Actor
ദിലീപിന് വേണ്ടി മൊഴി മാറ്റി മഞ്ജു വാര്യര്‍; വാര്‍ത്ത കേട്ട് ഞെട്ടിയെന്ന് പല്ലിശ്ശേരി
ദിലീപിന് വേണ്ടി മൊഴി മാറ്റി മഞ്ജു വാര്യര്‍; വാര്‍ത്ത കേട്ട് ഞെട്ടിയെന്ന് പല്ലിശ്ശേരി
നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിന്റെ രണ്ടാം ഘട്ട വിസ്താരം ആരംഭിച്ച വേളയിലാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സിനിമാ ലോകത്തെ അറിയാക്കഥകള്‍ പറഞ്ഞ് രംഗത്തെത്താറുള്ള വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോള്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് സിനിമാ ലോകത്തെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും.
തുടക്കം മുതല്‍ കേസില്‍ ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നിന്നിരുന്ന, കേസില്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്ന മഞ്ജു വാര്യര്‍ ഇപ്പോള്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുകയാണ് എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നാണ് പല്ലിശ്ശേരി പറയുന്നത്. ഈ വാര്‍ത്ത അത്രത്തോളം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്താണെന്നുമാണ് പല്ലിശ്ശേരി പറയുന്നത്.
രാത്രി പതിനൊന്നരയോടു കൂടിയാണ് തനിക്ക് ആ കോള്‍ വന്നതെന്നും, ഏറെ വിശ്വസിക്കുവുന്ന കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം വെച്ച് മഞ്ജു വാര്യര്‍ മൊഴി മാറ്റിയെന്നും ഈ വ്യക്തി തന്നോട് പറഞ്ഞുവെന്നാണ് പല്ലിശ്ശേരി പറയുന്നത്. ഇത്തരം വാര്‍ത്തകളൊന്നും വിശ്വസിക്കാന്‍ മണ്ടനല്ല ഞാന്‍, ഇതെങ്ങനെ വിശ്വസിക്കും എന്നുമാണ് താന്‍ മറുപടിയായി ചോദിച്ചത്. തനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. പാറ പോലെ ഉറച്ച് നിന്നിരുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍. ദിലീപുമായും മഞ്ജുവുമായും വളരെ അടുത്ത ബന്ധമുള്ള വ്യക്തികള്‍ പറഞ്ഞിട്ടു പോലും മൊഴി മാറ്റാത്തയാളാണ് മഞ്ജു. സ്വന്തം മകള്‍ വരെ പറഞ്ഞിട്ടും മഞ്ജു അതിന് തയ്യാറായിരുന്നില്ല.
അതെല്ലാം കൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ മഞ്ജു മൊഴി മാറ്റിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ഇതിന് പ്രധാനമായും പലരും പറയുന്നത് ദിലീപിന്റെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. ഇപ്പോള്‍ മകള്‍ അമ്മയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. നാളുകളായി അകന്ന് നില്‍ക്കുന്ന അമ്മയും മകളും ഒന്നിക്കുകയാണ്. ഇതിനിടെ ചെന്നെയില്‍ പഠിക്കുന്ന മകളെ കാണാന്‍ മഞ്ജു എത്തിയെന്നതും വാര്‍ത്തയായിരുന്നു.
ആ ബന്ധം അങ്ങനെ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. അമ്മയോടൊപ്പം താമസിക്കുവാന്‍ ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. അതിനായി മഞ്ജുവിന് മുമ്പില്‍ മകള്‍ ചില നിബന്ധനകളും വെച്ചു. അതിലൊരു കാരണമാണ് ഇത്. ഇങ്ങനെ അച്ഛന് അനുകൂലമായി മൊഴി നല്‍കിയാല്‍ മാത്രമേ എന്നും ഈ മകള്‍ അമ്മയോടൊപ്പം ഉണ്ടാകൂ എന്നാണ് അത്രേ മകള്‍ പറഞ്ഞത്. അതുകൊണ്ടാണ് മഞ്ജുവിന്റെ ഈ മനമാറ്റമെന്നും തന്റെ മകളെ കിട്ടാന്‍ വേണ്ടിയാണ് എല്ലാമെന്നും പറയുന്നുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ വീണ്ടും കണ്ടു മുട്ടാമെന്നും പല്ലിശ്ശേരി പറയുന്നു.
അതേസമയം, 20 സാക്ഷികളെ ആണ് രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കാനുളളത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണമുണ്ടായത്. 39 സാക്ഷികളില്‍ മുഖ്യസാക്ഷിയായ ബാലചന്ദ്ര കുമാര്‍ വിസ്താരത്തിന് ഉടന്‍ കോടതിയില്‍ ഹാജരായേക്കില്ല. ബാലചന്ദ്ര കുമാര്‍ ആശുപത്രിയിലാണ് എന്നാണ് റിപ്പോര്‍ട്ട്.
നടിയെ ആക്രമിച്ച കേസ് വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയായിരുന്നു സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രംഗപ്രവേശം. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ നടന്‍ ദിലീപിന്റെ പങ്ക് സൂചിപ്പിക്കുന്ന നിരവധി ആരോപണങ്ങള്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിക്കുകയുണ്ടായി. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് അടക്കം ബാലചന്ദ്ര കുമാര്‍ ആരോപിച്ചു.
ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതിന് താന്‍ സാക്ഷി ആണെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ പങ്കും അന്വേഷിക്കണമെന്ന് ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറുകയും മാധ്യമങ്ങള്‍ വഴി പുറത്ത് വിടുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. പുതിയ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പോലീസ് പ്രതി ചേര്‍ക്കുകയും ചെയ്തു. ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തില്‍ പത്ത് ദിവസത്തോളം വിസ്തരിച്ചിരുന്നു.. പ്രതിഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയാകാനുണ്ട്. എന്നാല്‍ അനാരോഗ്യം കാരണം ബാലചന്ദ്ര കുമാറിന് ഉടനെ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ല എന്നാണ് വിവരം.
വൃക്ക രോഗത്തെ തുടര്‍ന്നാണ് ബാലചന്ദ്ര കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. രണ്ട് വൃക്കകളും സ്തംഭിച്ച സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ തുടര്‍ച്ചയായ ഡയാലിസിസിന് വിധേയമാക്കുകയാണ്.
