Life Style
ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല; ഉര്‍വശിയെ പുകഴ്ത്താന്‍ മഞ്ജുവിനെ കുറ്റം പറയണോ എന്ന് സോഷ്യല്‍ മീഡിയ
ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല; ഉര്‍വശിയെ പുകഴ്ത്താന്‍ മഞ്ജുവിനെ കുറ്റം പറയണോ എന്ന് സോഷ്യല്‍ മീഡിയ
മലയാള സിനിമാ ലോകത്ത് മികച്ച നടിയാരാണ് എന്നുള്ള ചര്‍ച്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശോഭന, ഉര്‍വശി, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഈ മൂന്ന് നടിമാരെ വെച്ചാണ് പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറ്. മൂന്ന് നടിമാരും മികച്ച പ്രകടനം സിനിമകളില്‍ കാഴ്ച വെച്ചവരാണ്. ഒന്നിനൊന്ന് മികച്ച കലാപ്രതിഭകളാണ് മൂവരും എന്നതില്‍ തര്‍ക്കമില്ല.
മഞ്ജുവും ശോഭനയും നൃത്തത്തിലൂടെ കൂടെ പേരെടുത്തെങ്കിലും ഉര്‍വശിയെ സംബന്ധിച്ച് അവരുടെ അഭിനയമായിരുന്നു പ്രധാന ഹൈലൈറ്റ്. ഉര്‍വശിയുടെ അഭിനയത്തെക്കുറിച്ച് ഉലകനായകന്‍ കമലാഹാസന്‍ വാചാലനായിട്ടുണ്ട്. അന്നും ഇന്നും പ്രസക്തമാണ് സിനിമാ ലോകത്ത് ഉര്‍വശിയുടെ സ്ഥാനം. നായികാ സ്ഥാനത്ത് ഈ പ്രായത്തിലും തുടരാന്‍ ഉര്‍വശിക്ക് കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. തമിഴില്‍ ചെറിയ. വേഷങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും മലയാളത്തില്‍ തനിക്ക് പ്രാധാന്യമുള്ള വേഷങ്ങളെ ചെയ്യൂ ഉര്‍വശിക്ക് നിര്‍ബന്ധം ഉണ്ട്.
മലയാളത്തില്‍ സിനിമകള്‍ ശ്രദ്ധിച്ചേ ഉര്‍വശി തെരഞ്ഞെടുക്കാറും ഉള്ളൂ. മലയാള സിനിമയില്‍ ഇന്ന് താരമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മഞ്ജു വാര്യര്‍ ആണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയാണ് മഞ്ജുവിനെ ആരാധകര്‍ കാണുന്നത്. പ്രതിഫലത്തില്‍ മലയാളത്തില്‍ ഇന്ന് മറ്റേതൊരു നടിയേക്കാളും മുന്നിലാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വശി ആണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നടി മഞ്ജു പിള്ള.
‘ഉര്‍വശിയെ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മിഥുനം ആണ്. ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല. നായികാ സ്ഥാനത്ത്. എത്രയൊക്കെ പറഞ്ഞാലും എന്റെ മനസ്സിലേ ലേഡി സൂപ്പര്‍ സ്റ്റാര്‍ അന്നും ഇന്നും ഉര്‍വശി ആണ്’
‘അവര്‍ എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ടൈപ് കാസ്റ്റ് ആയില്ല. അത് കൊണ്ടാണ് അവര്‍ തല ഉയര്‍ത്തി നിന്ന് പറഞ്ഞത് ഞാന്‍ ഒരു നായകന്റെയും നായിക അല്ല ഡയരക്ടരുടെ ആര്‍ട്ടിസ്റ്റ് ആണെന്ന്. അവര്‍ക്ക് അത്ര കോണ്‍ഫിഡന്‍സ് ആണ്,’ എന്നും മഞ്ജു പിള്ള പറഞ്ഞതിങ്ങനെ.
മഞ്ജു വാര്യരെ പരോക്ഷമായി കുത്തിപ്പറഞ്ഞതാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ഉയരുന്ന ചോദ്യം. മലയാളത്തില്‍ ഇപ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് മഞ്ജുവിനെ മാത്രമാണ്. അവരെ അല്ലേ നടി ഉദ്ദേശിച്ചതെന്നാണ് ചോദ്യം.
ലേഡി സൂപ്പര്‍ സ്റ്റാറും മികച്ച നടിയും എന്നത് വ്യത്യസ്തമാണെന്ന് പലരും മഞ്ജു പിള്ളയോടായി പറയുന്നു. ഫാന്‍ ബേസ് ഉള്ളവരും തിയേറ്ററില്‍ ആളെ എത്തിക്കാന്‍ കഴിയുന്നവരെയുമാണ് സൂപ്പര്‍ താരം എന്ന് വിളിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉര്‍വശിയെ പുകഴ്ത്താന്‍ മറ്റൊരു നടിയെ ഇകഴ്‌ത്തേണ്ട കാര്യമുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്.
മഞ്ജു വാര്യര്‍ സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയിട്ട് കുറച്ച് വര്‍ഷങ്ങളേ ആയുള്ളൂ. നീണ്ട 13 വര്‍ഷം നടി സിനിമയില്‍ അഭിനയിച്ചിട്ടില്ല. അന്നും ഉര്‍വശിയും ശോഭനയുമൊക്കെ സിനിമാ രംഗത്ത് ഉണ്ടായിരുന്നു.
എന്ത് കൊണ്ട് അവരെ തേടി സിനിമകള്‍ വന്നില്ലെന്നും അവരെ അന്ന് പ്രശംസിക്കാത്തതിന് കാരണം എന്താണെന്നും ചോദിക്കുന്നവരുണ്ട്. ഇനി ഉര്‍വശി മലയാളത്തില്‍ സജീവമായാല്‍ ഇവരെയും ഓവര്‍ റേറ്റഡ് എന്ന് പറഞ്ഞ് ഒരു വിഭാ?ഗം തള്ളിക്കളയുമെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നുണ്ട്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
അസുരന്‍ എന്ന ധനുഷ് ചിത്രത്തിന് പിന്നാലെ അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും മഞ്ജു നായികയായി എത്തിയിരുന്നു. തമിഴ് സൂപ്പര്‍ താരം അജിത് നായകനായ ചിത്രത്തില്‍ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്. നിലമ്പൂര്‍ ആയിഷയുടെ ജീവിത കഥയാണ് ആയിഷ പറയുന്നത്. കുറേക്കാലത്തിന് ശേഷമാണ് മഞ്ജു വാര്യരെ തേടി മലയാളത്തില്‍ ഒരു ഹിറ്റ് സിനിമ വരുന്നത്.
