Malayalam
വല്യ താരമായിട്ടും മഞ്ജു വാര്യർ മനോഹരമായി വസ്ത്രം ധരിച്ച് വരുന്നുണ്ടല്ലോ!, തന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ആളുകൾ ചിത്രീകരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഹണി റോസ് ഓരോ പരിപാടിയ്ക്കും പോകുന്നത്; ഡോ. നിഷ
വല്യ താരമായിട്ടും മഞ്ജു വാര്യർ മനോഹരമായി വസ്ത്രം ധരിച്ച് വരുന്നുണ്ടല്ലോ!, തന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ആളുകൾ ചിത്രീകരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഹണി റോസ് ഓരോ പരിപാടിയ്ക്കും പോകുന്നത്; ഡോ. നിഷ
ഹണി റോസിന് നേരിടേണ്ടി വന്ന കാര്യങ്ങളിൽ വളരെ അധികം വിഷമം ഉണ്ടെങ്കിലും അവർ ചെയ്തത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പബ്ലിക് പോളിസി അനലസിറ്റായ ഡോ നിഷ. ബോബി ചെമ്മണ്ണൂർ ചെയ്ത കാര്യം വളരെയധികം തെറ്റാണ്. നമ്മുടെ നാട്ടിൽ ആർട്ടിക്കിൾ 19 ഉണ്ട്, അതായത് സ്വാതന്ത്രത്തിനുള്ള അവകാശം. സ്വാതന്ത്രിനുള്ള അവകാശം എന്ന് പറഞ്ഞാൽ തോന്ന്യവാസം കാണിക്കാനുള്ള അവകാശം എന്നല്ല. ഇടം പൊരുൾ ഏവൽ എന്ന പ്രമുഖ തമിഴ് കവി തിരുവള്ളുവറിന്റെ ഒരു വാക്കുണ്ട്.
സ്ഥലത്തിന് അനുസരിച്ച് പെരുമാറുകയും വസ്ത്രം ധരിക്കുകയും വേണമെന്നാണ് ആ പറയുന്നതിന്റെ അർത്ഥം. ഹണി റോസിനെതിരെ നടന്ന ബോഡി ഷെയിമിങ്ങിൽ എനിക്ക് വളരെ അധികം ദുഃഖമുണ്ട്. എന്നാൽ ഇടം പൊരുൾ ഏവൽ എന്നത് വളരെ അധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ്. ഇപ്പോൾ കുംഭമേള നടക്കുകയാണല്ലോ. കുംഭമേളയിൽ സ്വാമിമാർ ധരിക്കുന്ന വസ്ത്രം ധരിച്ചുകൊണ്ട് എനിക്ക് സ്കൂളുകളിലും കോളേജുകളിലും പോകാൻ സാധിക്കില്ല.
ഞാൻ ഒരു അധ്യാപികയാണ്. ബിക്കിനിയോ ഷോർട്സോ ഇട്ട് ഞാൻ പഠിപ്പിക്കാൻ പോയാൽ അത് വേറെയാണ് മര്യാദ. അടിസ്ഥാനപരമായ മര്യാദ പാലിക്കുക എന്നുള്ളത് വളരെ അധികം അത്യാവശ്യമായ കാര്യമാണ്. ഹണി റോസ് ആദ്യമായി അല്ല ഇത്തരം ഒരു വിമർശനം കേൾക്കുന്നത്. വിമർശനങ്ങളും ഫീഡ്ബാക്കും അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അവർ ഒരു സെലിബ്രിറ്റി ആണെന്ന് പറയുന്നതിൽ കാര്യമുണ്ടോ. ഏത് ഭാഷയിലേയും സെലിബ്രിറ്റികൾ ട്രോൾ ചെയ്യപ്പെടുന്നുണ്ട്.
എല്ലാതരത്തിലുള്ള വസ്ത്രവും എല്ലാവരും ധരിക്കുന്നുണ്ട്. പക്ഷെ അതിന് അനുസരിച്ചുള്ള ഒരു ഇടവും സ്ഥലവുമുണ്ട്. അവർ സമൂഹത്തിന് കൊടുക്കുന്ന മെസേജ് കുറച്ച് മോശം ആയതുകൊണ്ടാണ് ഇത്രയും വലിയ പ്രശ്നമായി തോന്നുന്നത്. ഹണി റോസ് ഇവിടെ തെറ്റുകാരിയാണെന്ന് അല്ല ഞാൻ പറയുന്നത്. അവർക്ക് നേരിടേണ്ടി വന്ന വിഷയത്തിൽ എനിക്ക് വളരെ അധികം വിഷമമുണ്ട്. എന്നുവെച്ച് അവർ ചെയ്യുന്ന എല്ലാ കാര്യവും ശരിയാണെന്ന് പറയാൻ ആവില്ല.
