Connect with us

മഞ്ജുവിന്റെ വരവോടെ നയന്‍സും കീര്‍ത്തിയും നേരിടുന്നത് വലിയ വെല്ലുവിളി; കാര്യങ്ങള്‍ കൈവിട്ടു പോകുന്നു

News

മഞ്ജുവിന്റെ വരവോടെ നയന്‍സും കീര്‍ത്തിയും നേരിടുന്നത് വലിയ വെല്ലുവിളി; കാര്യങ്ങള്‍ കൈവിട്ടു പോകുന്നു

മഞ്ജുവിന്റെ വരവോടെ നയന്‍സും കീര്‍ത്തിയും നേരിടുന്നത് വലിയ വെല്ലുവിളി; കാര്യങ്ങള്‍ കൈവിട്ടു പോകുന്നു

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്.

വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വളരെ വര്‍ഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് തിരികെ വന്നത്. മറ്റുള്ള നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. ബാക്ക് വിത്ത് എ ബാങ് എന്ന ടേം മഞ്ജുവിന്റെ കാര്യത്തില്‍ നന്നായി ചേരും. രണ്ടാം വരവില്‍ ഉയര്‍ച്ചയല്ലാതെ മഞ്ജുവിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നിട്ടില്ല. ഇപ്പോള്‍ തമിഴില്‍ അടക്കം തിരക്കുള്ള നായികയായി മഞ്ജു മാറി കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ നിന്നുള്ള നായികമാര്‍ക്കാണ് തമിഴ് സിനിമാ ലോകത്ത് കൂടുതല്‍ സ്വീകാര്യത ലഭിക്കാറ്. തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍ നിര നായിക നടിമാരെ എടുത്താല്‍ അവരില്‍ വലിയൊരു ശതമാനവും കേരളത്തില്‍ നിന്നാണ്. നയന്‍താര, കീര്‍ത്തി സുരേഷ്, അമല പോള്‍, അനുപമ പരമേശ്വരന്‍ തുടങ്ങി നിരവധി നായികമാരാണ് മലയാളത്തില്‍ നിന്നും തമിഴിലെത്തി ശ്രദ്ധിക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിനടുത്തായി നടി നയന്‍താര തമിഴ് സിനിമയില്‍ എത്തിയിട്ട്. ഇപ്പോഴും നടി തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി തുടരുന്നതിനിടെയാണ് കീര്‍ത്തി സുരേഷ് തമിഴില്‍ തന്റെ ജൈത്രയാത്ര ആരംഭിച്ചത്.

എന്നാലിപ്പോള്‍, നയന്‍ താരയേയും കീര്‍ത്തി സുരേഷിനെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് തമിഴകത്ത് മഞ്ജു വാര്യര്‍ കാഴ്ച്ചവെക്കുന്നത്. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ തമിഴകത്തും തന്റെ പ്രതിഭ തെളിയിക്കുകയാണ്. മഞ്ജുവിന് മുന്നില്‍ തമിഴ് സിനിമാ ലോകത്തെ മറ്റ് നടിമാര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ആരാധകരും ചലച്ചിത്ര നിരൂപകരും ചൂണ്ടിക്കാട്ടുന്നത്. അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളാണ് മഞ്ജുവിന്റേതായി ഇതുവരെ തമിഴില്‍ പുറത്തിറങ്ങിയത്. രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റായി.

തമിഴകത്ത് ഇതിനകം തന്നെ പ്രശസ്തി കൈവരിച്ചിരിക്കുകയാണ് മഞ്ജു. ഇതിനിടെ തമിഴ് സൂപ്പര്‍താരങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചെയ്യാറു ബാലു മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തുനിവില്‍ മഞ്ജു അസാധ്യ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് ഇദ്ദേഹം പറയുന്നു. തുനിവില്‍ മാസ് റോള്‍ ചെയ്യാന്‍ നയന്‍താരയാണ് അനുയോജ്യ എന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു, എന്നാല്‍ മൂന്ന് നയന്‍താരയ്ക്ക് തുല്യമായി മഞ്ജു ഈ വേഷം ചെയ്തു, ഒരു ഹോളിവുഡ് ഹീറോയിനെ പോലെ.

ഇമോഷന്‍ സീനുകളിലും അതു പോലെ. മലയാളത്തിലെ മികച്ച നടിയാണ് മഞ്ജു വാര്യര്‍. തമിഴില്‍ ഉദാഹരണമായി കാണിക്കാന്‍ പറ്റുന്നത് അസുരന്‍ സിനിമയാണ്. ധനുഷിനെ വെല്ലുന്ന തരത്തില്‍ അഭിനയിച്ചെന്നു ഇദ്ദേഹം പറഞ്ഞു. നയന്‍താരയ്ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഒരു നടിയും ഇതുവരെ തമിഴിലുണ്ടായിരുന്നില്ല. പ്രത്യേകിച്ചും മാസ് റോളുകളില്‍. എന്നാല്‍ മഞ്ജുവിനെ സംബന്ധിച്ച് മാസ് റോളുകളിലാണ് നടി ഏറ്റവും കൂടുതല്‍ തിളങ്ങുക.

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയുടെ അതേ ലെവലിലേക്ക് അതിന് മുകളിലേക്കോ മഞ്ജു തമിഴകത്ത് ഉയരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നയന്‍താര സൂപ്പര്‍ താരമാണെങ്കിലും സ്വന്തമായി ഡബ് ചെയ്യാറില്ല. അതേസമയം, മഞ്ജു മലയാളത്തില്‍ മാത്രമല്ല തമിഴിലും സ്വന്തം ശബ്ദമാണ് ഉപയോഗിക്കുന്നത്. മഞ്ജുവിന് മുമ്പും ശേഷവും ഒരുപാട് നടിമാര്‍ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിന് കിട്ടിയ സ്വീകാര്യത പലപ്പോഴും ഇവര്‍ക്ക് മലയാള സിനിമയില്‍ കിട്ടിയില്ല.

More in News

Trending

Recent

To Top