‘ചെയ്യാത്ത തെറ്റിന് ക്രൂശിക്കരുത്, സീരിയൽ സെറ്റിൽ അത്രയും ക്രൂ നോക്കിനിൽക്കെ എങ്ങനെ നടിയെ കേറി പിടിക്കും? ; കനപ്പൂവിന്റെ സെറ്റിൽ സംഭവിച്ചതിനെ കുറിച്ച് മനോജ്!
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും, ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. മനൂസ് വിഷൻ എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ ദമ്പതികൾ പങ്കുവെയ്ക്കാറുണ്ട്. . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ ഒന്നായിരുന്നു കനൽപ്പൂവിന്റെ സെറ്റിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ച സംവിധായകൻ ടി.എസ് സജിയെ നടി തല്ലിയെന്നത്.
സംഭവം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യം എത്രത്തോളമാണെന്ന് വെളിപ്പെടുത്തിഎത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റി സീരിയിലാണ് കനല്‍പൂവ്. അമ്പിളി ദേവി അടക്കമുള്ള താരങ്ങളാണ് സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടിയ്ക്കാണ് സീരിയല്‍ സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായത് എന്നാണ് വാർത്തകൾ വന്നത്. കോട്ടയം കുഞ്ഞച്ചന്‍ അടക്കമുള്ള സിനിമകള്‍ സമ്മാനിച്ച ടി.എസ് സുരേഷ് ബാബുവിന്റെ സഹോദരനാണ് ടി.എസ് സജി. ഇപ്പോഴിത ടി.എസ് സജിയെ കുറിച്ചും സംഭവത്തിന്റെ നിജസ്ഥിതിയും പുതിയ വീഡിയോയിലൂടെ മനോജ് കുമാർ വെളിപ്പെടുത്തി.
പല ഓൺലൈൻ ചാനലുകളും സംഭവത്തിന്റെ നിജസ്ഥിതി അറിയാതെയാണ് വാർത്ത കൊടുത്തിട്ടുള്ളതെന്നാണ് മനോജ് കുമാർ പറയുന്നത്. വാക്ക് തർക്കം ഉണ്ടായിയെന്നത് ശരിയാണെന്നും മനോജ് കുമാർ വ്യക്തമാക്കി. ‘കയറിപ്പിടിക്കാൻ ശ്രമിച്ച സീരിയൽ സംവിധായകനെ നടി തല്ലിയെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വന്നിരുന്നു.”പല ഓൺലൈൻ ചാനലുകളും അതിന്റെ നിജസ്ഥിതി അറിയാതെയാണ് വാർത്ത കൊടുത്തിട്ടുള്ളത്. വർഷങ്ങളായി സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ടി.എസ് സജിയാണ് വാർത്തയിലെ വില്ലൻ. അദ്ദേഹത്തിന്റെ ചേട്ടൻ ടി.എസ് സുരേഷ് ബാബു സിനിമാ രംഗത്ത് കൂടുതൽ പ്രശസ്തനാണ്. കോട്ടയം കുഞ്ഞച്ചൻ പോലുള്ള സിനിമകളുടേയും കടമറ്റത്ത് മറ്റത്ത് കത്തനാർ പോലുള്ള സീരിയലുകളുടേയും സംവിധായകനാണ്. കാബിനെറ്റ് പോലുള്ള സിനിമകളാണ് ടി.എസ് സജി സംവിധാനം ചെയ്തിട്ടുള്ളത്.’
‘ബീന ആദ്യമായി അഭിനയിച്ച ഇണക്കം പിണക്കം സീരിയലിന്റെ സംവിധായകനാണ്. സജി സാർ വളരെ നല്ല പെരുമാറ്റമാണ്. ജേഷ്ഠനെ പോലെയാണ് പെരുമാറുക. കനൽപ്പൂവ് എന്ന സീരിയൽ ലൊക്കേഷനിൽ സംഭവിച്ച ചില കാര്യങ്ങളാണ് സജി സാറിനെ കുറിച്ചുള്ള വാർത്തകൾക്ക് പിന്നിൽ. അവിടെ ഒരു സംഘർഷാവസ്ഥ ഉണ്ടായി എന്നത് ശരിയാണ്’ മനോജ് കുമാർ പറഞ്ഞു.
