Connect with us

കേരളത്തില്‍ ആദ്യമായി ഇലക്‌ട്രോണിക് കീബോര്‍ഡ് അവതരിപ്പിച്ച സംഗീത സംവിധായകന്‍ എം ഇ മാനുവല്‍ വീട്ടില്‍ മരിച്ച നിലയില്‍

News

ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും കേരളത്തില്‍ ആദ്യമായി ഇലക്‌ട്രോണിക് കീബോര്‍ഡ് അവതരിപ്പിക്കുകയും ചെയ്ത സംഗീത സംവിധായകന്‍ എം ഇ മാനുവലിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 73 വയസായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മക്കളും വിദേശത്താണ്.

വീട്ടിലെ ലൈറ്റുകള്‍ രണ്ട് ദിവസമായി തെളിഞ്ഞു കിടക്കുന്നതു കണ്ട് അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. ഉദയംപേരൂര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു. യേശുദാസ് ഉള്‍പ്പെടെ പ്രശസ്തരോടൊപ്പം കീബോര്‍ഡ് വായിച്ചിട്ടുള്ള മാനുവല്‍ വിദേശങ്ങളിലും സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍…, പൊന്നൊളിയില്‍ കല്ലറ മിന്നുന്നു തുടങ്ങി പ്രശസ്തമായ നിരവധി ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ഭാര്യ: ലിസിമോള്‍, മക്കള്‍: മിലി, മീര.

More in News

Trending

Recent

To Top