Connect with us

എന്തൊരു കൂളാണ് മഞ്ജു നിങ്ങള്‍ ; വീഡിയോ ഏറ്റെടുത്ത ആരാധകർ !

Movies

എന്തൊരു കൂളാണ് മഞ്ജു നിങ്ങള്‍ ; വീഡിയോ ഏറ്റെടുത്ത ആരാധകർ !

എന്തൊരു കൂളാണ് മഞ്ജു നിങ്ങള്‍ ; വീഡിയോ ഏറ്റെടുത്ത ആരാധകർ !

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്കളങ്കമായ പുഞ്ചിരിയുമായി മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ് മഞ്ജു വാര്യരുടേത്
നൃത്തരംഗത്തുനിന്നും ചലച്ചിത്രലോകത്തെത്തിയ മഞ്ജു, പതിനേഴാം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയുടെ ഭാഗമായത്. 1996 ൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലെത്തി. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം മഞ്ജുവിന് നേടിക്കൊടുത്തു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയം ദേശീയ പുരസ്‌കാര സമിതിയുടെ പ്രത്യേക പരാമർശത്തിന് അര്‍ഹയാക്കി. സിനിമയില്‍ വന്ന് മൂന്നുവർഷത്തിനുള്ളിൽ തൂവല്‍ക്കൊട്ടാരം, ആറാം തമ്പുരാന്‍, കന്മദം, ദയ, കളിയാട്ടം, സമ്മർ ഇൻ ബെത്‌ലഹേം, പത്രം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ശക്തമായ വേഷങ്ങള്‍ അടക്കം ഇരുപതോളം മലയാളചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷകരുടെയും നിരൂപകരുടെയും അംഗീകാരം നേടിയ നായികയായി മാറി.

ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്ത് നിന്നും നീണ്ട പതിനാല് വര്ഷം വിട്ടുനിന്ന മഞ്ജു, വിവാഹമോചിതയായ ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്‍റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക്‌ തിരിച്ചെത്തിയത്‌. തുടര്‍ന്ന് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ സിനിമയിലെ തന്‍റെ രണ്ടാം ഇന്നിങ്ങിന്സിനു തുടക്കമിട്ട മഞ്ജു ഇത്രയും വര്‍ഷത്തെ ഇടവേള തന്‍റെ ജനപ്രീതിയെ തെല്ലും ബാധിച്ചിട്ടില്ല എന്ന് തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ തെളിയിച്ചുകൊണ്ട് മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള നടിയായി ജൈത്രയാത്ര തുടരുന്നു. എന്നും എപ്പോഴും, റാണി പത്മിനി, ഒടിയന്‍, ഉദ്ദാഹരണം സുജാത, ലൂസിഫര്‍, ദി പ്രീസ്റ്റ് തുടങ്ങിയവയാണ് ഇക്കാലയളവിലെ

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്തോ-അറബിക് ചിത്രമാണ് ആയി
പുതിയ ചിത്രമായ ‘ ആയിഷ’ യുടെ ലോഞ്ചിനായി സൗദി അറോബ്യയില്‍ എത്തിയപ്പോഴുള്ള മഞ്ജു വാര്യര്‍ രുടെ ചില ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത് . ചിത്രത്തിലെ പ്രഭുദേവ കൊറിയോഗ്രാഫ് ചെയ്ത് മഞ്ജു നൃത്തം ചെയ്യുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സൗദിയിലെത്തിയ മഞ്ജു അവതാരകന്‍ മിഥുനൊപ്പം ബൗളിങ്ങ് ഗെയിം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മഞ്ജു തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈയിലിലൂടെ വീഡിയോ പങ്കുവച്ചത്. ‘ എന്തൊരു കൂളാണ് മഞ്ജു നിങ്ങള്‍’ എന്നാണ് ഒരു ആരാധകന്റെ കമന്റുകള്‍. മഞ്ജുവിന്റെ നല്ല സമയം തെളിഞ്ഞു , മൊത്തത്തിൽ ഇപ്പോൾ സന്തോഷമാണല്ലോ എന്നൊക്കെയാണ് കമെന്റുകൾ വളരെ ആസ്വദിച്ചു ഗെയിം കളിക്കുന്ന മഞ്ജുവിനെ വീഡിയോയില്‍ കാണാനാകും. സന്തോഷത്തില്‍ ചെറിയ നൃത്ത ചുവടുകളും മഞ്ജു ചെയ്യുന്നുണ്ട്.

വലിയ സ്വീകരണമാണ് മഞ്ജുവിനു സൗദിയില്‍ ലഭിച്ചത്. ആമിര്‍ പാലയ്ക്കലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആയിഷ’ യില്‍ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് ആസിഫ് കക്കോടിയാണ്. എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

തന്‍റെ സിനിമാ ജീവിതത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന കഥാപാത്രമാണ് ആയിഷ. ഇത്തരം കഥാപാത്രങ്ങൾ ലഭിക്കുക എന്നത് ഒരു ഭാഗ്യമാണ്. അത് അപൂർവമായേ ലഭിക്കാറുള്ളൂ. അത്തരം ഭാഗ്യങ്ങളുടെ നിറവിലാണ് താനെന്ന് മഞ്ജു പറഞ്ഞു. ജിദ്ദയിലെ ജനക്കൂട്ടം തന്നെ അതിശയിപ്പിച്ചു. റിയാദിൽ അത് വിസ്മയമായി മാറി. ദമ്മാമിലെ ജനക്കൂട്ടം എന്‍റെ എല്ലാ ധാരണകളെയും തകർത്തെറിഞ്ഞെന്നും അവർ പറഞ്ഞു. ദമ്മാമിന്‍റെ മണ്ണിലെത്തി മലയാളത്തിന്‍റെ ‘ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞത്

More in Movies

Trending

Recent

To Top