Malayalam
സഹോദരന്റെ മകൾ അവളുടെ ക്ലിപ്പ് വെച്ച് ഹെയർ സ്റ്റൈൽ ചെയ്തപ്പോൾ; പോസ്റ്റുമായി മഞ്ജു വാര്യർ
സഹോദരന്റെ മകൾ അവളുടെ ക്ലിപ്പ് വെച്ച് ഹെയർ സ്റ്റൈൽ ചെയ്തപ്പോൾ; പോസ്റ്റുമായി മഞ്ജു വാര്യർ
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
സോഷ്യൽ മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അവർ പങ്കുവെക്കാറുണ്ട്. മണിക്കൂറുകൾക്ക് മുൻപ് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സഹോദരന്റെ മകൾ അവളുടെ ക്ലിപ്പ് വെച്ച് ഹെയർ സ്റ്റൈൽ ചെയ്തപ്പോൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.
മധു വാര്യരുടെ മകളായ ആവണിയുടെ കരവിരുതാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ആവണിക്കൊപ്പം മത്സരിച്ച് സൈക്കിൾ ചവിട്ടുന്ന വീഡിയോയും ഇടയ്ക്ക് മഞ്ജു പോസ്റ്റ് ചെയ്തിരുന്നു. മഞ്ജു അഭിനേത്രിയായപ്പോൾ സംവിധാനമാണ് തന്റെ വഴിയെന്നായിരുന്നു മധു വാര്യർ പറഞ്ഞത്. അഭിനേതാവായി അരങ്ങേറിയതിന് ശേഷമായിരുന്നു അദ്ദേഹം സംവിധാനത്തിലേയ്ക്ക് തിരിഞ്ഞത്.
ആ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചുവെന്ന് മാത്രമല്ല സഹനിർമ്മാതാവായും മഞ്ജു ഉണ്ടായിരുന്നു. കാലങ്ങളായി മനസിലുള്ള ആഗ്രഹം ചേട്ടൻ സാക്ഷാത്ക്കരിച്ചപ്പോൾ ആ സന്തോഷവും മഞ്ജു പങ്കിട്ടിരുന്നു. അടുത്ത കാലത്തായി നടിയുടെ പേര് വിമർശനങ്ങളിലും ചെന്ന് പെടാറുണ്ട്. വിവാദങ്ങളും വിമർശനങ്ങളും കൂടുമ്പോൾ പോസ്റ്റുകളിലൂടെയായി പരോക്ഷമായി മറുപടി നൽകാറുണ്ട് മഞ്ജു.
ജീവിതം ആസ്വദിച്ച് സന്തോഷത്തോടെയാണ് താൻ മുന്നേറുന്നതെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളായിരുന്നു അടുത്തിടെയായി വന്നിരുന്നത്. അത്ര സുഖകരമായ അവസ്ഥയിലല്ല മഞ്ജു എന്നാരോപിച്ച് ചില പോസ്റ്റുകൾ വൈറലായിരുന്നു. അതിനുള്ള മറുപടിയാണോ ഇപ്പോഴത്തെ പോസ്റ്റ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞാണ് സംവിധായകൻ സനൽകുമാർ രംഗത്തെത്തിയത്. മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു. പിന്നാലെ സനൽകുമാർ ശശിധരനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയിരിക്കുകയാണ് നടി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
സനൽകുമാർ നിലവിൽ അമേരിക്കയിലാണെന്നാണ് വിവരം. ഇയാൾക്കായി ലുക്ക് ഔട്ട് നേട്ടീസും സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ വിദേശത്തുനിന്ന് നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് വിവരം. ഇതിനായി അമേരിക്കൻ എംബസിയുമായി പോലീസ് ബന്ധപ്പെടുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നൽകിയിരുന്നു.
അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും.
