Malayalam
താന്‍ ആദ്യമായി കണ്ടത് മഞ്ജുവിന് സംഭവിക്കാന്‍ പോയ ഒരപകടം ആയിരുന്നു; അന്ന് സംഭവിച്ചത്!; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍
താന്‍ ആദ്യമായി കണ്ടത് മഞ്ജുവിന് സംഭവിക്കാന്‍ പോയ ഒരപകടം ആയിരുന്നു; അന്ന് സംഭവിച്ചത്!; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.
മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി ആരാധകരെ ഞെട്ടിക്കാറുണ്ട്. എപ്പോഴും വ്യത്യസ്തത കൊണ്ടു വരാന്‍ ശ്രമിക്കാറുള്ള മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം തന്നെ പലര്‍ക്കും ഒരു പ്രചോദനമാണ്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു. ഇനി ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് നടി.
സല്ലാപമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. 1995ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ദിലീപ് നായകനായെത്തിയ ചിത്രത്തില്‍ മനോജ് കെ ജയന്‍, കലാഭവന്‍ മണി, ബിന്ദു പണിക്കര്‍, മാള അരവിന്ദന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മാമുക്കോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് മനോജ് കെ ജയന്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സല്ലാപം സിനിമയില്‍ ദീലീപിനും മഞ്ജു വാര്യര്‍ക്കും ഒപ്പം മനോജ് കെ ജയനും ഒരു ശക്തമായ വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ അവസാന സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മഞ്ജു ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരു സീന്‍ ഉണ്ടായുരുന്നു.
ആ രംഗം ചിത്രീകരിക്കുമ്പോള്‍ സംഭവിച്ച ഒരു കാര്യമാണ് മനോജ് കെ ജയന്‍ പറഞ്ഞത്. സിനിമ ഷൂട്ടിങ്ങിനിടയില്‍ പല താരങ്ങള്‍ക്കും അപകടം പറ്റാറുണ്ടെന്നും താന്‍ ആദ്യമായി കണ്ടത് മഞ്ജുവിന് സംഭവിക്കാന്‍ പോയ ഒരപകടം ആണെന്നും മനോജ് കെ ജയന്‍ പറയുന്നു. അത് മഞ്ജു സ്വയം വിളിച്ചു വരുത്തിയതാണെന്നും മനോജ് കെ ജയന്‍ പറയുന്നു.
ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മഞ്ജുവിന്റെ കൈയില്‍ താന്‍ മുറുക്കി പിടിച്ചിട്ട് നിന്നില്ലെന്നും ട്രെയിന് വരുമ്പോള്‍ അതിന്റെ മുന്നിലേക്ക് മഞ്ജു ഓടിയെന്നും മനോജ് കെ ജയന്‍ പറയുന്നുു. എന്നാല്‍ അന്ന് താന്‍ മഞ്ജു വാര്യരെ ബലമായി മുറുകെ പിടിക്കുക ആയിരുന്നുവെന്നും ഒരു പക്ഷെ താന്‍ കൈവിട്ടിരുന്നെങ്കില്‍ ഇങ്ങനെ ഒരു നായിക മലയാള സിനിമയില്‍ ഉണ്ടാവില്ലായിരുന്നു എന്നുമാണ് മനോജ് കെ ജയന്‍ പറഞ്ഞത്.
അതേസമയം, തമിഴിലും മലയാളത്തിലും ബോളിവുഡിലുമായി തന്റെ സിനിമാ തിരക്കുകളിലാണ് നടി. വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ പുതിയ സിനിമ. സൗബിനാണ് സിനിമയിലെ നായകന്‍. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെള്ളരിപട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന്‍ ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
