Connect with us

സുബി ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍, മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും കൃത്യമായി മരുന്നും ഭക്ഷണവും കഴിച്ചിരുന്നുവെങ്കില്‍ ഇന്നും അവള്‍ ജീവിച്ചേനെ, അവളുടെ മരണത്തിന് കാരണം അവള്‍ തന്നെ; മനോജ് കുമാര്‍ പറയുന്നു!

general

സുബി ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍, മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും കൃത്യമായി മരുന്നും ഭക്ഷണവും കഴിച്ചിരുന്നുവെങ്കില്‍ ഇന്നും അവള്‍ ജീവിച്ചേനെ, അവളുടെ മരണത്തിന് കാരണം അവള്‍ തന്നെ; മനോജ് കുമാര്‍ പറയുന്നു!

സുബി ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍, മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും കൃത്യമായി മരുന്നും ഭക്ഷണവും കഴിച്ചിരുന്നുവെങ്കില്‍ ഇന്നും അവള്‍ ജീവിച്ചേനെ, അവളുടെ മരണത്തിന് കാരണം അവള്‍ തന്നെ; മനോജ് കുമാര്‍ പറയുന്നു!

കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത പുറത്തെത്തിയത്. പ്രിയ താരത്തിന്റെ വേദനയിലാണ് സഹപ്രവര്‍ത്തകരും പ്രിയപ്പെട്ടവരുമെല്ലാം. നിരവധി താരങ്ങളും സഹപ്രവര്‍ത്തകരമാണ് പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാന്‍ കൂനമ്മാവിലെ വീട്ടിലും വാരാപ്പുഴയിലെ ഓഡിറ്റോറിയത്തിലും എത്തിയത്.

പ്രേക്ഷകരെ വര്‍ഷങ്ങളോളം ചിരിപ്പിച്ച സുബി സുരേഷ് ഓര്‍മായാകുമ്പോള്‍, നടിയെ കുറിച്ച് സുഹൃത്തും നടനുമായ മനോജ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സുബിയുടെ മരണം സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ഓടി നടക്കുന്ന എല്ലാവര്‍ക്കുമുള്ള പടമാണെന്നാണ് നടന്‍ പറയുന്നത്. സുബി തന്നെയാണ് സുബിയുടെ മരണത്തിന് കാരണം എന്ന് പറഞ്ഞ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ ആണ് നടന്റെ വാക്കുകള്‍.

ഞാനും സുബിയുമായി വര്‍ഷങ്ങളായുള്ള സ്‌നേഹബന്ധം ഉണ്ട്. എപ്പോഴും ഫോണില്‍ വിളിച്ച് സംസാരിക്കാറൊന്നുമില്ല. കുറച്ച് പ്രോഗ്രാമുകള്‍ ഞാനും സുബിയും ഒന്നിച്ച് ചെയ്തിരുന്നു. അതിന് ശേഷം എവിടെ വച്ച് കണ്ടാലും ഓടി വന്ന് കെട്ടിപ്പിടിക്കും. സുബി അങ്ങനെയാണ്. സുബിയെ ഒരിക്കല്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവരെ മറക്കാന്‍ കഴിയില്ല. അത്രയും നിഷ്‌കളങ്കയും സത്യസന്ധയും ആയിരുന്നു സുബിയെന്ന് മനോജ് പറയുന്നു.

വളരെയധികം പോസിറ്റീവ് ആയ വ്യക്തിയാണ് സുബി. സുബി ഉള്ളിടത് എപ്പോഴും കളിയും ചിരിയും ആയിരിക്കും. സംസാരിക്കാന്‍ തുടങ്ങിയാല്‍ സുബി നിര്‍ത്തില്ല. ആ സംസാരം കേട്ടിരിക്കാനും രസമാണ്, ഞങ്ങളൊക്കെ ആസ്വദിച്ച് ഇരിക്കുമായിരുന്നു. ജീവിക്കുന്ന കാലം ഹാപ്പിയായി ജീവിക്കണം എന്നതായിരുന്നു സുബിയുടെ പോളിസി. ഒരിക്കലും സങ്കടത്തോടെയുള്ള മുഖം ഞങ്ങളാരും കണ്ടിട്ടില്ല.

അമ്മയ്ക്കും അനിയനും വേണ്ടിയാണ് അവള്‍ അവളുടെ ജീവിതം സമര്‍പ്പിച്ചിരുന്നത്. കഷ്ടപ്പെട്ട് ജീവിതം കെട്ടിപ്പടുക്കുന്നതിന് ഇടയില്‍ വിവാഹ ജീവിതത്തെ കുറിച്ചൊക്കെ അവള്‍ മറന്ന് പോയി. അതാണ് സത്യം. കുടുംബത്തെ അത്രയയധികം ആത്മാര്‍ത്ഥമായി അവള്‍ സ്‌നേഹിച്ചു. സുബിയുടെ മരണം അവളുടെ അമ്മ എങ്ങനെ താങ്ങും എന്ന് അറിയില്ല. അത്രയും നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു അവരെന്നും മനോജ് പറയുന്നു.

