Connect with us

ഞാൻ ഈ ടീമന്റെ കടുത്ത ആരാധികയാണ്; ലക്ഷ്മിയ്ക്കും സഞ്ജുവിനും അഭിനന്ദനവുമായി മഞ്ജു വാര്യർ

Actress

ഞാൻ ഈ ടീമന്റെ കടുത്ത ആരാധികയാണ്; ലക്ഷ്മിയ്ക്കും സഞ്ജുവിനും അഭിനന്ദനവുമായി മഞ്ജു വാര്യർ

ഞാൻ ഈ ടീമന്റെ കടുത്ത ആരാധികയാണ്; ലക്ഷ്മിയ്ക്കും സഞ്ജുവിനും അഭിനന്ദനവുമായി മഞ്ജു വാര്യർ

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.

അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്.

നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മഞ്ജു പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഇത്തരത്തിൽ മഞ്ജു പങ്കുവെച്ച സ്റ്റോറിയാണ് വൈറലാകുന്നത്.

കോമഡി റീലുകളും സ്കിറ്റുകളും വളരെയധികം ആസ്വദിക്കുന്ന ആളാണ് താനെന്നും ചിരിക്കാൻ കിട്ടുന്ന ഒരവസരവും മിസ് ചെയ്യാറില്ലെന്നും മഞ്ജു മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ചിലരുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ, പിന്നീട് അവരുടെ കോമഡികൾ തിരഞ്ഞുപോയി കാണുന്ന ശീലവും, അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്ന ശീലവും തനിക്കുണ്ട് എന്ന് മഞ്ജു പറഞ്ഞിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു കോമഡി റീലാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി സഞ്ജുവിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. ‌സഞ്ജുവിനെയും ലക്ഷ്മിയേയും താരം അഭിനന്ദിച്ചിട്ടുമുണ്ട്. ഇത് ഭയങ്കരമായി നന്നായിട്ടുണ്ട്. ലക്ഷ്മി സഞ്ജു, ഞാൻ നിങ്ങളുടെയും നിങ്ങളുടെ ഈ അപാര ടീമിന്റെ കടുത്ത ആരാധികയാണ് ഞാൻ എന്ന് മഞ്ജു വാര്യർ പറയുന്നു. എന്റെ ഈ ദിവസം ധന്യമായി എന്നാണ് അതിന് ലക്ഷ്മി സഞ്ജു നൽകിയിരിക്കുന്ന മറുപടി.

സഞ്ജു, ലക്ഷ്മി ടീം ചെയ്ത ക്രിസ്മസുമായ ബന്ധപ്പെട്ട വീഡിയോയാണ് മഞ്ജു സ്റ്റോറിയായി പങ്കുവെച്ചത്. ഞാൻ നിങ്ങളുടെയും നിങ്ങളുടെ ടീമിന്റെയും കടുത്ത ആരാധികയാണ് എന്നും മഞ്ജു പറയുന്നു. രജനികാന്തും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വേട്ടയ്യൻ എന്ന ചിത്രത്തിലെ മനസിലായോ എന്ന പാട്ടിന്റെ ക്രിസ്മസ് പാരഡിയാണ് സഞ്ജു ലക്ഷ്മി ടീം ചെയ്തത്.

സോഷ്യൽ മീഡിയ ലോകത്ത് സൂപ്പർ താരങ്ങളാണ് ലക്ഷ്മിയും സഞ്ജുവും. ഇരുവരും ചെയ്യുന്ന ആക്ഷേപ ഹാസ്യ കോമഡി റീലുകൾ വളരെ പെട്ടന്ന് ജനശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി പേരാണ് ഇവരെ പിന്തുടരുന്നത്. അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് മഞ്ജു വാര്യർ. രജനികാന്ത് നായകനായി എത്തിയ വേട്ടയ്യൻ എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയത്.

ബോളിവുഡ് ചിത്രത്തിലും നടി അരങ്ങേറ്റം കുറിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇനി എമ്പുരാൻ, വിടുതലൈ പാർട്ട് ടു എന്നിങ്ങനെയുള്ള ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് നടി. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്.

മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. യുകെ, യുഎസ്‌എ, യുഎഇ എന്നീ 4 രാജ്യങ്ങളിലൂടെയും 8 സംസ്ഥാനങ്ങളിലൂടെയും 14 മാസത്തെ യാത്രയായിരുന്നു എമ്പുരാൻ. പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിൻറെ തീരത്ത് എമ്പുരാൻറെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിൽ കാണാം’, എന്ന് സോഷ്യൽ മീഡിയയിൽ പൃഥ്വിരാജ് കുറിച്ചിരുന്നു.

More in Actress

Trending