Connect with us

യാത്രകളിലാണ് ഞാൻ സന്തോഷം കണ്ടെത്താറുള്ളത്; ചിത്രങ്ങളുമായി മഞ്ജു വാര്യർ

Social Media

യാത്രകളിലാണ് ഞാൻ സന്തോഷം കണ്ടെത്താറുള്ളത്; ചിത്രങ്ങളുമായി മഞ്ജു വാര്യർ

യാത്രകളിലാണ് ഞാൻ സന്തോഷം കണ്ടെത്താറുള്ളത്; ചിത്രങ്ങളുമായി മഞ്ജു വാര്യർ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.

യാത്രകൾ ഏറെയിഷ്ടപ്പെടുന്ന ആളാണ് മഞ്ജു. വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. യാത്രകളിലാണ് ഞാൻ സന്തോഷം കണ്ടെത്താറുള്ളത് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. മുടിയിൽ ചില പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് ഇത്തവണ. അതിന്റെ മാറ്റങ്ങൾ കാണാനുണ്ടെന്നായിരുന്നു ആരാധകർ പറഞ്ഞത്.

ജീവിതം ആസ്വദിക്കാനുള്ളതാണ്. മനോഹരം, ജീവിതത്തിൽ യാത്രകളിലൂടെ സന്തോഷം കണ്ടെത്തുന്ന, എന്നും സന്തോൽമായിരിക്കട്ടെ, മുടി സൂപ്പർ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വാലന്റൈൻസ് ദിവസത്തിൽ എത്തിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു.

പിന്നാലെ സനൽകുമാർ ശശിധരനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയിരിക്കുകയാണ് നടി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സനൽകുമാർ നിലവിൽ അമേരിക്കയിലാണെന്നാണ് വിവരം. ഇയാൾക്കായി ലുക്ക് ഔട്ട് നേട്ടീസും സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇയാളെ വിദേശത്തുനിന്ന് നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് വിവരം. ഇതിനായി അമേരിക്കൻ എംബസിയുമായി പോലീസ് ബന്ധപ്പെടുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നൽകിയിരുന്നു.

അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.

More in Social Media

Trending

Recent

To Top