൽ ചെയ്യുകയുമാണ് സംവിധായകനും നിർമാതാവും ചില അഭിനേതാക്കളും കൂടി ചെയ്തതെന്നുമായിരുന്നു അന്ന് രേവതിയുടെ വെളിപ്പെടുത്തൽ. 

Mee to allegation against Sidhique.


Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top