Connect with us

പാലക്കാടൻ ഗ്രാമഭംഗിയിൽ മനോഹരം ഇന്ന് മുതൽ !

Malayalam Breaking News

പാലക്കാടൻ ഗ്രാമഭംഗിയിൽ മനോഹരം ഇന്ന് മുതൽ !

പാലക്കാടൻ ഗ്രാമഭംഗിയിൽ മനോഹരം ഇന്ന് മുതൽ !

മലയാളികളുടെ പച്ചയായ ജീവിതവും മനോഹരമായ ജീവിതാവിഷ്കാരവും പങ്കു വയ്ക്കാൻ ഇന്ന് മുതൽ മനോഹരം എത്തുകയാണ്. പോസ്റ്റർ ഡിസൈൻ കലാകാരനായ തനി നാട്ടിന്പുറത്തുകാരനായി വിനീത് ശ്രീനിവാസൻ എത്തുന്ന ചിത്രമാണ് മനോഹരം . പാലക്കാടൻ ഗ്രാമ ഭംഗിയിൽ അതി മനോഹരമായി കഥപറയാൻ ഒരുങ്ങുകയാണ് മനോഹരം .

അന്‍വര്‍ സാദിക്ക് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ദാസ് ആണ് നായികയായെത്തുന്നത്. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും അന്‍വര്‍ സാദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ജെബിന്‍ ജേക്കബാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

സജീവ് തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ തിരക്കഥയും അന്‍വര്‍ സാദിക്കാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി.കെ പ്രകാശ്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

manoharam movie releasing today

More in Malayalam Breaking News

Trending

Recent

To Top