Hollywood
പോപ്-റോക്ക് ബാന്‍ഡ് മറൂണ്‍ 5 ഇന്ത്യയിലേയ്ക്ക് എത്തുന്നു; ആവേശത്തിൽ ആരാധകർ
പോപ്-റോക്ക് ബാന്‍ഡ് മറൂണ്‍ 5 ഇന്ത്യയിലേയ്ക്ക് എത്തുന്നു; ആവേശത്തിൽ ആരാധകർ
നിരവധി ആരാധകരുള്ള ലോകപ്രശസ്ത പോപ്-റോക്ക് ബാന്‍ഡാണ് മറൂണ്‍ 5. ഇപ്പോഴിതാ മറൂണ്‍ 5 ഇന്ത്യയിലെത്തുന്നുവെന്നാണ് പുതിയ വിവരം. ഡിസംബര്‍ 3 നാണ് ബാന്‍ഡ് മുംബൈയിൽ എത്തുന്നത്. ആദം ലെവിന്‍ നയിക്കുന്ന ബാന്‍ഡ് മഹാലക്ഷ്മി റോസ്‌കോഴ്‌സിലെ വേദിയിലാണ് പരിപാടി അവതരിപ്പിക്കുന്നത്.
ബുക്ക് മൈ ഷോയാണ് മറൂണ്‍ 5 നെ ഇന്ത്യയിലേയ്ക്കെത്തിക്കുന്നത്. ലോകോത്തര വിനോദാനുഭവങ്ങള്‍ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ആഗോള തലത്തിലുള്ള ബാന്‍ഡുകളിൽ ഒന്നിനെ ഇന്ത്യയിലേയ്ക്കെത്തിക്കുന്നത് ഞങ്ങള്‍ക്ക് ആവേശകരമായി ഒരു നാഴികകല്ലാണ് എന്ന് ബുക്ക് മൈ ഷോ പ്രതിനിധി പറഞ്ഞു.
ആരാധകര്‍ക്ക് ദിസ് ലവ്, വില്‍ ബി ലവ്ഡ്, ഷുഗര്‍, ഗേള്‍സ് ലൈക്ക് യു എന്ന ഐക്കണിക്ക് ട്രാക്കുകള്‍ പരിപാടിയിൽ പ്രതീക്ഷിക്കാമെന്നാണ് വിവരം. തനതായ ശൈലിയിലുള്ള ഗാനരചനയും, സർഗ്ഗാത്മകതയുമാണ് മറൂൺ 5 നെ ലോകത്തിന്റെ പല ഭാഗത്തുള്ള ആരാധകർക്കിടയിൽ പ്രിയപ്പെട്ട ബാൻഡാക്കി മാറ്റിയത്.
1995 ലാണ് മറൂണ്‍ 5 എന്ന ബാന്‍ഡ് കാരാസ് ഫ്‌ലവേഴ്‌സ് എന്ന പേരിൽ ആരംഭിക്കുന്നത്. 2005 ല്‍ ഇവര്‍ പുറത്തിറക്കിയ സോംഗ്‌സ് എബൗട്ട് ജെയിന്‍ ഗ്രാമി അവാര്‍ഡ് നേടിയിരുന്നു.