Actor
ശരീരം മെലിഞ്ഞ്, കവിളുകളും കൈകളും ക്ഷീണിച്ച് അവശനായി തോന്നിക്കുന്ന നിലയിൽ മണിയൻ പിള്ള രാജു; ഇത് എന്ത് പറ്റിയെന്ന് പ്രേക്ഷകർ; വൈറലായി വീഡിയോ
ശരീരം മെലിഞ്ഞ്, കവിളുകളും കൈകളും ക്ഷീണിച്ച് അവശനായി തോന്നിക്കുന്ന നിലയിൽ മണിയൻ പിള്ള രാജു; ഇത് എന്ത് പറ്റിയെന്ന് പ്രേക്ഷകർ; വൈറലായി വീഡിയോ
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു.
നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ, നിർമാതാവ് എന്ന് തുടങ്ങി മണിയൻപിള്ള രാജു കൈവെയ്ക്കാത്ത മേഖലകളില്ല. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മണിയൻപിള്ള രാജു എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭാര്യയ്ക്കൊപ്പം വേദിയിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്ന് മടങ്ങുന്ന നടന്റെ ചിത്രങ്ങളും ഫോട്ടോയുമാണ് ചർച്ചയാകുന്നത്. നടന്റെ പുതിയ ലുക്ക് തന്നെയാണ് ചർച്ചകൾക്ക് കാരണം. ശരീരം മെലിഞ്ഞ് അവശനായി തോന്നിക്കുന്ന നിലയിലായിരുന്നു നടൻ. ശരീര ഭാരം വളരെ അധികം കുറഞ്ഞ്, കവിളുകളും കൈകളും ക്ഷീണിച്ച അവസ്ഥയിലാണ് അദ്ദേഹമെത്തിയത്. ഇത് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇത്രയും മെലിഞ്ഞിരിക്കുന്ന രീതിയിൽ മണിയൻപിള്ള രാജുവിനെ മലയാളികൾ മുമ്പ് കണ്ടിട്ടില്ല. എപ്പോഴും കുടവയറും തുടുത്ത കവിളുകളുമെല്ലാമുള്ള മണിയൻപിള്ള രാജുവിനെ മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. വീഡിയോ വൈറലായതോടെ സംശയങ്ങളുമായി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. നടന് എന്ത് പറ്റി?, എന്താണ് അസുഖം എന്നിങ്ങനെയാണ് പലരും ചോദിക്കുന്നത്.
പിന്നാലെ നടൻ അർബുദബാധിതനാണെന്നും അതിനുള്ള ചികിത്സ എടുക്കുന്നതിനാലുമാണ് മെലിഞ്ഞ് ഇരിക്കുന്നതെന്നുമാണ് ചിലർ കുറിച്ചത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. കുടുംബം പോലും ഒരിക്കൽ പോലും ഇത്തരം കാര്യങ്ങളെ പറ്റി പൊതുഇടങ്ങളിൽ സംസാരിച്ചിട്ടില്ല. മറ്റ് ചിലർ നടന് ഡയബറ്റിക്സ് പ്രശ്നങ്ങളുള്ളതിനാലാണ് അവശനായി കാണപ്പെടുന്നതെന്നും കുറിച്ചു.
കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ച് മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെ നടക്കേണ്ടി വന്ന അവസ്ഥയുണ്ടായതിനെ കുറിച്ച് ഒരു വർഷം മുമ്പ് മണിയൻ പിള്ള രാജു തുറന്ന് പറഞ്ഞിരുന്നു. രോഗത്തിന്റെ ഒരു ഘട്ടത്തിൽ ശബ്ദം പോലും നഷ്ടപ്പെട്ടിരുന്നു. കോവിഡ് രോഗം നൽകിയ ഏകാന്തതയും ശബ്ദം നഷ്ടപ്പെട്ടതിന്റെ വേദനയും ചേർന്നപ്പോൾ ആകെ വിഷമിച്ചു. മനസ് ദുർബലമാകാതെ പിന്തുണച്ചത് ഡോക്ടർമാർ ആയിരുന്നുവെന്നും നടൻ പറഞ്ഞിട്ടുണ്ട്.
അതേസമയം, സിനിമകളിലും അദ്ദേഹം സജീവമാണ്. 90 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്രയും കാലം എന്തുകൊണ്ട് മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തില്ല എന്ന ചോദ്യത്തിനും മണിയൻപിള്ള രാജു മറുപടി പറഞ്ഞു.
മോഹൻലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വർഷമായി. ഞങ്ങള് തമ്മിൽ എന്നും ഫോൺ വിളിച്ച് സംസാരിക്കും, തമാശകൾ പറയും, ഇടയ്‌ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയിൽ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാൻ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാൻസ് ചോദിക്കാറില്ല.
അങ്ങനെ എല്ലാ സിനിമയിലും ചാൻസ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവർ അഭിനയിക്കുന്നുമുണ്ട്. എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. ഒന്നുകിൽ എനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കിൽ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതിൽ വിഷമമൊന്നുമില്ലെന്നാണ് മണിയൻപിള്ള രാജു അടുത്തിടെ പറഞ്ഞിരുന്നത്.
പാലും പഴവും എന്ന ചിത്രമാണ് അവസാനമായി മണിയൻപിള്ള രാജു അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. താരത്തിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവും അഭിനയത്തിൽ സജീവമാണ്. 2013 ൽ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടർഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയ രംഗത്തെത്തുന്നത്.
