Connect with us

ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണ്; കുവൈത്ത് ചാനലില്‍ കോഴിക്കോടന്‍ ഭാഷയിൽ കൊറോണ ബോധവല്‍ക്കരണവുമായി മറിയം..

News

ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണ്; കുവൈത്ത് ചാനലില്‍ കോഴിക്കോടന്‍ ഭാഷയിൽ കൊറോണ ബോധവല്‍ക്കരണവുമായി മറിയം..

ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണ്; കുവൈത്ത് ചാനലില്‍ കോഴിക്കോടന്‍ ഭാഷയിൽ കൊറോണ ബോധവല്‍ക്കരണവുമായി മറിയം..

കൊറോണ ഭീതി ലോകമൊട്ടാകെ പടർന്നു പിടിച്ചുകഴിഞ്ഞു. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപെട്ട ഈ വൈറസ് ലോകം മൊത്തം വ്യപിച്ചിരിക്കുന്നു. കൊറോണ പകരുന്നത് തടയുന്നതിനായി ബോധവത്കരണ പരിപാടികാലും സർക്കാർ നടത്തിവരുന്നു. ഇപ്പോൾ ഇതാ കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളി പ്രേക്ഷകർക്കായി ഒരു ബോധവത്കരണ വൽക്കരണ പരിപാടി ശ്രദ്ധ നേടുന്നു.

പരിപാടി അവതരിപ്പിക്കുന്നതാകട്ടെ നമ്മുടെ കോഴിക്കോടന്‍ ഭാഷയില്‍. ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണ്…ഞ്ഞമ്മടെ കൂട്ടത്തില്‍ മലയാളം അറിയാത്തവര്‍ക്ക് ഇത് ട്രാന്‍സ്ലേറ്റ് ചെയ്ത്‌കൊടുക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് തുടങ്ങുന്നത് . മറിയം അല്‍ ഖബന്ദിയാണ് കോഴിക്കോടൻ ഭാഷയിൽ ബോധവത്കരണം നടത്തുന്നത്. പകുതി മലയാളി കൂടിയാണ്
മറിയം അല്‍ ഖബന്ദി. ഇതിന് മുൻപ് മലയാളത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്.

കുവൈത്ത് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളും കൊറോണ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടക്കമാണ് മറിയം അല്‍ ഖബന്ദി വിവരിക്കുന്നത്.

അബ്ദുള്ള അല്‍ ഖബന്ദി എന്ന കുവൈത്ത് സ്വദേശിയായ മറിയത്തിന്റെ പിതാവ് 1982-ലാണ് കോഴിക്കോട്ടുകാരിയായ ആയിഷാബി ഉമര്‍കോയയെ വിവാഹം കഴിക്കുന്നത്. 1987-ല്‍ ഇവര്‍ക്ക് ജനിച്ചതാണ് മറിയം അല്‍ ഖബന്ദി. വിദ്യാഭ്യാസം പൂര്‍ണ്ണമായും കുവൈത്തില്‍ പൂര്‍ത്തിയാക്കിയ മറിയം അവിടുത്തെ ടെലിവിഷന്‍ ചാനലില്‍ കാലാവസ്ഥ വാര്‍ത്താ അവതാരകയായി മാറി. കുവൈത്ത് സര്‍ക്കാര്‍ സ്‌കൂളിലെ സര്‍ക്കാര്‍ അധ്യാപിക കൂടിയാണ് അവര്‍. ഉമ്മ ആയിഷയില്‍ നിന്നാണ് ഒഴുക്കോടെ കോഴിക്കോടന്‍ മലയാളം പറയാന്‍ പഠിച്ചത്.

mariyam

More in News

Trending

Recent

To Top