Connect with us

21 വയസിന് താഴെയുള്ളവർ കാണരുത്; മാർക്കോയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി സിംഗപ്പൂർ

Movies

21 വയസിന് താഴെയുള്ളവർ കാണരുത്; മാർക്കോയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി സിംഗപ്പൂർ

21 വയസിന് താഴെയുള്ളവർ കാണരുത്; മാർക്കോയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി സിംഗപ്പൂർ

ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് മാർക്കോ. റെക്കോർഡുകൾ ഭേദിച്ചാണ് ചിത്രം മുന്നേറുന്നത്. എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാള സിനിമയിലെ ഏറ്റവും വലിയ വയലൻസ് ചിത്രമെന്ന ലേബലിൽ എതിതയ ചിത്രം ഇന്ത്യ കണ്ട ഏറ്റവും വലിയ വയലന‍്‍സ് ചിത്രമെന്ന ഖ്യാതി നേടിക്കഴിഞ്ഞു.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ വലിയ വയലൻസ് രം​ഗങ്ങൾ കാരണം സിംഗപ്പൂരിൽ ചിത്രത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിംഗപ്പൂരിൽ ആർ 21 സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് പുതിയ റിപ്പോർട്ട്. ഇരുപത്തിയൊന്ന് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ചിത്രം സിംഗപ്പൂരിൽ കാണാനാകുക.

മാർക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയർത്തുകയാണ്. 12 ദിവസം കഴിയുമ്പോൾ മാർക്കോ 71 കോടി രൂപയിലധികം രൂപയാണ് കളക്ട് ചെയ്തതെന്നാണ് വിവരം. . വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ട്. മലയാളത്തിലെ മോസ്റ്റ് വയലൻസ് ചിത്രം എന്ന ലേബലിൽ എത്തിയ ചിത്രം, ഇന്ത്യന്ഡ സിനിമയിലെ തന്നെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ഖ്യാതിയാണ് സ്വന്തമാക്കിയത്.

ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാർ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്‍റൂർ ആണ് മാർക്കോയിലെയും ഈണങ്ങൾ ഒരുക്കിയത്. ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്

ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

More in Movies

Trending