ബോബി ചെമ്മണ്ണൂർ ചെയ്ത കാര്യം വളരെ മോശമാണ്. അതിന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. അദ്ദേഹം ആരേയും കൊന്നിട്ടൊന്നും ഇല്ലല്ലോ. ഇതിലൂടെ കൂടുതൽ പബ്ലിസിറ്റിയും കൂടുതൽ സിനിമകളും കിട്ടുന്ന തരത്തിലേക്ക് ഹണി റേസിന്റെ പിആർ ടീം ഈ വിഷയത്തെ വളച്ചൊടിക്കുകയാണെന്നേ ഞാൻ പറയുകയുള്ളു. അവർ ഒത്തിരി അന്യഭാഷ ചിത്രങ്ങളിൽ അടക്കം അഭിനയിച്ചിട്ടുള്ള വ്യക്തിയാണ്. എങ്കിൽ പോലും ഈ ഒരു വിഷയത്തിലൂടെ അവരുടെ പോപ്പുലാരിറ്റി ഒന്നുകൂടെ വർധിച്ചു.
രണ്ട് കൈ കൂട്ടിമുട്ടുമ്പോഴാണ് ശബ്ദം ഉണ്ടാകൂ എന്ന കാര്യം നാം മനസ്സിലാക്കണം. ഒരു സെലിബ്രിറ്റി എന്ന് പറയുമ്പോൾ അടിസ്ഥാനപരമായ ചില കാര്യങ്ങൾ പാലിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. അവർ ഏത് തരത്തിലുള്ള വസ്ത്രം വേണമെങ്കിലും ധരിക്കട്ടെ. പക്ഷെ അതിനെല്ലാം അതിന്റെതായ സ്ഥലമുണ്ട്. തന്റെ ഭാഗത്ത് നിന്നും ചില കരുതലുകൾ ഉണ്ടാകേണ്ടതുണ്ടെന്ന് ഹണി റോസ് മനസ്സിലാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അവർ അത് ചെയ്യുമെന്ന് ഞാൻ മനസ്സിലാക്കുന്നു.
അവർ ഏത് തരത്തിലുള്ള വസ്ത്രം ധരിക്കുന്നതിനും എനിക്ക് യാതൊരു പ്രശ്നവുമില്ല. യഥാർത്ഥത്തിൽ ഇവർ ഒരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലേ ചെയ്യുന്നത്. ഈ ലോകത്ത് വേറെ നടിമാരില്ലേ, ആരും ഉദ്ഘാടനത്തിന് പോകുന്നില്ലേ? എന്തുകൊണ്ടാണ് ഇവർക്ക് മാത്രം ഇത്ര വിഷയം വരാൻ കാരണം. അവർ എന്തുവേണമെങ്കിലും ധരിക്കട്ടെ. പക്ഷെ ഒരു സെലിബ്രിറ്റി പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. വല്യ താരമായിട്ടും മഞ്ജു വാര്യർ മനോഹരമായി വസ്ത്രം ധരിച്ച് വരുന്നുണ്ടല്ലോയെന്ന് പറയുമ്പോൾ അവർ ഇരുവരേയും താരതമ്യം ചെയ്യരുതെന്നാണ് ചിലർ പറയുന്നത്.
മഞ്ജു വാര്യറേയും ഹണി റോസിനേയും താരതമ്യം ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ അവരും ഒരു സ്ത്രീയും നടിയും അല്ലേ. അവർ മാത്രമല്ല, വേറെ എത്ര നടിമാരുണ്ട്. അവർക്കൊന്നും ഇല്ലാത്ത പ്രശ്നം ഹണി റോസിന് എങ്ങനെയാണ്. തന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ആളുകൾ ചിത്രീകരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ഓരോ പരിപാടിക്കും പോകുന്നത്. അങ്ങനെ പോകുമ്പോൾ ഇങ്ങനെയുള്ള വിമർശനം ഉണ്ടാകുമെന്ന കാര്യം കൂടി അവർ മനസ്സിലാക്കാണമെന്നും നിഷ പറയുന്നു.
