ഗംഭീരം എന്ന മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്ന രാത്രികള്‍ എനിക്കില്ല; എല്ലാം ഓകെയാണ്; വൈറലായി മഞ്ജുവിന്റെ വാക്കുകൾ!
By
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും നമ്മെ വിസ്മയിപ്പിച്ച താരമാണ് മഞ്ജു വാര്യർ. അഭിനയത്തിന്റെ അമൂർത്തമായ ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കയറിയ മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്.
മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. കേരളീയരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു.
സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് മഞ്ജു ആരാധകർക്കിടയിൽ എത്തിയത്. അഭിനയവും ഡാൻസും പാട്ടുമൊക്കെയായി സജീവമാണ് താരം. സോഷ്യൽമീഡിയയിലൂടെയും താരം വിശേഷങ്ങൾ പങ്കിടാറുണ്ട്.
രജിനികാന്തിനൊപ്പം അഭിനയിച്ച വേട്ടൈയന്‍ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണിപ്പോള്‍ മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ തമിഴില്‍ ഗംഭീര പ്രസംഗം നടത്തിയ മഞ്ജുവിന്റെ വീഡിയോ എല്ലാം വൈറലായിരുന്നു.
ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി സണ്‍ മ്യൂസിക് ചാനലിന് മഞ്ജു നൽകിയ അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്.ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്, എന്തൊക്കെ ഓകെ ആയാലാണ് മഞ്ജു ഒരു സിനിമ ഏറ്റെടുക്കുന്നത് എന്ന് അവതാരകന്‍ ചോദിക്കുകയുണ്ടായി,
അത് വളരെ സിംപിളാണ്- കഥ കേള്‍ക്കുമ്പോള്‍ ഈ സിനിമ ഒരു പ്രേക്ഷകയായിരുന്ന് ഞാന്‍ തിയേറ്ററില്‍ പോയിരുന്ന് കാണുമോ എന്ന് ചിന്തിക്കും. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുക്കും. അല്ലാതെ അതിനെ കുറിച്ച് ആഴത്തില്‍ പഠിച്ച് പറയാനുള്ള അറിവും ബുദ്ധിയും എനിക്കില്ല. അങ്ങനെ തിരഞ്ഞെടുത്താല്‍ തന്നെ എല്ലാ കണക്കുകൂട്ടലുകളും ശരിയാവണം എന്നില്ല എന്ന് മഞ്ജു വാര്യര്‍ പറയുന്നു.
ഷൂട്ടിങിനിടയില്‍ സെറ്റില്‍ എല്ലാവരും ചിരിച്ച ഒരു രംഗം തിയേറ്ററില്‍ എത്തുമ്പോള്‍ ആളുകളെ ചിരിപ്പിക്കണം എന്നില്ല. അതേ സമയം ഷൂട്ടിങ് ചെയ്യുമ്പോള്‍, വളരെ സാധാരണമായി ചെയ്തുപോയ ഒരു രംഗം തിയേറ്ററില്‍ വന്‍ കൈയ്യടികളോടെ സ്വീകരിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതാണ് സിനിമയുടെ മാജിക്.
സിനിമയുടെ ജയപരാജയങ്ങളെ കുറിച്ച് മോഹന്‍ലാല്‍ പറയാറുള്ള ഒരു കാര്യവും മഞ്ജു പറഞ്ഞു. ‘നമ്മള്‍ എല്ലാവരും ഒരു വണ്ടിയില്‍ യാത്ര ചെയ്യുകയാണ്. സിനിമയുടെ നിര്‍മാതാവും സംവിധായകനും ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമെല്ലാമുള്ള ആ വണ്ടി തിയേറ്ററിലേക്കാണ് പോകുന്നത്.
ആ യാത്രയ്ക്കിടയില്‍ ദൈവം വണ്ടിയില്‍ കയറും. അങ്ങനെയാണെങ്കില്‍ തിയേറ്ററിലെത്തുമ്പോള്‍ ആ സിനിമ വിജയ്ക്കും. ദൈവം കയറാതെ പോകുന്ന വണ്ടികളില്‍ പരാജയവു’ ആലോചിച്ചു നോക്കിയാല്‍ അത് ശരിയാണ്. ലാലേട്ടന്‍ പറഞ്ഞ ആ കാര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു എന്ന് മഞ്ജു വാര്യര്‍ പറയുന്നു.
ഒരു ഷോട്ട് കഴിഞ്ഞാല്‍ ഷോട്ട് ഓകെ എന്ന് പറഞ്ഞ് കേള്‍ക്കുന്ന സന്തോഷമാണ്. എന്നാല്‍ എല്ലാവരും അംഗീകരിച്ചാലും, ഷോട്ട് കഴിഞ്ഞിട്ട് കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്നാണ് എപ്പോഴും ചിന്തിക്കുന്നത്. ഇന്ന് ഷോട്ട് ഓകെയാണ് എന്ന് പറഞ്ഞു, ഗംഭീരം എന്ന മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്ന രാത്രികള്‍ എനിക്കില്ല.
എല്ലാം ഓകെയാണ്. കൂടുതല്‍ നന്നാക്കാനാണ് ശ്രദ്ധിക്കുന്നത്. പാക്കപ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷിക്കാറുമില്ല എന്ന് മഞ്ജു പറയുന്നു. നൈറ്റഅ ഷൂട്ടും, ഹെക്ടിക് വര്‍ക്കുകളും, ഡബിള്‍ കാള്‍ ഷീറ്റും എല്ലാം എനിക്ക് ഓകെയാണ്. പക്ഷേ മറ്റുള്ളവര്‍ക്കും വിശ്രമം വേണമല്ലോ, അതുകൊണ്ട് പാക്കപ് ഓക്കെ എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.