Connect with us

വിവാഹ മോചനം; മീനാക്ഷി ദിലീപിനൊപ്പം പോയത്; മഞ്ജു മനസ്സ് തുറക്കുന്നു

Malayalam

വിവാഹ മോചനം; മീനാക്ഷി ദിലീപിനൊപ്പം പോയത്; മഞ്ജു മനസ്സ് തുറക്കുന്നു

വിവാഹ മോചനം; മീനാക്ഷി ദിലീപിനൊപ്പം പോയത്; മഞ്ജു മനസ്സ് തുറക്കുന്നു

മലയാളികളുടെ പ്രിയ നായിക. ഉണ്ണിമായയായും ,ഭാനുവായും , ഭദ്രയായും ചലച്ചിത്രരംഗത്ത് തൻറേതായ ഇടം നേടിയെടുക്കുകയായിരുന്നു മഞ്ജു വാരിയർ . 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ച ,മഞ്ജുവിന് പിന്നീട് കൈവന്നത് സൂപ്പർ ഹിറ്റുകളായിരുന്നു
പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നപ്പോൾ , നിരുപമയിലൂടെയും ,സുജാതയിലൂടെയുമൊക്കെ അമ്പരിപ്പിക്കുകയാണ് ചെയ്തത്. 1995 മുതൽ 1999 വരെ മാത്രം സിനിമ ലോകത്ത് നിന്ന ആളെയാണ് മലയാളികൾ പതിനഞ്ചു വര്ഷം കാത്തിരുന്നത്. പതിനേഴാം വയസിൽ സല്ലാപത്തിൽ അരങ്ങേറിയപ്പോൾ കണ്ട കുസൃതിയും കുറുമ്പും , ഇന്നും കാത്തു സൂക്ഷിക്കുന്ന മഞ്ജുവിന്റെ വ്യക്തി ജീവിതം സന്തോഷകരമായിരുന്നില്ല പക്ഷെ കടന്നു പോയത്

സല്ലാപം എന്ന ചിത്രത്തിൽ ദിലീപിനൊപ്പം അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. ആ ദാമ്പത്യം ഏറെ നാൾ നീണ്ടു പോയിരുന്നില്ല..മഞ്ജു വാരിയർ പതിനാലു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ദിലീപിൽ നിന്ന് വിവാഹമോചനം നേടി അതിനു ശേഷം ദിലീപിനെ രണ്ടാം വിവാഹത്തിന് സാക്ഷിയായി. ആകെയുണ്ടായിരുന്ന മകളെ ദിലീപിന് ഏൽപ്പിച്ചു ആരാധകർക്ക് ഏറ്റവും വേദന നിറഞ്ഞ വേർപിരിയൽ ആയിരുന്നു അത്. താൻ കടന്നുപോയ വഴികളിൽ തനിക്ക് വിഷമമുണ്ടായിട്ടില്ലെന്ന് മഞ്ജു പറയുന്ന വിഡിയോയായാണ് മാധ്യമങ്ങളിൽ വൈറലായിരിയ്ക്കുന്നത്. വ്യക്തി ജീവിതത്തിലാണെങ്കിലും പ്രൊഫഷണിലാണെങ്കിലും ഇതുവരെ സംഭവിച്ച കാര്യങ്ങളിലെല്ലാം താന്‍ സന്തോഷവതിയാണെന്ന് മഞ്ജു തുറന്നുപറയുന്നു.

ഒന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ജീവിതം എങ്ങനെയാണോ അതിനൊപ്പമായാണ് നീങ്ങുന്നത്. അതിനാൽ ഒന്നിലും വിഷമമില്ല. വിവാഹ മോചനമോ ഏക മകൾ മീനാക്ഷി ദിലീപിനൊപ്പം പോയതോ തന്നെ വിഷമിപ്പിച്ചിട്ടില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. സ്കൂളിൽ നന്നായി പഠിക്കുമായിരുന്നു. അതിനാല്‍ത്തന്നെ സ്‌കൂളിലെല്ലാവര്‍ക്കും പ്രത്യേകമായൊരു സ്‌നേഹവുമുണ്ടായിരുന്നു. കണക്കായിരുന്നു ഇഷ്ടവിഷയം. അതില്‍ മികച്ച മാര്‍ക്കും സ്വന്തമാക്കിയിരുന്നു. നന്നായി പഠിച്ച് ഉദ്യോഗസ്ഥയാവണമെന്നൊന്നുള്ള ആഗ്രഹമൊന്നും ആ പ്രായത്തിലുണ്ടായിരുന്നില്ല. അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും മഞ്ജു പറയുന്നു.

മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് മഞ്ജു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിർത്തവെച്ചിരിക്കുകയാണ് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം. ഇന്നലെകള്‍ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ലളിതം സുന്ദരത്തിലൂടെ മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. മമ്മൂട്ടിയ്ക്ക് ഒപ്പം ദി പ്രീസ്റ് എന്ന ചിത്രവും മഞ്ജുവിനെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്

More in Malayalam

Trending

Recent

To Top