ഞാന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണെന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഞാന്‍ അങ്ങനെയല്ല; അമ്മയുടെ പുതിയ തയ്യൽക്കടയെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി മറീന മൈക്കിൾ !!!

ചുരുങ്ങിയ നാൾ കൊണ്ട് അഭിനയം കൊണ്ട് ശ്രദ്ധേയയായ താരമാണ് മറീന മൈക്കിൾ. അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും ചുരുണ്ടമുടിക്കാരി മറീന മൈക്കിളിനെ അറിയാത്തവര്‍ ചുരുക്കമാണ്. എബിയില്‍ അഭിനയിച്ചതോടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയായി മാറിയത്. ഇപ്പോഴിതാ വൈകാരികമായ ഒരു കുറിപ്പുമായി എത്തി വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ് മറീന. മറീനയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
മറീനയുടെ പോസ്റ്റ്
‘എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. സ്വന്തം മകളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളാണ് ആ കണ്ണുകള്‍ക്ക് താഴെ കാണുന്ന കറുപ്പ് അടയാളപ്പെടുത്തുന്നത്. രാത്രി ഉറക്കമിളച്ച് ഇരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങള്‍ തയ്ച്ചു കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനമാണത് അത്. ഞാന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണെന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഞാന്‍ അങ്ങനെയല്ല. തോല്ക്കുന്നെങ്കില് തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.’ മറീന അമ്മയ്ക്കൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മറീനയ്ക്കും അമ്മയും അഭിനന്ദനവുമായി നിരവധി ആരാധകരാണ് കമന്റ് ബോക്സിലെത്തുന്നത്. അമ്മയുടെ കരുതലിനാണ് ആരാധകരുടെ കൈയടി. ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു. നിരവധി പേരാണ് മറീനയുടെ അമ്മയുടെ പുതിയ സംരംഭത്തിനും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...