Connect with us

മീനാക്ഷിയ്ക്ക് സര്‍പ്രൈസുമായി മഞ്ജു വാര്യര്‍; വിവരങ്ങള്‍ പുറത്ത് വിട്ട് പല്ലിശ്ശേരി

Malayalam

മീനാക്ഷിയ്ക്ക് സര്‍പ്രൈസുമായി മഞ്ജു വാര്യര്‍; വിവരങ്ങള്‍ പുറത്ത് വിട്ട് പല്ലിശ്ശേരി

മീനാക്ഷിയ്ക്ക് സര്‍പ്രൈസുമായി മഞ്ജു വാര്യര്‍; വിവരങ്ങള്‍ പുറത്ത് വിട്ട് പല്ലിശ്ശേരി

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് പല്ലിശ്ശേരി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്ന വാര്‍ത്തയാണ് വൈറലായി മാറുന്നത്. തനിക്ക് വളരെ അപ്രതീക്ഷിതമായി ചെന്നൈയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സ്‌ക്ലൂസീവ് ആയ വാര്‍ത്ത പുറത്ത് വിടുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്. മലയാളികള്‍ക്കെല്ലാം പ്രിയപ്പെട്ട കുടുംബത്തെ കുറിച്ചാണ് പറയുന്നതെന്നു പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്.

ചെന്നൈയില്‍ വെച്ച് മഞ്ജുവും മകള്‍ മീനാക്ഷിയും കണ്ടുമുട്ടിയെന്നാണ് പല്ലിശ്ശേരി പറയുന്നത്. മദ്രാസിലാണ് മീനാക്ഷി പഠിക്കുന്നത്. അവിടെ മലയാളിയായ ഒരു വ്യക്തിയാണ് മീനാക്ഷിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍. അവിടെ ജയറാമിന്റെ കുടുംബമായും ജയറാമിന്റെ കുടുംബമായെല്ലാം ദിലീപിന് അടുപ്പമുണ്ട്. എന്നു കരുതി ജയറാമാണോ ലോക്കല്‍ ഗാര്‍ഡിയന്‍ എന്നുള്ള കാര്യം അറിയില്ല. എന്നാല്‍ സിനിമയുമായി ബന്ധമുള്ള അങ്ങനെ ഒരാള്‍ ഉണ്ട്.

തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോള്‍ മകള്‍ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകള്‍ക്കും അമ്മയെ കാണാന്‍ ആഗ്രഹമുണ്ടായി എന്നാണ് തനിക്ക് ലഭ്യമായ വിവരമെന്ന് പല്ലിശ്ശേരി പറയുന്നു. എത്ര മുറിച്ചു മാറ്റിയാലും രക്ത ബന്ധത്തെ നമുക്ക് മുറിച്ചു മാറ്റുവാന്‍ കഴിയില്ല. വര്‍ഷങ്ങളായി പിരിഞ്ഞിരിക്കുന്ന മകളെ കാണാന്‍ അമ്മയ്ക്കും അമ്മയെ കാണാന്‍ മകള്‍ക്കും ആഗ്രഹമുണ്ടാകും. പ്രത്യേകിച്ചും പെണ്‍കുട്ടികളുമായി അടുത്ത് നില്‍ക്കേണ്ടത് അമ്മമാരാണ്.

അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാല്‍ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താല്‍ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്. സര്‍പ്രൈസായി അമ്മയെ കണ്ടാല്‍ എന്ത് ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, അമ്മയെ കണ്ടാല്‍ എന്ത് ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോള്‍ പൊട്ടിക്കരയും എന്നെല്ലാം മകള്‍ സ്വാഭാവികമായി പറഞ്ഞു കഴിഞ്ഞു.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും മീഡിയേറ്റര്‍ അമ്മയെ കാണണോ എന്ന് ചോദിച്ചു. അപ്പോള്‍ ഒരു നിമിഷം നിശബ്ദയായി ആ കുട്ടി ഒന്ന് ആലോചിച്ചു. ഞാന്‍ ഇപ്പോള്‍ അച്ഛനോട് അനുവാദം വാങ്ങാതെ അമ്മയെ കാണാന്‍ പോയാല്‍ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ് മീനാക്ഷി ചിന്തിച്ചത്. അങ്ങനെ മീഡിയേറ്റര്‍ ദിലീപിനെ വിളിക്കുകയും മഞ്ജുവിപ്പോള്‍ മദ്രാസിലുണ്ടെന്നും മകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മീനാക്ഷിയോട് സംസാരിച്ചപ്പോള്‍ അച്ഛന് വിഷമമാകുമോ എന്നുള്ളത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്നും നേരിട്ട് ദിലീപിനോട് ചോദിക്കുകയായിരുന്നു.

അപ്പോള്‍ ദിലീപിന്റെ മറുപടി ഇങ്ങനെയായിരുന്നു; ഞാന്‍ എന്തിന് മടി കാണിക്കണം. ആ കുഞ്ഞിനോട് എന്നെ വിളിക്കാന്‍ പറയൂ. അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവളുടെ അമ്മയെ കാണാം. അവളുടെ അമ്മയ്ക്കും അവളെ എപ്പോള്‍ വേണമെങ്കിലും കാണാം. അതിന് തടസം നില്‍ക്കാന്‍ ഞാന്‍ ആരുമല്ല എന്നാണേ്രത ദിലീപ് പറഞ്ഞത്. ആ മീഡിയേറ്റര്‍ മീനാക്ഷിയോട് പറഞ്ഞെങ്കിലും ആ കുഞ്ഞിന് അത് വിശ്വാസം ആയില്ല. അങ്ങനെ കുഞ്ഞ് അച്ഛനെ വിളിക്കുന്നു.

ഇങ്ങനെയൊരു സംഭവമുണ്ടെന്നും കാണുന്നതു കൊണ്ട് അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്നും ചോദിക്കുന്നു. അങ്ങനെ ചോദിക്കാന്‍ പാടില്ലെന്നും നിങ്ങള്‍ക്ക് അമ്മയ്ക്കും മകള്‍ക്കും എപ്പോള്‍ വേണമെങ്കിലും കാണാമെന്നും എനിക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടില്ലെന്നുമാണ് ദിലീപ് പറഞ്ഞത്. മാത്രമല്ല, ഒരു അകലം എപ്പോഴും നന്നായിരിക്കുമെന്നും നിങ്ങളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് ഞാന്‍ ഇടപെടുന്നില്ലും ദിലീപ് പറഞ്ഞുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നുമാണ് പല്ലിശ്ശേരി പറയുന്നു.

അങ്ങനെയാണ് മീനാക്ഷിയും മഞ്ജുവും തമ്മില്‍ കാണുന്നത്. കണ്ടു മുട്ടിയത് ആരുടെ വീട്ടിലാണെന്നോ എവിടെവെച്ചാണെന്നോ ഒന്നും തന്നെ പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ ഈ വാര്‍ത്ത തന്നത് ആരാണെന്ന് നിങ്ങള്‍ക്ക് മനസിലാകും. അത് സര്‍പ്രൈസ് ആണ്. ഇന്നലെ വരെ ദിലീപിനെതിരായി നിന്ന രാളുടെ വീട്ടില്‍ വെച്ചാണ് ഇവര്‍ രണ്ട് പേരും കണ്ടു മുട്ടിയതെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നും പല്ലിശ്ശേരി പറയുന്നു. അങ്ങനെ സന്തോഷത്തോടെ മഞ്ജുവും മകളും കണ്ടുമുട്ടി കുറച്ച് നേരം ചെലവഴിച്ച ശേഷം സന്തോഷത്തോടെ പിരിഞ്ഞുവെന്നുമാണ് അദ്ദേഹം പറഞ്ഞഅ നിര്‍ത്തുന്നത്.

More in Malayalam

Trending

Recent

To Top