Connect with us

ഒടുവിൽ അവർ വീണ്ടും ഒന്നിച്ചു! മലയാളികൾ കാണാൻ ആഗ്രഹിച്ചു, കാത്തിരുന്ന ആ ചിത്രം പുറത്ത്! ആഘോഷമാക്കി ആരാധകർ

Actress

ഒടുവിൽ അവർ വീണ്ടും ഒന്നിച്ചു! മലയാളികൾ കാണാൻ ആഗ്രഹിച്ചു, കാത്തിരുന്ന ആ ചിത്രം പുറത്ത്! ആഘോഷമാക്കി ആരാധകർ

ഒടുവിൽ അവർ വീണ്ടും ഒന്നിച്ചു! മലയാളികൾ കാണാൻ ആഗ്രഹിച്ചു, കാത്തിരുന്ന ആ ചിത്രം പുറത്ത്! ആഘോഷമാക്കി ആരാധകർ

കുറച്ചു ദിവസങ്ങൾക്കു മുൻപ് നടി മഞ്ജു വാര്യർ ആരാധകരോടു താൻ ഒരു യാത്ര പോകുന്നെന്ന കാര്യം പറഞ്ഞിരുന്നു. അതിനു ശേഷം മഞ്ജുവിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിറയുന്നത് യാത്രാചിത്രങ്ങളാണ്. ഇറ്റലിലേയ്ക്കായിരുന്നു മഞ്ജുവിന്റെ യാത്ര. റോമും ജെറുസലേമുമൊക്കെ ചുറ്റിനടന്ന് കാണുകയാണ് മലയാളത്തിന്റെ സുപ്പർസ്റ്റാർ.

താരങ്ങളായ രമേഷ് പിഷാരടിയും മിഥുൻ രമേഷുമുണ്ട് മഞ്ജുവിനൊപ്പം. ഡിസംബർ മിസ്റ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നും താരങ്ങളുടെ ഒരു സംഘം തന്നെ അടുത്തിടെ ജെറുസലേമിൽ എത്തിയിരുന്നു.ഇതിനായാണ് മഞ്ജുവും അവിടെയെത്തിയത്. താരങ്ങളായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്,നീരജ് മാധവ് എന്നിവരും ഷോയുടെ ഭാഗമായി എത്തിയിരുന്നു. യാത്രയ്ക്കിടയിൽ ബത്ലഹേം വീഥികളിൽ ചുറ്റികറങ്ങുന്ന മഞ്ജുവിന്റെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗം ആയിക്കൊണ്ടിരിക്കുകയാണ് മഞ്ജുവിന്റെയും കുഞ്ചാക്കോ ബോബന്റെയും ചിത്രം. കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, മഞ്ജു വാര്യർ, മിഥുൻ തുടങ്ങിയവർ ഇറ്റലിയിൽ നിന്നും പങ്കുവെച്ച ചിത്രമാണിത്. ഇതിൽ മഞ്ജുവിന്റെയും കുഞ്ചാക്കോ ബോബന്റെയും ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ജുവും ചാക്കോച്ചനും ഒരുമിച്ച് വർഷങ്ങൾക്ക് മുമ്പെടുത്ത ഒരു ഫോട്ടോഷൂട്ടിലെ ചിത്രവും ഇപ്പോഴത്തെ യാത്രയുടെ ചിത്രവും ചേർത്ത് വെച്ചിരിക്കുകയാണ് ആരാധകർ.

കൗതുകരമെന്നോണം ഈ ചിത്രങ്ങൾ തമ്മിൽ സമാനതകൾ ഏറെയാണ്. രണ്ട് പേരുടെയും പ്രസരിപ്പും ചുറുചുറുക്കും അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്നു എന്ന് ആരാധകർ പറയുന്നു. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ ഇക്കാര്യം കമന്റ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യർ ഈ ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും പങ്കു വെച്ചിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കൾ കൂടിയായ മഞ്ജു വാര്യർക്കും കുഞ്ചാക്കോ ബോബനും കരിയറിൽ സമാനതകളേറെയാണ്. ഒരു കാലത്ത് മലയാളി പ്രേക്ഷക ഹൃദയം കവർ‌ന്ന് ഐക്കണിക് മുഖങ്ങളായി മാറിയ താരങ്ങളാണ് മഞ്ജുവും ചാക്കോച്ചനും. പിന്നീട് മഞ്ജു വിവാഹം കഴിച്ച് സിനിമാ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷയായി. കുഞ്ചാക്കോ ബോബനും വ്യക്തിപരമായ കാരണങ്ങളാൽ സിനിമകളിൽ നിന്ന് കുറേക്കാലം മാറി നിന്നു. ഏറെ നാൾ സിനിമകളിൽ കാണാതിരുന്നിട്ടും ഇരുവരെയും പ്രേക്ഷകർ മറന്നില്ല. രണ്ട് പേരും തിരിച്ച് വരവ് നടത്തിയപ്പോൾ ഇരുവർക്കും വലിയ സ്വീകാര്യത ലഭിച്ചു. കുറേക്കൂടി മഞ്ജുവിന്റെ തിരിച്ച് വരവാണ് വലിയ തോതിൽ ആഘോഷിക്കപ്പെട്ടത്. കുഞ്ചാക്കോ ബോബൻ ചെറിയ സിനിമകളിലൂടെ പതിയെ സ്ഥാനം തിരികെ പിടിക്കുകയായിരുന്നു.

തിരിച്ചു വരവിൽ രണ്ട് പേർക്കും പ്രകടമായ മാറ്റമാണ് ഉണ്ടായത്. സ്റ്റെെലിഷ് ലുക്കിൽ തിളങ്ങിയ മഞ്ജു ഇന്ന് കേരളത്തിൽ ഏറെ ആരാധിക്കപ്പെടുന്ന സൂപ്പർ സ്റ്റാർ ആണ്. പഴയ ചോക്ലേറ്റ് ബോയ് ഇമേജ് മാറ്റി വെച്ച് കുഞ്ചാക്കോ ബോബൻ അഭിനയ പ്രാധാന്യമുള്ള മികച്ച സിനിമകളുടെ ഭാഗമാവുന്നു.

മഞ്ജുവിന്റെ തിരിച്ചു വരവിലും കുഞ്ചാക്കോ ബോബന്റെ സാന്നിധ്യം ഉണ്ടായിരുന്നു. രണ്ടാം വരവിൽ മഞ്ജു ചെയ്ത ആദ്യ സിനിമ ഹൗ ഓൾഡ് ആർ യുവിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. പിന്നീട് വേട്ട എന്ന സിനിമയിലും മഞ്ജുവും കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിച്ചു. വ്യക്തി ജീവിതത്തിൽ മഞ്ജുവും കുഞ്ചാക്കോ ബോബനും നല്ല സുഹൃത്തുക്കളാണ്. കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെയും സുഹൃത്ത് ആണ് മഞ്ജു. ഒത്തു ചേരലിന്റെ ചിത്രങ്ങൾ ഇരുവരും പങ്ക് വെക്കാറുണ്ട്.

കരിയറിൽ തങ്ങളുടേതായ തിരക്കുകളിലാണ് മഞ്ജുവും കുഞ്ചാക്കോ ബോബനും. അറിയിപ്പ് ആണ് കുഞ്ചാക്കോ ബോബന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആയിഷ ആണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അടുത്ത വർഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. അടുത്തിടെ സിനിമയുടെ ട്രെയ്ലറും പാട്ടുകളും പുറത്തിറങ്ങിയിരുന്നു.

More in Actress

Trending