Connect with us

ഒ​​​രു​ ​വർഷം ഷൂട്ട് ചെയ്യേണ്ട സിനിമ 100​ ​ദി​​​വ​​​സം കൊണ്ട് പൂർത്തിയാക്കി; മരയ്‌ക്കാറിനെ കുറിച്ച് മോഹൻലാൽ

Malayalam Breaking News

ഒ​​​രു​ ​വർഷം ഷൂട്ട് ചെയ്യേണ്ട സിനിമ 100​ ​ദി​​​വ​​​സം കൊണ്ട് പൂർത്തിയാക്കി; മരയ്‌ക്കാറിനെ കുറിച്ച് മോഹൻലാൽ

ഒ​​​രു​ ​വർഷം ഷൂട്ട് ചെയ്യേണ്ട സിനിമ 100​ ​ദി​​​വ​​​സം കൊണ്ട് പൂർത്തിയാക്കി; മരയ്‌ക്കാറിനെ കുറിച്ച് മോഹൻലാൽ

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കി മോഹൻലാൽ പ്രിയ ദർശൻ കൂട്ട് കെട്ടിൽ പുറത്തരങ്ങാനിരിക്കുന്ന ചിത്രമാണ് മ​​​ര​​​ക്കാ​ർ​ ​അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്റെ​ ​സിം​​​ഹം​. ചിത്രത്തിന്റെ ടീസറും ക്യാരക്ടർ പോസ്റ്ററും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. അതെ സമയം യു​​​ദ്ധം​ ​ഉ​ൾ​​​പ്പെ​​​ടെ​ ​റി​​​യ​​​ലി​​​സ്റ്റി​​​ക്കാ​​​യി​ ​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​ ​ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കും​ ​മ​​​ര​​​ക്കാ​ർ​ ​അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്റെ​ ​സിം​​​ഹം​ ​എ​​​ന്ന് ​മോ​​​ഹ​ൻ​​​ലാ​ൽ. ഒരു വർഷം ഷൂട്ട് ചെയ്യേണ്ട സിനിമ 100​ ​ദി​​​വ​​​സം​ ​കൊ​​​ണ്ടാ​​​ണ് ​പൂ​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്കുന്നതെന്ന് ആദ്ദേഹം പറയുന്നു. 2020​ ​മാ​ർ​​​ച്ച് 26​ന് ​ ചിത്രം തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും.​

”കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​ർ​ ​എ​​​നി​​​ക്ക് ​സ്‌​കൂ​​​ളി​ലൊ​ക്കെ​ ​പ​ഠി​​​ച്ച​ ​ഓ​ർ​​​മ്മ​​​യാ​​​ണ്.​ ​അ​​​ങ്ങ​​​നെ​ ​ഒ​​​രു​ ​സി​​​നി​​​മ​​​യും​ ​വ​​​ന്നി​​​ട്ടു​​​ണ്ട്.​ ​സി​​​നി​​​മ​ ​ഷൂ​​​ട്ട് ​ചെ​​​യ്തി​​​ട്ട് ​ഒ​​​രു​ ​വ​ർ​​​ഷ​​​മാ​​​യി.​ ​വി​​​എ​​​ഫ്എ​​​ക്സും​ ​മ്യൂ​​​സി​​​ക്കും​ ​സൗ​​​ണ്ടും​ ​ഒ​​​ക്കെ​​​യു​​​ള്ള​ ​പ്രോ​​​സ​​​സ് ​ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ​മ​​​ര​​​ക്കാ​ർ​ ​ഒ​​​രു​ ​പാ​​​ട് ​സാ​​​ധ്യ​​​ത​​​ക​ൾ​ ​ഉ​​​പ​​​യോ​​​ഗി​​​ച്ച​ ​സി​​​നി​​​മ​​​യാ​​​ണ്,​ ​അ​​​ത്ര​​​യും​ ​വ​​​ലി​​​യൊ​​​രു​ ​സി​​​നി​​​മ​​​യാ​​​ണ്,​ ​ത​​​മാ​​​ശ​ ​ചി​​​ത്ര​​​മ​​​ല്ല,​ ​മൂ​​​ന്ന് ​മ​​​ണി​​​ക്കൂ​ർ​ ​ഉ​​​ള്ള​ ​ഇ​​​മോ​​​ഷ​​​ണ​ൽ​ ​സി​​​നി​​​മ​​​യാ​​​ണ്.​ ​ന​​​മ്മ​ൾ​ ​ക​​​ണ്ടും​ ​കേ​​​ട്ടു​​​മ​​​റി​​​ഞ്ഞ​ ​കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​​​രെ​കു​​​റി​​​ച്ചു​​​ള്ള​ ​അ​​​റി​​​വു​​​ക​​​ളും​ ​പി​​​ന്നെ​ ​കു​​​റ​​​ച്ച് ​ഭാ​​​വ​​​ന​​​ക​​​ളും.​ ​സി​​​നി​​​മ​​​യി​ൽ​ ​ഒ​​​രു​ ​സം​​​വി​​​ധാ​​​യ​​​ക​​​ന് ​ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​ ​സ്വാ​​​ത​​​ന്ത്ര്യം​ ​ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള​ ​ഭാ​​​വ​​​ന​​​ക​​​ളും.​ ​വ​​​ലി​​​യൊ​​​രു​ ​കാ​ൻ​​​വാ​​​സി​ൽ​ ​ഞ​​​ങ്ങ​ൾ​ ​ചെ​​​യ്ത​ ​സി​​​നി​​​മ​​​യാ​​​ണ്.​​ആ​ ​സി​​​നി​​​മ​ ​കു​​​റ​​​ച്ച് ​റി​​​യ​​​ലി​​​സ്റ്റി​​​ക് ​സി​​​നി​​​മ​​​യാ​​​ണ്.​ ​പ്ര​​​ധാ​​​ന​​​മാ​​​യും​ ​അ​​​തി​​​ലെ​ ​യു​​​ദ്ധ​​​ങ്ങ​ൾ.​ ​കാ​​​ണു​​​മ്പോ​ൾ​ ​സ​​​ത്യ​​​സ​​​ന്ധ​​​മെ​​​ന്ന​ ​തോ​​​ന്നു​​​ന്ന​​​ത്.​ഒ​​​രു​ ​വ​ർ​​​ഷ​​​മൊ​​​ക്കെ​ ​ഷൂ​​​ട്ട് ​ചെ​​​യ്യേ​​​ണ്ട​​​ത് 100​ ​ദി​​​വ​​​സം​ ​കൊ​​​ണ്ടാ​​​ണ് ​പൂ​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​ ​ആ​ ​സി​​​നി​​​മ​ ​ഇ​​​ന്ത്യ​ൻ​ ​നേ​​​വി​​​ക്ക് ​ആ​​​ണ് ​സ​​​മ​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​ ​ന​​​മ്മു​​​ടെ​ ​ഒ​​​രു​ ​പ​​​ക്ഷേ​ ​ആ​​​ദ്യ​​​ത്തെ​ ​നേ​​​വ​ൽ​ ​ക​​​മാ​ൻ​​​ഡ​ർ​ ​ആ​​​യി​​​രു​​​ന്നു​ ​കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​ർ.​ ​തീ​ർ​​​ച്ച​​​യാ​​​യും​ ​ദേ​​​ശ​​​സ്‌​നേ​​​ഹം​ ​എ​​​ന്ന് ​പ​​​റ​​​യു​​​ന്ന​ ​പാ​​​ട്രി​​​യോ​​​ട്ടി​​​സം​ ​ആ​ ​സി​​​നി​​​മ​​​യി​ൽ​ ​കാ​​​ണാം.​ ​ഒ​​​രു​ ​പ​​​ക്ഷേ​ ​ച​​​രി​​​ത്ര​​​ത്തി​ൽ​ ​നി​​​ന്ന് ​കു​​​റ​​​ച്ചൊ​​​ക്കെ​ ​മാ​​​റി​ ​സ​​​ഞ്ച​​​രി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കാം.​ ​കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​ർ​ ​ല​​​യ​ൺ​ ​ഓ​​​ഫ് ​ദ​ ​അ​​​റേ​​​ബ്യ​ൻ​ ​സീ​ ​ആ​​​യി​ ​മാ​​​റ​ട്ടെ​യെന്ന് മോഹൻലാൽ പറയുന്നു”

ഇന്ത്യയിലെ ഏറ്റവും മികച്ച കലാസംവിധായകനും മലയാളിയുമായ സാബു സിറിലാണ് ചിത്രത്തിനായി സെറ്റുകൾ ഒരുക്കിയത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്‍ശന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുക.
ഹോളിവുഡ്ഡ് ചിത്രങ്ങളെ വെല്ലുന്ന ഗെറ്റപ്പിലാണ് മോഹൻലാൽ.

അതെ സമയം ഇതൊരു ചരിത്ര സിനിമ അല്ലെന്നും എന്നാല്‍ ചരിത്രത്തില്‍ നിന്നുള്ള ചില സന്ദര്‍ഭങ്ങള്‍ ചിത്രത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നും പ്രിയദര്‍ശന്‍വ്യക്തമാക്കുന്നു. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന് വേണ്ടി ചന്തു എന്ന കഥാപാത്രത്തെ എം ടി വാസുദേവന്‍ നായര്‍ മാറ്റി എഴുതിയത് പോലെ കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ താനും മാറ്റി എഴുതിയിട്ടുണ്ട് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.എം ടി സര്‍ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ പഴയ ചന്തുവിനെ പുതിയ ചന്തുവാക്കിയത് പോലെ തന്റെ കുഞ്ഞാലി തന്റെ ഭാവനയിലാണ് താന്‍ ചെയ്തിട്ടുള്ളത്. മൂന്നാം ക്ലാസ്സിലെ പാഠ പുസ്തകത്തില്‍ താന്‍ പഠിച്ച കുഞ്ഞാലി മരക്കാര്‍ എന്ന ഹീറോയെ മനസ്സിലിട്ടു വളര്‍ത്തിയതാണ് തന്റെ ഈ ചിത്രമെന്നും ഇതിന്റെ ആദ്യ ചിന്ത പകര്‍ന്നു തന്നത് അന്തരിച്ചു പോയ ദാമോദരന്‍ മാസ്റ്ററാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

Marakkar: Arabikadalinte Simham

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top