Connect with us

ബിഗ്‌ബോസ്സ് ഓഡിഷന് പോയിരുന്നു; ഇപ്പോൾ പങ്കെടുക്കണം എന്ന് തോന്നുന്നു..രജിത് സാറിന് പിന്തുണ നൽകാൻ!

Malayalam

ബിഗ്‌ബോസ്സ് ഓഡിഷന് പോയിരുന്നു; ഇപ്പോൾ പങ്കെടുക്കണം എന്ന് തോന്നുന്നു..രജിത് സാറിന് പിന്തുണ നൽകാൻ!

ബിഗ്‌ബോസ്സ് ഓഡിഷന് പോയിരുന്നു; ഇപ്പോൾ പങ്കെടുക്കണം എന്ന് തോന്നുന്നു..രജിത് സാറിന് പിന്തുണ നൽകാൻ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് മനോജ് കുമാർ.നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ താരം ടെലിവിഷൻ പരമ്പരകളിൽ എപ്പോളും സജീവമാണ്.നടി ബീന ആന്റണിയെ മനോജ് വിവാഹം കഴിച്ചിരിക്കുന്നത്.ഇപ്പോൾ മനോജ് കുമാർ ഇട്ട ഒരു ഫേസ് ബുക്ക് ലൈവാണ് ഏറെ വൈറൽ ആയിരിക്കുന്നത്.
താൻ ബിഗ്‌ബോസ്സ് ഒഡിഷനിൽ പങ്കെടുത്തിരുന്നതായും തനിക്ക് ഏറ്റവും ഇഷ്ടം രജിത് കുമാറിനെ ആണെന്നും
മനോജ് കുമാർ പറയുന്നു.

ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ ഇപ്പോൾ ലൈവിൽ വരുന്നത്. പ്രത്യേകിച്ചും ഒരു കാരണം പറയാൻ ഇല്ലാതിരുന്നത് കൊണ്ടാണ് ഇതേ വരെ വരാതെ ഇരുന്നത്. എന്നാൽ ഇപ്പോൾ ഒരു കാര്യം പറയണം എന്ന് തോന്നി എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് ലൈവ് അവതരിപ്പിച്ചത്.എന്തൊക്കെയുണ്ട് വിശേഷം എന്ന് സംസാരിച്ചു തുടങ്ങിയ മനോജ് 2020 എനിക്ക് ഒരുപാട് നേട്ടം കിട്ടിയ വർഷമാണ് എന്നും വ്യക്തമാക്കി. കുടുംബവിളക്കിൽ കിട്ടിയ അവസരത്തെ പറ്റിയും അദ്ദേഹം സംസാരിച്ചു. ഇതിനിടയിൽ ബിഗ് ബോസിലേക്ക് വരൂ എന്ന ആരാധകന്റെ മറുപടി കണ്ടിട്ടാണ് താരം കൂടുതൽ വാചാലൻ ആകുന്നത്.

ബിഗ് ബോസിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. അതിനായി ഓഡിഷന് പോയിരുന്നു. പക്ഷെ അവർ എന്നെ എടുത്തില്ല. ഞാൻ ആപ്റ്റ് ആണ് എന്ന് അവർക്ക് തോന്നിക്കാണില്ല,അതാകും എടുക്കാഞ്ഞത്. അതിലെ സംഘര്ഷങ്ങൾ ഒക്കെ നിങ്ങൾ കാണുന്നത് അല്ലെ. രജിത് സാറിനെ എല്ലാവരും കൂടിയാണ് വളഞ്ഞിട്ടു ആക്രമിക്കുന്നത്. അത് ശരിയാണ് എന്ന് തോന്നുന്നില്ല.

കഴിഞ്ഞ വര്ഷം ഇതേ പോലെ ആയിരുന്നില്ല. ഒരാളെ മാത്രം ടാർജറ്റ് ചെയ്യുന്ന രീതി അന്നത്തെ സീസണിൽ ഉണ്ടായിരുന്നില്ല. ഇത് ഒരാളെ മാത്രമാണ് ഒറ്റപെടുത്തുന്നത് ടാർഗറ്റ് ചെയ്യുന്നത്. എനിക്ക് ഇപ്പോൾ അതിൽ പങ്കെടുക്കണം എന്ന് തോനുന്നു അദ്ദേഹത്തിന് ഒരു പിന്തുണ നൽകാനും. അദ്ദേഹത്തെ അത്ര പരിചയം ഇല്ല. എന്നാൽ അതിൽ പങ്കെടുക്കുന്ന മറ്റാളുകൾ എന്റെ പരിചയക്കാരും ആണ്.

ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാനാണ്. ഞാൻ മാത്രം അല്ല. എന്റെ കുടുംബം മുഴുവനും അദ്ദേഹത്തിന്റെ ഫാനാണ്. ഞാൻ ഇങ്ങനെ പറയുമ്പോൾ മറ്റുള്ളവരുടെ ആരാധകർ എന്നെ പൊങ്കാല ഇടുമായിരുക്കും. എങ്കിലും എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു എന്നെ ഉള്ളൂ. ഞാൻ അവിടെ ഉണ്ടായിരുന്നുവേങ്കിൽ, ഈ അനീതിയ്ക്ക് സമ്മതിക്കില്ലായിരുന്നു.

ഫുക്രുവിന്റെ കഴിവിനെ ഞാൻ ബഹുമാനിക്കുന്നു പക്ഷേ അവൻ എന്താണ് അച്ഛന്റെ പ്രായം ഉള്ള വ്യക്തിയോട് ചെയ്തതത്. അതൊക്കെ കാണുമ്പൊൾ വിഷമം തോന്നും. എട്ടാം ക്‌ളാസിൽ പഠിക്കുന്ന എന്റെ മകൻ അദ്ദേഹത്തിന് വയ്യാതെ വന്നപ്പോൾ കരഞ്ഞു. വിതുമ്പികൊണ്ടാണ് അന്ന് അവൻ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചതെന്നും മനോജ് പറയുന്നു. ലാലേട്ടൻ വന്നപ്പോൾ ഫുക്രുവിനെ ശാസിക്കേണ്ടിയിരുന്നതായും മനോജ് വ്യക്തമാക്കി.

ഒരിത്തിരി ജീവൻ ബാക്കി വച്ചിട്ടുണ്ട്; വൈറലായി സിത്താരയുടെ കുറിപ്പ്!
ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥ! ജീവിതത്തിൽ പകച്ച നിമിഷങ്ങളെ പറ്റി മാളവിക!
കരയുവോ ചിരിക്കുവോ പേടിയാണോ വെള്ളം അമ്മയെ പോലെ; അച്ഛനും ചേച്ചിമാർക്കും ഒപ്പം വേധു!
വീണ്ടും കുട്ടി തെന്നൽ; ആരാണ് ശരിക്കും തെന്നൽ എന്നറിയോ?ക്യൂട്ട്നെസ് എന്ന് പറഞ്ഞാൽ ദിതാണ്! മിനി സ്‌ക്രീൻ നായികയുടെ കുട്ടിക്കാല ചിത്രം ഏറ്റെടുത്ത്‌ ആരാധകർ!

manoj kumar about bigboss

More in Malayalam

Trending