തെന്നിന്ത്യൻ സിനിമയിലെ ലേഡിസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. മികച്ച സിനിമകളുമായി മുന്നേറുകയാണ് നടിയിപ്പോൾ. രജിനികാന്തിനൊപ്പമുള്ള പുതിയ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് മഞ്ജു ഇപ്പോൾ.
ഇതോടനുബന്ധിച്ച് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് മഞ്ജു സംസാരിച്ചിരുന്നു.
സന്തോഷിക്കാൻ വേണ്ടി ഒന്നിനും കാത്തിരിക്കേണ്ടതില്ലെന്നും സന്തോഷിക്കാൻ തനിക്ക് പ്രത്യേകിച്ചൊന്നും വേണ്ടെന്നും മഞ്ജു വാര്യർ പറയുന്നു.
”ഒന്നുമില്ലെങ്കിലും സന്തോഷമായിരിക്കണം. ഇതൊന്നും ഇല്ലെങ്കിലും ഉള്ളിൽ സന്തോഷമായിരിക്കണം. പുറത്ത് നിന്നുള്ള ഒരു കാര്യത്തിന്റെ സഹായം അതിന് വേണ്ട.” എന്നാണ് മഞ്ജുവിന്റെ നിലപാട്.
അതേസമയം നമ്മൾ തന്നെ നമ്മളെ സന്തോഷമായി വെക്കണമെന്ന് മഞ്ജു വാര്യർ പറയുന്നു. തന്നെ സംബന്ധിച്ച് മ്യൂസിക്, ഇഷ്ടമുള്ള ആരെങ്കിലും ഒപ്പം വേണം എന്നൊന്നുമില്ല.
ഒന്നും ചെയ്യാതെ എത്ര നേരം വേണമെങ്കിലും തനിക്കിരിക്കുമെന്നുമാണ് മഞ്ജു പറയുന്നത്. എന്നാൽ ഒന്നും ചെയ്യാതെ ഒറ്റയ്ക്കിരുന്നാൽ ഹാപ്പിയാണെങ്കിലും അത് നല്ലതാണോയെന്ന് അറിയില്ലെന്നും താരം വ്യക്തമാക്കി.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...