നടി അഭിനയിച്ച ചില പോഷൻസിൽ കുറവ് വന്നപ്പോൾ ലൊക്കേഷനിൽ വാഗ്വാദങ്ങൾ ഉണ്ടായി. മോശമായ പദപ്രയോഗം ഉണ്ടായി. സീരിയൽ കമ്മിറ്റ് ചെയ്യുന്ന അഭിനേതാക്കൾ ആഗ്രഹിക്കുന്നത് കൂടുതൽ ദിവസം ഷൂട്ട് കിട്ടണമെന്നാണ്. അത് കുറയുമ്പോൾ തങ്ങളുടെ ഭാഗങ്ങളുടെ ഇംപോർട്ടൻസ് കുറഞ്ഞോയെന്ന തോന്നൽ എല്ലാ അഭിനേതാക്കൾക്കും വരും. അത് പതിവാണ്. പലരും അതിന്റെ പേരിൽ സംവിധായകരോടും മറ്റും പരാതി പറയും.’
‘കഥ ഗതിക്ക് അനുസരിച്ച് താരങ്ങളുടെ പോഷൻസിൽ കൂടുതലും കുറവും വരും. മാത്രമല്ല സീരിയലുകളിലേക്ക് അഭിനേതാക്കളെ സെലക്ട് ചെയ്യുന്നത് ചാനലുകളാണ്. എല്ലാം കൺട്രോൾ ചെയ്യുന്നതും ചാനലുകളാണ്. ഒരു സീരിയൽ തുടങ്ങി അവസാനിക്കുമ്പോഴേക്കും നിരവധി സംവിധായകർ വന്ന് പോയിട്ടുണ്ടാകും. സീരിയലിൽ ഒട്ടും ഉറപ്പില്ലാത്ത ജോലി സംവിധായകർക്കാണ്’ മനോജ് കുമാർ പറഞ്ഞു.
പ്രൊഡക്ഷൻ ബോയിയോട് പോലും അദ്ദേഹം ദേഷ്യപ്പെടാറില്ല. ജൂനിയർ ആർട്ടിസ്റ്റിന് പോലും റെസ്പെക്ട് കൊടുക്കുന്ന മനുഷ്യനാണ്. അദ്ദേഹത്തെ നിങ്ങൾ വലിച്ച് കീറുമ്പോൾ അദ്ദേഹം ഒരു കുടുംബനാഥാനാണ് രണ്ട് മക്കളുടെ അച്ഛനാണെന്നും ഓർക്കണം. ഒളിഞ്ഞ് നിന്ന് ഒളിയമ്പ് ഏറിയരുത്. മനസിലാക്കിയ ശേഷം നിങ്ങൾ വാർത്ത കൊടുക്കൂ. കാര്യങ്ങൾ അറിയാതെ ശിക്ഷിക്കരുത്.’
‘ചെയ്യാത്ത തെറ്റിന് ക്രൂശിക്കരുത്. സീരിയൽ സെറ്റിൽ അത്രയും ക്രൂ നോക്കിനിൽക്കെ എങ്ങനെ നടിയെ കേറി പിടിക്കും? ചെരുപ്പൂരി അടിച്ചുവെന്ന് വരെ വാർത്ത കണ്ടു. ആർട്ടിസ്റ്റും ഡയറക്ടറും തമ്മിൽ ഇഷ്യൂ ഉണ്ടായാൽ പുറത്താകുന്നത് ഡയറക്ടേഴ്സാണ്. ഇത് വരെയും ടി.എസ് സജിയെ കുറിച്ച് ഒരു അപവാദവും ഉണ്ടായിട്ടില്ല. അത്രയും ഡീസന്റാണ് സജി എന്ന വ്യക്തി. മമ്മൂട്ടിയുടെ ഗുഡ് ബുക്കിൽ വരെയുള്ള ആളാണ്’ എന്നാണ് സംഭവത്തെ കുറിച്ച് വിശദമാക്കി മനോജ് കുമാർ പറഞ്ഞത്.