പ്രോഗ്രാം എന്ന് പറഞ്ഞാല്‍ സുബിയ്ക്ക് ആര്‍ത്തിയാണ്. ഏറ്റെടുത്ത പ്രോഗ്രാം ഗംഭീരമാക്കാന്‍ തന്നാല്‍ കഴിയുന്നതിന്റെ പരമാവധിയും അതിനപ്പുറവും അവള്‍ ചെയ്യും. ആ കമ്മിറ്റ്‌മെന്റ് ആണ് അവളുടെ മരണത്തിനും കാരണം. അല്ലാതെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലെ മദ്യപിച്ചിട്ടോ, തെറ്റായ ജീവിത ശീലങ്ങളോ ഒന്നുമല്ല. അതിന്റെ കൃത്യമായ കാര്യം ഞാന്‍ പറയാം.

രണ്ട് മാസം കഴിഞ്ഞാല്‍ സുബി വിവാഹിതായാകാന്‍ ഇരിക്കുകയായിരുന്നു. വര്‍ഷങ്ങളായി എന്റെ സുഹൃത്തായ രാഹുലാണ് വിവാഹം ചെയ്യാനിരുന്നത്. ഞാന്‍ രാഹുലിനെ വിളിച്ച് സുബിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമായി സംസാരിച്ചിരുന്നു. എല്ലാം വളരെ വ്യക്തമായി അവന്‍ പറഞ്ഞു. സുബി തന്റെ ആരോഗ്യം ശ്രദ്ധിച്ചില്ലെന്നത് തന്നെയാണ് കാരണം.

ഇതിന് മുന്‍പേ തന്നെ സുബിയ്ക്ക് ആരോഗ്യപരമായ കുറേയേറെ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ഉണ്ടായിരുന്നിട്ടും തുടര്‍ച്ചയായി പ്രോഗ്രാമുകളൊക്കെ സുബി ഏറ്റെടുത്തു. അതിനിടയിലാണ് മഞ്ഞപ്പിത്തം വരുന്നത്. അത് അറിഞ്ഞുകൊണ്ട് തന്നെ സുബി ഝാര്‍ണ്ഡില്‍ ഒരു പ്രോഗ്രാമിന് പോയി. തങ്ങളൊന്നും എത്ര പറഞ്ഞിട്ടും കേട്ടില്ല എന്നാണ് രാഹുല്‍ പറഞ്ഞത്. അനൗണ്‍സ് ചെയ്ത പ്രോഗ്രാം ചെയ്തില്ല എങ്കില്‍ ചതിയാണ് എന്ന് പറഞ്ഞാണ് സുബി പോയത്.

മഞ്ഞപ്പിത്തം ബാധിച്ചാല്‍ എത്ര ശ്രദ്ധവേണമെന്ന് ആലോചിക്കണം. അതുകൂടാതെ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന സുബിയെ സംബന്ധിച്ച് അത് കടുപ്പം തന്നെയാണ്. എന്നിട്ടും വിശ്രമിക്കാന്‍ സുബി തയ്യാറായില്ല. ഝാര്‍ഖണ്ഡിലെ പ്രോഗ്രാം കഴിഞ്ഞ് വന്നതിന് ശേഷം ക്ഷീണിതയായിട്ടും പാലക്കാട് ഒരു പരിപാടിക്ക് പോയി. അപ്പോഴും പോകേണ്ടെന്ന് രാഹുല്‍ പറഞെങ്കിലും കേട്ടില്ല.

പാലക്കാടുള്ള പരിപാടിയില്‍ വച്ച് സുബിക്ക് വയ്യാതെ ആയി. കലാഭവന്റെ െ്രെഡവര്‍ വന്ന് സുബിയെ റൂമില്‍ കൊണ്ടാക്കി. അവിടെ നിന്നാണ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മഞ്ഞപ്പിത്തത്തിന്റെ അവസ്ഥ മാറിയിരുന്നു. തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. പിന്നെ ഐസിയു, അവിടെ നിന്ന് വെന്റിലേറ്റര്‍.. പിന്നെ പോയി, മനോജ് പറഞ്ഞു.

സുബി ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍, മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും കൃത്യമായി മരുന്നും ഭക്ഷണവും കഴിച്ചിരുന്നുവെങ്കില്‍ ഇന്നും അവള്‍ ജീവിച്ചേനെ. അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന് അറിയാം. എന്നാലും സുബിയെ പോലെ വര്‍ക്ക് ഹോളിക്ക് ആയി സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ് ആവട്ടെ എന്ന് കരുതിയാണ് ഇപ്പോള്‍ ഇത് പറയുന്നതെന്നും പറഞ്ഞാണ് മനോജ് വീഡിയോ അവസാനിപ്പിച്ചത്.

Continue Reading
You may also like...

More in general

Trending

Recent

To Top