Malayalam
അവർ അഭിനയിച്ച സിനിമകൾ ഞാൻ ആസ്വദിച്ചു കാണാറുണ്ട്, സ്ത്രീകൾക്കും ഇൻഡസ്ട്രിയിൽ ശക്തരായി നിലനിൽക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു; ഇഷ്ടപ്പെട്ട നടിയെ കുറിച്ച് മഞ്ജു വാര്യർ
അവർ അഭിനയിച്ച സിനിമകൾ ഞാൻ ആസ്വദിച്ചു കാണാറുണ്ട്, സ്ത്രീകൾക്കും ഇൻഡസ്ട്രിയിൽ ശക്തരായി നിലനിൽക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു; ഇഷ്ടപ്പെട്ട നടിയെ കുറിച്ച് മഞ്ജു വാര്യർ
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ തനിയ്ക്കേറെെ ഇഷ്ടപ്പെട്ട നടിയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. നയൻതാരയാണ് മഞ്ജു വാര്യരുടെ പ്രിയങ്കരിയായ നടി. തനിക്ക് നയൻതാരയെ വളരെയധികം ഇഷ്ടമാണെന്നും അവർ അഭിനയിച്ച സിനിമകൾ ആസ്വദിച്ച് കാണാറുണ്ടെന്നും മഞ്ജു പറയുന്നു. സിനിമയിൽ സ്ത്രീകൾക്കും ശക്തരായി നിലനിൽക്കാൻ സാധിക്കുമെന്ന് തെളിയിച്ച നടിയാണ് നയൻതാര എന്നാണ് മഞ്ജു പറയുന്നത്.
എനിക്ക് നയൻതാരയെ വളരെയധികം ഇഷ്ടമാണ്. വ്യക്തിപരമായും അറിയാം. അവർ അഭിനയിച്ച സിനിമകൾ ഞാൻ ആസ്വദിച്ചു കാണാറുണ്ട്. സ്ത്രീകൾക്കും ഇൻഡസ്ട്രിയിൽ ശക്തരായി നിലനിൽക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു. അവരെയും അവരുടെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനേയും ഞാൻ ഇഷ്ടപ്പെടുന്നു.
തന്റെ വ്യക്തിജീവിതത്തിലും തൊഴിലിലും ഒന്നും താൻ പ്ലാൻ ചെയ്തതല്ലെന്നും ജീവിതം എങ്ങനെ സഞ്ചരിക്കുന്നുവോ അതിനൊപ്പം താനും ജീവിച്ചുകൊണ്ടിരിക്കുകയാണെന്നും നടി അഭിമുഖത്തിൽ പറയുന്നു. ജീവിതത്തിൽ എന്തുകിട്ടിയോ അതിന് താൻ നന്ദി പറയുന്നെന്നും മഞ്ജു പറഞ്ഞു.
എന്റെ ജീവിതത്തിൽ എനിക്ക് എന്തുകിട്ടിയോ അതിന് ഞാൻ നന്ദി പറയുന്നു. വ്യക്തിജീവിതത്തിലാണെങ്കിലും തൊഴിലിലാണെങ്കിലും ഒന്നും ഞാൻ പ്ലാൻ ചെയ്തതല്ല. ജീവിതം എങ്ങനെ സഞ്ചരിക്കുന്നുവോ അതിനൊപ്പം ഞാനും ജീവിച്ചുകൊണ്ടിരിക്കുന്നു. ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് എന്നുമാണ് മഞ്ജു വാര്യർ അഭിമുഖത്തിൽ പറഞ്ഞത്.
ആരാധകർ ലേഡി സൂപ്പർ സ്റ്റാർസ് എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് മഞ്ജു വാര്യരും നയൻതാരയും. രണ്ട് പേരുടെയും കരിയറും ജീവിതത്തിലുമുണ്ടായ നാടകീയ സംഭവങ്ങൾ ഒന്നിലേറെയാണ്. ഇരുവരുടെയും ജീവിതത്തിൽ ഏറെ നാടകീയ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇവരുടെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എടുത്ത് പറയേണ്ടതില്ല.
എന്നാൽ മുമ്പത്തേക്കാൾ ശക്തിയിൽ ജീവിതത്തിൽ മുന്നേറാൻ നയൻതാരയ്ക്കും മഞ്ജു വാര്യർക്കും കഴിഞ്ഞു. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകർക്കാണ് മഞ്ജുവിനോടും നയൻതാരയോടും കൂടുതൽ മമത. ഇവർ സ്ത്രീകൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. ഇവർ സ്ത്രീകൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. പൊതുസമൂഹത്തിൽ ലഭിക്കുന്ന ബഹുമാന്യ സ്ഥാനം മനസിലാക്കുന്നവരുമാണ് ഇവർ.
അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.
