Connect with us

പേടിച്ച് പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല, നമ്മളെ അറിയുന്നതു കൊണ്ട് തെറ്റിയാലും കൊടുത്തേക്കാം എന്നൊരു പരിഗണന കിട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു; ലൈസന്‍സ് എടുത്തതിനെ കുറിച്ച് മഞ്ജു

News

പേടിച്ച് പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല, നമ്മളെ അറിയുന്നതു കൊണ്ട് തെറ്റിയാലും കൊടുത്തേക്കാം എന്നൊരു പരിഗണന കിട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു; ലൈസന്‍സ് എടുത്തതിനെ കുറിച്ച് മഞ്ജു

പേടിച്ച് പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല, നമ്മളെ അറിയുന്നതു കൊണ്ട് തെറ്റിയാലും കൊടുത്തേക്കാം എന്നൊരു പരിഗണന കിട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു; ലൈസന്‍സ് എടുത്തതിനെ കുറിച്ച് മഞ്ജു

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. പ്രായവ്യത്യാസമില്ലാതെയാണ് പ്രേക്ഷകര്‍ മഞ്ജുവിനെ നെഞ്ചിലേറ്റുന്നത്. വിദ്യാര്‍ത്ഥി ആയിരിക്കെ കലോത്സവ വേദികളില്‍ തിളങ്ങി അതില്‍ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യര്‍.

രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കാലത്തിലാകമായി മാറിയ മഞ്ജു വാര്യര്‍ 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളര്‍ച്ച.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നടിക്ക് സാധിച്ചു. മൂന്ന് വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ല്‍ നടന്‍ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.

മഞ്ജു സിനിമ ഉപേക്ഷിച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. ഏകദേശം 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ചത്. ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ മഞ്ജു സൂപ്പര്‍ സ്റ്റാര്‍ ആയി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ ചിത്രങ്ങളൊക്കെ വൈറലാവുകയും ചെയ്തിരുന്നു. മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യര്‍.

ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ജു വാര്യര്‍ ടൂ വീലര്‍ ലൈസന്‍സ് നേടുന്നത്. ലൈസന്‍സ് എടുക്കാന്‍ ടെസ്റ്റിന് പോകുന്നതിന് മുമ്പ് പേടിച്ചിട്ട് രണ്ട് ദിവസത്തോളം ഉറക്കം ഉണ്ടായിരുന്നില്ല എന്നാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. ലൈസന്‍സ് എടുക്കാന്‍ പ്രചോദനം കിട്ടിയത് അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡിലൂടെയാണെന്നും താരം പറയുന്നുണ്ട്.

‘പേടിച്ച് പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല. എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, അതായത് നമ്മളെ അറിയുന്നതു കൊണ്ട് തെറ്റിയാലും കൊടുത്തേക്കാം എന്നൊരു പരിഗണനയില്‍ കിട്ടരുത് എന്ന് എനിക്കുണ്ടായിരുന്നു. ശരിക്ക് അധ്വാനിച്ച് തന്നെ കിട്ടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.’

‘അതുപോലെ തന്നെ വേറെ തെറ്റുകളൊന്നും സംഭവിക്കാതെ ടെസ്റ്റ് പാസായി. അജിത്ത് സാറിനൊപ്പം ബൈക്ക് റൈഡിന് പോകുന്നതിന് മുമ്പേ ബൈക്ക് റൈഡ് എന്നൊരു ആഗ്രഹം മനസിലുണ്ടായിരുന്നു. അതിലേക്ക് ആദ്യത്തെ ഒരു ചുവടുവയ്പ് എടുത്ത് വയ്ക്കാന്‍ പറ്റിയത് ആ റൈഡിലൂടെയാണ്.’

‘ആ ബൈക്കില്‍ നിന്നാണ് ബൈക്കിംഗ് സീരിയസ് ആയി എടുക്കാനുള്ള പ്രചോദനം കിട്ടിയത്. അതിന് ലൈസന്‍സ് വേണമല്ലോ, എന്നാലല്ലേ ബൈക്ക് ഓടിക്കാന്‍ പറ്റൂള്ളു. ആദ്യമേ ലൈസന്‍സ് എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അതിന് വേണ്ടി ഞാന്‍ എഫേര്‍ട്ട് ഇട്ടിരുന്നില്ല.’ ‘ബൈക്ക് റൈഡിന് പോയപ്പോഴാണ് ആസ്വദിക്കാന്‍ പറ്റുമെന്ന് സ്വയം തിരിച്ചറിഞ്ഞതു കൊണ്ടാണ് ലൈസന്‍സ് എടുക്കണം, ബൈക്ക് വാങ്ങണം എന്ന് തോന്നിയിട്ടാണ് ചെയ്തത്’ എന്നാണ് അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നത്.

അതേസമയം, ആയിഷയാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചത്. ഗള്‍ഫ് നാടുകളിലെ കഥയാണ് സിനിമ പറയുന്നത്. ഗള്‍ഫില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന കഥാപാത്രമാണ് മഞ്ജുവിന്റേത്.

സ്ത്രീകേന്ദ്രികൃത സിനിമ എന്ന് പറയുമ്പോള്‍ സ്ട്രഗിളും കാര്യങ്ങളുമാണ് മനസിലേക്ക് വരിക. പക്ഷെ ഇത് വ്യത്യസ്തമായൊരു ശ്രമമാണ്. ഗദ്ദാമയാണ് ആയിഷ. ആയിഷ തുനിവ് പോലൊരു സിനിമയേയല്ല. തികച്ചും വ്യത്യസ്തമായൊരു സിനിമയാണ് ആയിഷ. ആ സിനിമ എങ്ങനെയാണോ അതിന്റെ സെന്‍സിലേക്ക് വേണം ആ സിനിമയെ കാണേണ്ടത്. മുന്‍വിധികളില്ലാതെ ക്ലീന്‍ സ്ലേറ്റായിട്ട് വേണം കാണാനും ആസ്വദിക്കാനും. ആയിഷയും തുനിവും മാത്രമല്ല ഏത് സിനിമയാണെങ്കിലും എന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്. മലയാളത്തിലും മഞ്ജുവിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. വെള്ളരി പട്ടണം ആണ് അണിയറയിലുള്ള സിനിമകളിലൊന്ന്.

More in News

Trending

Recent

To Top