Connect with us

മഞ്ജു ഒരു ഇടവേളയെടുത്ത് വലിയൊരു തിരിച്ച് വരവ് നടത്തുകയാണ് നല്ലത്; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ

Actress

മഞ്ജു ഒരു ഇടവേളയെടുത്ത് വലിയൊരു തിരിച്ച് വരവ് നടത്തുകയാണ് നല്ലത്; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ

മഞ്ജു ഒരു ഇടവേളയെടുത്ത് വലിയൊരു തിരിച്ച് വരവ് നടത്തുകയാണ് നല്ലത്; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയും സംഘടന പിരിച്ചുവിടുകയും ചെയ്തത്. ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറയുന്നത്. മോഹൻലാലിനൊപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചതോടെ സംഘടന തന്നെ തലകീഴായി മറിഞ്ഞിരിക്കുകയാണ്.

ഈ വേളയിൽ മലയാള സിനിമകൾക്ക് കാര്യമായി ജനപ്രീതി ലഭിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ തിയേറ്ററിലെത്തിയ ചിത്രങ്ങൾക്ക് ജനപ്രീതിയില്ലെന്നുമാണ് ചില യൂട്യൂബ് ചാനലുകൾ പറയുന്നത്. മഞ്ജു വാര്യരുടെയും മീര ജാസ്മിന്റെയും ചിത്രങ്ങൾക്ക് പ്രേക്ഷകർ കയറുന്നില്ലെന്നും രണ്ട് സൂപ്പർ നായികമാർക്കും പഴയ ആ ജനപ്രിതീയില്ലെന്നുമാണ് പറയുന്നത്.

മഞ്ജുവിനെയാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മഞ്ജുവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിവരവും പുറത്ത് എത്തുന്നത്. ഇതിന് മുമ്പ് ദിലീപിനായിരുന്നു ഈ അവസ്ഥ. എന്നാൽ ഇപ്പോൾ അത് മഞ്ജുവിന് ആയിരിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

അടുത്ത കാലങ്ങളിലായി മലയാളത്തിൽ റിലീസാകുന്ന മഞ്ജു വാര്യർ ചിത്രങ്ങൾക്കൊന്നും തന്നെ പ്രതീക്ഷിച്ച ജനപ്രീതി സ്വന്തമാക്കാനോ തിയേറ്ററുകളിൽ ആളുകളെ കൂട്ടാനോ കഴിഞ്ഞിരുന്നില്ല. തമിഴിൽ മഞ്ജുവിന് തിരക്കേറുന്നുണ്ടെങ്കിലും മഞ്ജു കേന്ദ്ര കഥാപാത്രമായി എത്തുന്നത് കൂടുതലും മലയാളത്തിലാണ്. അതിനാൽ തന്നെ മലയാളി പ്രേക്ഷകർ ദിലീപിനെ തഴഞ്ഞതു പോലെ മഞ്ജുവിനെയും തഴയുന്നുവെന്നും അങ്ങനെയെങ്കിൽ ദിലീപിന് കിട്ടിയിതിനേക്കാൾ വലിയ പണിയാണ് മഞ്ജുവിന് ലഭിക്കുകയെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

മാത്രമല്ല, ഇനി മഞ്ജുവിന് സിനിമകൾ കുറയുവെന്നും മലയാള സിനിമ തന്നെ ഇത്തരത്തിൽ വലിയൊരു പ്രതിസന്ധിയിൽ നിൽക്കവെ പരീക്ഷണങ്ങൾക്ക് നിർമാതാക്കൾ മുതിരില്ലെന്നും മഞ്ജു ഒരു ഇടവേളയെടുത്ത് വലിയൊരു തിരിച്ച് വരുകയാണെന്നുമാണ് നല്ലതെന്നും പലരും പറയുന്നത്. അതേസമയം, ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്പ് നിരവധി അവസരങ്ങൾ ലഭിച്ച ഒരു നടിയ്ക്ക് ഡബ്ല്യുസിസി അംഗമായ ശേഷം അവസരങ്ങൾ ഇല്ലാതായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മാത്രമല്ല, ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരേയൊരു അംഗത്തിന് മാത്രം കൈനിറയെ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി പറഞ്ഞതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി പരാമർശിക്കുന്ന നടി ആരാണെന്ന് വ്യക്തമല്ല.

എന്നാൽ ഈ നടി മഞ്ജു വാര്യരാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. മഞ്ജു വാര്യർക്ക് മാത്രമാണ് തുടരെത്തുടരെ സിനിമയിൽ അവസരം ലഭിക്കുന്നത്. മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത് മഞ്ജു വാര്യർ മാത്രമാണെന്നുമായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. ഇതിന്റെ പേരിൽ നടിയ്ക്കെതിരെ കടുത്ത പവിമർശനം ഉയർന്ന് വന്നിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ തന്നെ ഏറെ ചർച്ചയായ സിനിമയാണ് മഞ്ജു വാര്യ്രുടെ ഫൂട്ടേജ്. വിശാഖ് നായരും ഗായത്രി അശോകും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ.

More in Actress

Trending

Recent

To Top