Connect with us

ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല ; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ

Movies

ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല ; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ

ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല ; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ

കലോത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജു വാര്യർ. മികവുറ്റ വേഷങ്ങൾ ചെയ്തു മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ ആയി മാറി മഞ്ജു. “കളിവീട്”, “സമ്മർ ഇൻ ബത്ലഹേം”, “കന്മദം”, “ആറാം തമ്പുരാൻ” തുടങ്ങിയ ശക്തമായ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരം ജനപ്രിയ നടൻ ദിലീപിനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു.വിവാഹത്തിനു ശേഷം കുടുംബജീവിതം ആസ്വദിക്കുകയായിരുന്നു താരം. മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വേർപിരിയൽ. വിവാഹമോചനത്തിനു ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് മഞ്ജു വാര്യർ.

നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു സിനിമ പ്രേക്ഷകർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൌ ഓൾഡ് ആർ യു ” എന്ന ചിത്രത്തിലൂടെ ആണ് താരം ഗംഭീര തിരിച്ചുവരവ് നടത്തിയത്.രണ്ടാം വരവിലെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നേറുകയാണ് താരം. ഇക്കുറി കൂടുതൽ ചെറുപ്പമായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്. യുവനടിമാരെ പോലും വിസ്മയിപ്പിച്ചു കൊണ്ടുള്ള മഞ്ജുവിന്റെ പല ലുക്കുകളും വൈറൽ ആകാറുണ്ട്.

തിരിച്ചുവരവിൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജിതമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുണിവ്. ആദ്യ ചിത്രം ധനുഷിന്റെ ‘അസുരൻ’ ആയിരുന്നു.

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് എന്ന ചിത്രത്തിന്റെ സ്റ്റില്ലുകൾ പങ്കുവച്ചു മഞ്ജു വാര്യർ. അജിത്തിന്റെയും മഞ്ജു വാര്യരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല എന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ കുറിപ്പുമാണ് മഞ്ജു ചിത്രങ്ങൾ പങ്കുവച്ചത്.

മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. ത്രില്ലർ ഗണത്തിൽപ്പെട്ട തുനിവ് ജനുവരിയിൽ പൊങ്കൽ റിലീസായാണ് എത്തുന്നത്.ഒരു ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം. അജിത്തും മഞ്ജു വാര്യരും സംഘവുമാണ് മോഷണത്തിന് പിന്നിൽ. നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കുശേഷം എച്ച്. വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം ബോണി കപൂർ ആണ് നിർമ്മാണം. വീര, സമുദ്രകനി, ജോൺ കൊക്കൻ, തെലുങ്ക് നടൻ അജയ് എന്നിവരാണ് മറ്റു താരങ്ങൾ. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.

“കോവലമൊരു ബാങ്ക് മോഷണം മാത്രമല്ല സിനിമയുടെ പ്രമേയം. ഇതൊരു ആക്ഷൻ ത്രില്ലർ കൂടിയാണെന്ന് സംവിധായകൻ വിനോദ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അജിത്ത് ഇരട്ടവേഷത്തിലാണെന്ന റിപ്പോർട്ടും സംവിധായകൻ നിഷേധിച്ചിരുന്നു. അജിത്, മഞ്ജു വാരിയർ , അമീർ , പവനി റെഡ്ഡി, സിബി ഭാവന എന്നിവരാണ് ചിത്രത്തില്മോഷ്ടാക്കളായി എത്തുന്നത്. ഈ ടീമിനെ പിടിക്കാൻ തു നിഞ്ഞിറങ്ങുന്ന പൊലീസ് ആയി സമുദ്രക്കനി എത്തുന്നുണ്ട്്.”

“ചിത്രത്തിൽ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ് കൊക്കന് ആയിരിക്കുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ ; സൂചിപ്പിക്കുന്നത. കെജിഎഫ്, സർപ്പറ്റ് പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ് കൊക്കന് നിരവ് ഷായാണ് ചിത്രത്തിന്റെ;ഛായാഗ്രഹണം നിർവഹിക്കുന്നത്ചിത്രത്തിന് സംഗീതം നൽകുന്നത് ജിബ്രാനാണ് . അജിത് ചിത്രം ‘തുണിവി’ലൂടെ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി മഞ്ജു വാര്യർ.

മഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. തുണിവിലെ ഗാനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പാട്ട് കേൾക്കാനായി കാത്തിരിക്കുകയാണെന്നും ചിത്രത്തിലെ നായികകൂടിയായ മഞ്ജു പറഞ്ഞു. ചിത്രം പാൻ ഇന്ത്യൻ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളിൽ ആയിരിക്കും സിനിമയുടെ റിലീസ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top