Connect with us

കുഞ്ഞാലി മരയ്ക്കാർ ചിത്രം ഒരുക്കാനുള്ള കാരണം ഒന്ന് മാത്രം; വെളിപ്പെടുത്തി പ്രിയദർശൻ!

Malayalam Breaking News

കുഞ്ഞാലി മരയ്ക്കാർ ചിത്രം ഒരുക്കാനുള്ള കാരണം ഒന്ന് മാത്രം; വെളിപ്പെടുത്തി പ്രിയദർശൻ!

കുഞ്ഞാലി മരയ്ക്കാർ ചിത്രം ഒരുക്കാനുള്ള കാരണം ഒന്ന് മാത്രം; വെളിപ്പെടുത്തി പ്രിയദർശൻ!

മലയാളി പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് മോഹൻലാൽ പ്രിയദർശൻ കൂട്ട് സമ്മാനിച്ചത്. ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രയദര്ശന് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത് . ഇപ്പോൾ ഇതാ ചിത്രം ഒരുക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് സംവിധായകൻ പ്രയദർശൻ

നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയർത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരയ്ക്കാർ. അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണെന്നാണ് പ്രിയദർശൻ പറയുന്നത് . ‘പലരും ചോദിച്ചു എന്തിനാണു കുഞ്ഞാലിമരയ്ക്കാരുടെ കഥ തേടി പോടയെന്ന്. പലരും കരുതുന്നു ഇതു ഏതോ നാട്ടിലെ ഒരു പടയാളിമാത്രമാണെന്ന്. മഹാത്മാഗാന്ധി, സർദ്ദാർ വല്ലഭായ് പട്ടേൽ,ശിവജി മഹാരാജ്,വേലുത്തമ്പി ദളവ, പഴശ്ശിരാജ എന്നിവരെപ്പോലെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയർത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരയ്ക്കാർ. അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണ്. ഞാൻ പറയുന്നതു ആ കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ്.’–പ്രിയദർശൻ വ്യക്തമാക്കി.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് മരക്കാർ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

ചിത്രത്തിൽ ഇവരുടെ ലുക്കുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

2004 ൽ പുറത്തിറങ്ങിയ ‘വെട്ടം’ ആണ് പ്രിയദര്‍ശന്‍ അവസാനമായി ചെയ്ത മലയാള ചിത്രം. ചിത്രം, കിലുക്കം, വെള്ളാനകളുടെ നാട്, അക്കരെയക്കരെയക്കരെ, മിന്നാരം, കിളിച്ചുണ്ടന്‍ മാമ്പഴം, പൂച്ചയ്ക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, താളവട്ടം, ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍, ചെപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, കടത്തനാടന്‍ അമ്പാടി, അഭിമന്യു, അദ്വൈതം, കാലാപാനി, ചന്ദ്രലേഖ, തേന്‍‌മാവിന്‍ കൊമ്പത്ത്, കാക്കക്കുയില്‍ തുടങ്ങിയവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച പ്രധാനചിത്രങ്ങള്‍.

Marakkar: Arabikadalinte Simham

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top