featured
ആദ്യ ഭർത്താവിൽ നിന്നും സാമ്പത്തിക സഹായമൊന്നും വേണ്ടെന്ന് പറഞ്ഞ് പുതിയ ജീവിതം തുടങ്ങി! കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ കുടുംബ കോടതിയിൽ നിന്നും ഇറങ്ങിയ സ്ത്രീയിൽ നിന്നും ഈ ലെവലിലേക്ക്; പുതിയ സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ
ആദ്യ ഭർത്താവിൽ നിന്നും സാമ്പത്തിക സഹായമൊന്നും വേണ്ടെന്ന് പറഞ്ഞ് പുതിയ ജീവിതം തുടങ്ങി! കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ കുടുംബ കോടതിയിൽ നിന്നും ഇറങ്ങിയ സ്ത്രീയിൽ നിന്നും ഈ ലെവലിലേക്ക്; പുതിയ സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ
മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഏത് കഥാപാത്രവും മഞ്ജുവിന്റെ കൈകളിൽ ഭദ്രമാണ്. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ മഞ്ജു ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്നു.
സിനിമയ്ക്കപ്പുറത്ത് മഞ്ജു സ്ത്രീകളെ പല രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. തകർന്ന വിവാഹ ബന്ധം, മധ്യ വയസ്കിൽ സിനിമയിലേക്കുള്ള തിരിച്ച് വരവ്, അച്ഛന്റെ മരണ തുടങ്ങി പല പ്രശ്നങ്ങൾ മഞ്ജു അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം ചിരിച്ച് കൊണ്ട് നേരിടാൻ മഞ്ജുവിന് കഴിഞ്ഞു എന്നതാണ് ആരാധകരെ നടിയോട് അടുപ്പിക്കുന്നത്. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ മഞ്ജു കുടുംബ കോടതിയിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന കാഴ്ച ഇന്നും ആരാധകരുടെ മനസ്സിലുണ്ട്.
ആദ്യ ഭർത്താവിൽ നിന്നും സാമ്പത്തിക സഹായമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മഞ്ജു പുതിയൊരു ജീവിതം തുടങ്ങുന്നത്. അവിടെ നിന്നും പതിയെ നടി ഓരോ നേട്ടങ്ങൾ നേടിയെടുത്തു. സാഹസികതകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണിപ്പോൾ മഞ്ജു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. സൗബിൻ ഷാഹിറിനൊപ്പം നടത്തിയ ബൈക്ക് റൈഡിന്റെ ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഞാൻ നേരിടാൻ തയ്യാറാവാത്ത പ്രശ്നങ്ങളാണ് എന്റെ പരിമിതികളാവുന്നത് എന്നാണ് മഞ്ജു ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ബൈക്ക് റൈഡിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും മഞ്ജു വ്യക്തമാക്കി. ചിത്രങ്ങൾക്ക് താഴെ നിരവധി പേർ കമന്റുകളുമായെത്തി.
സിനിമയിലേക്കുള്ള രണ്ടാം വരവിൽ തന്നെ നടി ഡ്രെെവിംഗ് പഠിച്ചു. എല്ലായിടത്തും ഒറ്റയ്ക്ക് ഡ്രെെവ് ചെയ്ത് കൂളായി പോവുന്ന മഞ്ജു ഏവർക്കും പ്രചോദനകരമാണ്.
പ്രായമോ പരിമിതികളോ തന്റെ ജീവിതത്തിന് ഇനിയൊരു വിലങ്ങു തടിയാവരുതെന്ന് മഞ്ജുവിന് നിർബന്ധമുണ്ടെന്ന് ആരാധകർ പറയുന്നു. തുനിവ് എന്ന സിനിമയ്ക്കിടെയാണ് മഞ്ജുവിന് ബൈക്ക് റൈഡിംഗിനോട് താൽപര്യം വരുന്നത്. സിനിമയുടെ ഷൂട്ടിംഗിനിടെ നടൻ അജിത്തിനൊപ്പം മഞ്ജു റൈഡിംഗിന് പോയിരുന്നു. സിനിമ റിലീസ് ചെയ്ത് കുറച്ച് നാളുകൾക്കുള്ളിൽ മഞ്ജു ബൈക്ക് സ്വന്തമായി വാങ്ങുകയും ചെയ്തു.
തനിക്ക് ബൈക്ക് ഓടിച്ച് പരിചയമില്ലെന്ന് മഞ്ജു അന്ന് പറഞ്ഞിരുന്നു. ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ഇതിൽ ആയിഷ ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ളരിപട്ടണത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നടിയുടെ വരും സിനിമകളുടെ പ്രഖ്യാപനമൊന്നും അടുത്തിടെ വന്നിട്ടില്ല. ഹിന്ദിയിൽ മാധവനൊപ്പം ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കരിയറിന്റെ രണ്ടാം വരവിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ചില പാളിച്ചകൾ മഞ്ജുവിന് വന്നിട്ടുണ്ട്. രണ്ടാം വരവിൽ ചെയ്തതിൽ പരാജയപ്പെട്ട നിരവധി സിനിമകളുണ്ട്. എന്നാൽ നടിയുടെ താരമൂല്യത്തെ ഇത് ബാധിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. തമിഴിൽ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളാണ് മഞ്ജു വാര്യർ ചെയ്തത് ഇവ രണ്ടും ഹിറ്റായി. രണ്ട് സിനിമകളിലും വ്യത്യസ്തമായ കഥാപാത്രവും മഞ്ജുവിന് ലഭിച്ചു. നടിക്ക് തമിഴകത്ത് സ്വീകാര്യത ഏറി വരികയാണ്. മഞ്ജുവിന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.