News
‘ഫ്രണ്ട്‌സ് ലൈക്ക് ഫാമിലി’; ഭാവനയ്ക്കും സംയുക്തയ്ക്കും ഒപ്പം മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
‘ഫ്രണ്ട്‌സ് ലൈക്ക് ഫാമിലി’; ഭാവനയ്ക്കും സംയുക്തയ്ക്കും ഒപ്പം മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. മലയാളത്തിന്റെ പ്രിയനടിമാര്‍ ഒരു ഫ്രെയ്മില്‍ വരുന്നതാണ് ചിത്രം. തന്റെ പ്രിയ സുഹൃത്തുക്കളുമൊത്ത് മഞ്ജു വാര്യര്‍ പങ്കുവെച്ച ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ‘ഫ്രണ്ട്‌സ് ലൈക്ക് ഫാമിലി’ അതായത്, കുടുംബം പോലെ സുഹൃത്തുക്കള്‍ എന്ന ഹാഷ്ടാഗോടെയാണ് ഭാവനയ്ക്കും സംയുക്ത വര്‍മ്മയ്ക്കുമൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചത്.
മഞ്ജുവിന്റെ ദീര്‍ഘകാല സൗഹൃദങ്ങളില്‍ ഉള്ള രണ്ട് വ്യക്തികളാണ് ഭാവനയും സംയുക്ത വര്‍മ്മയും. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ എന്ന കമന്റുകളാണ് അധികവും. മഞ്ജു വാര്യര്‍ നായികയായെത്തിയ വെള്ളരി പട്ടണം കഴിഞ്ഞ ദിവസമാണ് റിലീസായത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന്‍ ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.
അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്.
അതേസമയം, മഞ്ജു രാഷട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതായി പല്ലിശ്ശേരി പറഞ്ഞിരുന്നു. മുമ്പും പല പാര്‍ട്ടിക്കാരും മഞ്ജുവിനെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍, സിപിഐ, സിപിഎം അടക്കമുള്ള പാര്‍ട്ടിക്കാര്‍ വിളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മഞ്ജു വാര്യര്‍ ചെയ്തത്. അതുകൊണ്ടു തന്നെ ഏത് പാര്‍ട്ടിക്കാര്‍ എന്ത് പരിപാടിയ്ക്ക് വിളിച്ചാലും മഞ്ജു പങ്കെടുക്കാന്‍ പോകാറുണ്ട്.
രാഷ്ട്രീയത്തിന്റെ ശക്തി കൂടുതല്‍ മനസിലാക്കിയത് നടി പീഡന കേസ് മുതലാണ്. മഞ്ജുവാര്യര്‍ അടക്കമുള്ള നടിമാര്‍ ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയിരുന്നു. അങ്ങനെ ഇടപെടുമ്പോള്‍ അവര്‍ക്കും പല പരിമിതകള്‍ ഉണ്ട്. പല കേന്ദ്രങ്ങളില്‍ നിന്നും പ്രതി സ്ഥാനത്ത് നില്‍ക്കുന്നയാളെ സംരക്ഷിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. അപ്പോഴും പിണറായി വിജയനെടുത്ത നിലപാടാണ് അവിടെ ശക്തമായി നിന്നത്. ഈ വേളയിലാണ് മഞ്ജുവിന് രാഷ്ട്രീയത്തിന്റെ ശക്തി ബോധ്യപ്പെടുന്നത്.
മഞ്ജുവിന്റെ പുതിയ സിനിമ കമ്ടാല്‍ മഅജു രാഷ്ട്രീയത്തിലേയ്ക്ക് കടക്കുകയാണെന്ന് ആര്‍ക്കും തോന്നില്ല. എന്നാല്‍ മഞ്ജുവിനോട് അടുത്ത വൃത്തങ്ങളില്‍ നിന്നും മനസിലാകുന്നത് മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയാണ് ഇതെല്ലാമെന്നാും താന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ മൗന സമ്മതമാണ് ഈ ചിത്രമെന്നും പല്ലിശ്ശേരി പറയുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയ്‌ലേയ്ക്ക് ആയിരിക്കും എന്നുള്ള കാര്യം പല്ലിശ്ശേരി പറയുന്നില്ല. സ്ത്രീകള്‍ക്കും അശരണര്‍ക്കും വേണ്ടിയാണ് മഞ്ജു രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞ് അവസാനിപ്പിക്കുന്നത്.
