Connect with us

ഒരുപാട് നാള്‍ മനസിലുറങ്ങി കിടന്ന വലിയൊരു ആഗ്രഹമാണ് മീനൂട്ടിയിലൂടെ സാധിച്ചത്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

Malayalam

ഒരുപാട് നാള്‍ മനസിലുറങ്ങി കിടന്ന വലിയൊരു ആഗ്രഹമാണ് മീനൂട്ടിയിലൂടെ സാധിച്ചത്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

ഒരുപാട് നാള്‍ മനസിലുറങ്ങി കിടന്ന വലിയൊരു ആഗ്രഹമാണ് മീനൂട്ടിയിലൂടെ സാധിച്ചത്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. 

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. 


സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. രണ്ടാം വരവില്‍ മഞ്ജു സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് മഞ്ജു ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു.


ദിലീപുമായി വേര്‍ പിരിഞ്ഞപ്പോഴും മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് പോയത്. മഞ്ജുവിന്റെ പിറന്നാളിനോ മീനാക്ഷിയുടെ പിറന്നാളിനോ ഇരുവരും പരസ്പരം സോഷ്യല്‍ മീഡിയ വഴി ആശംസകള്‍ അറിയിക്കാറില്ല. മീനാക്ഷി ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും പങ്കുവെയ്ക്കാറുള്ളത്. മഞ്ജുവും തന്റെ സിനിമാ വിശേഷങ്ങളാണ് കൂടുതലും പങ്കുവെയ്ക്കാറുള്ളത്. എന്നാല്‍ മീനൂട്ടിയെ കുറിച്ച് പറയുമ്പോള്‍ മഞ്ജുവിന് നൂറു നാവാണ്. 


ദിലീപുമായി വേര്‍പിരിഞ്ഞപ്പോഴും പരസ്പരം കുറ്റപ്പെടുത്തുകയോ ചെളിവാരിത്തേയ്ക്കുകയോ ചെയ്തിട്ടില്ല. അതെല്ലാം തന്നെ നല്ലൊരു മനസിനുടമയായതിനാലാണ് എന്നാണ് ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നത്. മാത്രമല്ല, മഞ്ജു എല്ലാ സ്ത്രീകള്‍ക്കും ഒരുപാട് പ്രചോദനവുമാണ്. നൃത്തത്തിലൂടെയാണ് മഞ്ജു വീണ്ടുമൊരു തിരിച്ചു വരവ് നടത്തിയത്. നൃത്തവും അഭിനയവും ഒരേ തട്ടിലാണ് മഞ്ജു കൊണ്ടു പോകുന്നത്. 


എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മകളെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു പറഞ്ഞ ഉത്തരമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എന്റെ മകള്‍ മീനാക്ഷി മാത്രമാണ്. ഒരുപാട് നാള്‍ മനസിലുറങ്ങി കിടന്ന വലിയൊരു ആഗ്രഹമാണ് മീനൂട്ടിയിലൂടെ സാധിച്ചത്. ഇന്ന് ഈ നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് തന്റെ പ്രയത്‌നം കൊണ്ടു മാത്രമല്ല, അതില്‍ മകള്‍ മീനാക്ഷി വഹിച്ച പങ്കും അവിസ്മരണീയമാണ്.


മീനൂട്ടിയെ ആദ്യമായി ഡാന്‍സ് പഠിപ്പിക്കാന്‍ ടീച്ചര്‍ വന്നു. അവര്‍ മീനൂട്ടിയെ പഠിപ്പിക്കുന്നത് കണ്ടപ്പോള്‍ കുറേ നാളുകളായി എന്റെ മനസിലുറങ്ങി കിടന്ന നൃത്തമെന്ന ആ ഒരു ആഗ്രഹം കയറി വരുകയായിരുന്നു. പതിയെ പതിയെ ഞാനും മീനൂട്ടിയ്‌ക്കൊപ്പം ഡാന്‍സ് പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് വീണ്ടും ചിലങ്ക അണിയുന്നതും നൃത്തം ചെയ്യുന്നതും അഭിനയത്തിലേയ്ക്ക് എത്തിയതും. തന്റെ പ്രയത്‌നം മാത്രമല്ല, മീനാക്ഷിയും ഒരു കാരണമാണെന്നാണ് മഞ്ജു തുറന്ന് പറഞ്ഞത്. 


അതേസമയം, മഞ്ജു വാര്യരുടെ ആദ്യത്തെ ഇന്‍ഡോഅറബിക് ചിത്രം ആയിഷ 2023 ജനുവരി 20ന് റിലീസ് ചെയ്യും. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം. അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്.

ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെയാകും സിനിമ റിലീസ് ആകുന്നത്. 
ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബിയയില്‍ ലഭിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്.

More in Malayalam

Trending